വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്!!

വാഷിംഗ്ടണ്‍ ഡിസിയിലെ തെരുവില്‍, വൈറ്റ് ഹൗസിന് വെറും 3 കിലോമീറ്റര്‍ അകലെ വെടിവെപ്പ്!!

Last Updated : Sep 20, 2019, 01:15 PM IST
വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്!!

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിയിലെ തെരുവില്‍, വൈറ്റ് ഹൗസിന് വെറും 3 കിലോമീറ്റര്‍ അകലെ വെടിവെപ്പ്!!

കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവെപ്പുണ്ടായത്. കാല്‍ നടയാത്രക്കാര്‍ക്കാണ് വെടിയേറ്റത്. വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊളംബിയ ഹൈറ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവസ്ഥലം പോലീസ് വളഞ്ഞിരിക്കുകയാണ്. വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

അതേസമയം, കഴിഞ്ഞ 2 മാസത്തിനിടയ്ക്ക് നിരവധി തവണയാണ് അമേരിക്കയില്‍ വെടിവെപ്പ് നടന്നിരിക്കുന്നത്. സെപ്റ്റംബർ 8ന് പുലര്‍ച്ചെ ബംഗ്ലാദേശ് സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥിയെ അമേരിക്കൻ സംസ്ഥാനമായ ലൂയിസിയാനയില്‍ അജ്ഞാതര്‍ വെടിവച്ചു കൊന്നിരുന്നു.

കൂടാതെ, സെപ്റ്റംബർ 1ന് ടെക്സാസിൽ നടന്ന വെടിവെപ്പില്‍ 5 പേര്‍ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നിരുന്നു.

 

More Stories

Trending News