Earthquake Viral Video: ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയാണ് ഉത്തരേന്ത്യയെ പിടിച്ചു കുലുക്കിയ ഭൂകമ്പം ഉണ്ടായത്.  റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലും കൂടുതല്‍ ശക്തമായി അനുഭവപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വളരെ ശക്തമായ കമ്പനം ആണ് അനുഭവപ്പെട്ടത്.  ഡൽഹി-എൻസിആർ മേഖലയ്ക്ക് പുറമെ ജമ്മു കശ്മീർ, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.


Also Read:  Viral Video: ശക്തമായ ഭൂകമ്പത്തിനിടെ സിസേറിയന്‍ നടത്തുന്ന ഡോക്ടർമാർ..!! ഇടയ്ക്ക് സംഭവിച്ചത്...  
 
ഭൂകമ്പത്തെ സംബന്ധിക്കുന്ന വാര്‍ത്തകളാണ് എങ്ങും. അതിനിടെ പാകിസ്ഥാനില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.


Also Read:  Budh Shukra Rahu Yog: മേടം രാശിയില്‍ 3 ഗ്രഹങ്ങളുടെ സംക്രമണം, ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്ന്..!! 
 
ഒരു പാക്‌ ടിവി സ്റ്റുഡിയോയിൽ അവതാരകന്‍ വാര്‍ത്ത വായിയ്ക്കുന്ന അവസരത്തിലാണ് ശക്തമായ ഭൂകമ്പം ഉണ്ടാകുന്നത്. ആ സമയത്ത് അവതാരകന്‍ ചെയ്തത് ലോകമെമ്പാടും വൈറലായി മാറിയിരിയ്ക്കുകയാണ്.  ശക്തമായ ഭൂകമ്പത്തില്‍ സ്റ്റുഡിയോ കുലുങ്ങുന്ന അവസരത്തിലും അദ്ദേഹം ഭൂകമ്പം സംബന്ധിച്ച തന്‍റെ ലൈവ് തുടര്‍ന്ന് കൊണ്ടിരുന്നു. 



ഭൂകമ്പത്തില്‍ സ്റ്റുഡിയോ കുലുങ്ങുകയാണ്, ന്യൂസ് റൂമില്‍ അദ്ദേഹത്തിന് പിന്നിലുള്ള ടിവി സ്‌ക്രീനും മറ്റ് ഉപകരണങ്ങളും ശക്തമായി കുലുങ്ങുകയാണ്, ഒപ്പം അവതാരകന്‍ സ്വയം കുലുങ്ങുന്നുണ്ട്...!! എന്നിരുന്നാലും തന്‍റെ ജോലിയില്‍ ഒരു കുറവും വരാന്‍ അദ്ദേഹം അനുവദിച്ചില്ല. 


ഭൂകമ്പ സമയത്ത് തത്സമയ പ്രോഗ്രാം നടക്കുകയായിരുന്നു... !!


വാസ്തവത്തിൽ, പാകിസ്ഥാൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇത് ഒരു സ്വകാര്യ ചാനലിന്‍റെ സ്റ്റുഡിയോ ആയിരുന്നു. അവിടെ ആ സമയം തത്സമയ പരിപാടി നടക്കുന്നതിനിടെയാണ് ഭൂചലനമുണ്ടായത്. ഭൂകമ്പം ഉണ്ടായ ഉടൻ സ്റ്റുഡിയോയിൽ ബഹളമുണ്ടായി, സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന ജീവനക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി.  പക്ഷേ അവതാരകന്‍ ഒട്ടുംതന്നെ അസ്വസ്ഥനാകാതെ വാർത്ത നല്‍കുന്നത് തുടരുകയായിരുന്നു.  


ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  ഈ വീഡിയോ വൈറലായതോടെ ആളുകൾ ആ ടിവി ചാനൽ കൂടുതല്‍ ആസ്വദിക്കാൻ തുടങ്ങിയിരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.  ചിലർ ആ അവതാരകനെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്‍റെ ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തിരിയ്ക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.