Viral Video:വനിതാ ബൈക്കറുടെ 'പ്രകടന'ത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

അവസരം ലഭിച്ചാല്‍ ബുള്ളറ്റിലും ബൈക്കിലുമൊക്കെയെത്തി പ്രയോജനമില്ലാത്ത പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കുന്നവര്‍ക്കിടയില്‍ താരമായി ഒരു വനിതാ ബൈക്കര്‍.

Last Updated : Sep 24, 2018, 06:23 PM IST
Viral Video:വനിതാ ബൈക്കറുടെ 'പ്രകടന'ത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

വസരം ലഭിച്ചാല്‍ ബുള്ളറ്റിലും ബൈക്കിലുമൊക്കെയെത്തി പ്രയോജനമില്ലാത്ത പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കുന്നവര്‍ക്കിടയില്‍ താരമായി ഒരു വനിതാ ബൈക്കര്‍.

വെറുമൊരു പ്രകടനമല്ല ഇവര്‍ ട്രാഫിക് സിഗ്നലില്‍ കാഴ്ചവെച്ചത്. കാര്‍ യാത്രികര്‍ വലിച്ചെറിഞ്ഞ മാലിന്യം അതേ വേഗത്തില്‍ കാറിനുള്ളിലേക്ക് തിരിച്ചെറിഞ്ഞതോടെയാണ് യുവതി താരമായത്.  

ചൈനയിലെ ബീജിംഗിലാണ് സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്ന് പുറത്തേക്കെറിഞ്ഞ കവര്‍ സിഗ്നലിലെത്തിയ ഇവര്‍ തിരിച്ച് കാറിനുള്ളിലേക്ക് തന്നെ തിരിച്ചെറിയുകയായിരുന്നു.

42 സെക്കന്‍ഡ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. കാറിലേക്ക് കവര്‍ വലിച്ചെറിഞ്ഞ ഇവര്‍ തിരിഞ്ഞ് നോക്കാതെ ബൈക്കുമായി പോകുകയായിരുന്നു. അതുക്കൊണ്ട് തന്നെ ഈ വനിതാ ബൈക്കര്‍ ആരെന്ന കാര്യം വ്യക്തമല്ല. 

സി.ജി.ടി.എന്‍ എന്ന ചാനല്‍ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്ക് വെച്ച ദൃശ്യങ്ങള്‍ ആയിരത്തിലധികം ആളുകളാണ് ഇതുവരെ ഷെയര്‍ ചെയ്തത്. എന്നാല്‍ അഭിനന്ദനങ്ങള്‍ക്ക് പാത്രമായ ആ വനിതാ ബൈക്കര്‍ ആരെന്ന് മാത്രം ഇതുവരെ അറിവായിട്ടില്ല. 
 

Trending News