)
ടെഹ്റാൻ: ട്രംപിന്റെ നിരുപാധിക കീഴടങ്ങൽ ഭീഷണിക്ക് തക്ക മറുപടിയുമായി ഇറാൻ. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 'യുദ്ധം ആരംഭിക്കുന്നു' എന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഖമേനി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അലി ഖൈബറിലേക്ക് മടങ്ങി എന്നാണ് പോസ്റ്റ് പറയുന്നതെന്നാണ് ഇറാൻ ഇന്റർനാഷണൽ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ഷിയ ഇസ്ലാമിലെ ആദ്യ ഇമാമിനെയും ഏഴാം നൂറ്റാണ്ടിൽ ജൂത പട്ടണമായ ഖൈബർ കീഴടക്കിയതിനെയും പരാമർശിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ദി ടൈംസ് ഓഫ് ഇസ്രായേലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫാർസിയിലാണ് പോസ്റ്റ് ആദ്യം പങ്കിട്ടത്.
പോസ്റ്റിൽ തലയ്ക്കു മുകളിൽ ആകാശത്ത് അഗ്നിജ്വാലകൾ പടരുന്ന കൊട്ടാരം പോലുള്ള ഒരു കവാടത്തിലേക്ക് വാളുമായി പ്രവേശിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രംപിന്റെ ആഹ്വാനത്തിന് പുല്ലുവില പോലുമില്ലാതെ ഇന്നും ഇരു രാജ്യങ്ങളും പരസ്പരം പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തിയതോടെ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ബുധനാഴ്ച രാവിലെ ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ ഇസ്രായേലിന് നേരെ ഇറാനിയൻ മിസൈലുകളുടെ രണ്ട് ബാരലുകൾ തൊടുത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ടെൽ അവീവിന് മുകളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടുവെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.