റഷ്യയുടെ പ്രസിഡന്‍റായി വ്ലാഡിമര്‍ പുടിന്‍ സ്ഥാനമേറ്റു

റഷ്യയുടെ പ്രസിഡന്‍റായി നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമര്‍ പുടിന്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. ക്രെംലിനിലെ ആന്ദ്രേയവ്സ്കി ഹാളിലാണ് ഉദ്ഘാടനച്ചടങ്ങ്​ നടന്നത്.

Last Updated : May 7, 2018, 06:02 PM IST
റഷ്യയുടെ പ്രസിഡന്‍റായി വ്ലാഡിമര്‍ പുടിന്‍ സ്ഥാനമേറ്റു

മോസ്​കോ: റഷ്യയുടെ പ്രസിഡന്‍റായി നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമര്‍ പുടിന്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. ക്രെംലിനിലെ ആന്ദ്രേയവ്സ്കി ഹാളിലാണ് ഉദ്ഘാടനച്ചടങ്ങ്​ നടന്നത്.

പുടിന്‍ സര്‍ക്കാരി​​ന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്ന പരിപാടിയില്‍ 5000 ലധികം അതിഥികള്‍ പങ്കെടുത്തു. 

അടുത്ത ആറു വര്‍ഷകാലയളവ് റഷ്യയെ വ്ലാഡിമര്‍ പുടിന്‍ തന്നെ നയിക്കും. നീണ്ട 18 വര്‍ഷമായി തുടര്‍ച്ചയായി 65കാരനായ പുടിനാണ് റഷ്യ ഭരിക്കുന്നത്. 2024 വരെ പുടിനു തുടരാം. ആറുവര്‍ഷമാണു റഷ്യയില്‍ പ്രസിഡന്‍റി​​ന്‍റെ ഭരണകാലാവധി. 

18 വര്‍ഷമായി റഷ്യയുടെ ഭരണാധികാരിയാണ്​ പുടിന്‍. അടുപ്പിച്ച്‌ രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്‍റാകാന്‍ കഴിയില്ലെന്നാണു റഷ്യയിലെ വ്യവസ്ഥ. 2000ല്‍ ആദ്യം പ്രസിഡന്‍റായ പുടിന്‍ 2004ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ പ്രധാനമന്ത്രിയായി. 2012ല്‍ വീണ്ടും പ്രസിഡന്‍റായി. 2018ല്‍ വീണ്ടും പ്രസിഡന്‍റ്​ സ്ഥാനത്ത്​ എത്തിരിക്കയാണ്​. നാലു തവണ പ്രസിഡന്‍റായെങ്കിലും 2008 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനാല്‍ തുടര്‍ച്ചയായി രണ്ടുതവണയിലേറെ പരിമോന്നത പദവിയില്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടില്ല.

അനായാസമായാണ് പുടിന്‍ തന്‍റെ നാലാം തവണത്തെ പ്രസിഡന്റ് പദവിയിലേക്കും നടന്നുകയറിയത്. മത്സരം പ്രവചനാതീതമായിരുന്നില്ല. മത്സരിച്ച 8 പേരില്‍ വ്ലാഡിമര്‍ പുടിന് തക്ക ഒരു എതിരാളി പോലും ഉണ്ടായിരുന്നില്ല.

 

 

Trending News