ചൈനക്കെതിരെ ഇന്ത്യയോടൊപ്പം, നിലപാട് വ്യക്തമാക്കി അമേരിക്ക

ലഡാക് അതിർത്തിയിൽ ഇന്ത്യ-ചൈന പ്രശ്‍നം രൂക്ഷമായതോടെ നിലപാട് വ്യക്തമാക്കി അമേരിക്ക. China അവരുടെ സന്നാഹങ്ങളെല്ലാം ഒരുക്കിയിരിയിരിക്കുകയാണ്, അവരുടെ മിലിറ്ററി ശക്തമാണെന്നുള്ളതും സത്യമാണ് എന്നാൽ ഈ സാഹചര്യത്തിൽ അമേരിക്കയുടെ പിന്തുണ ഇന്ത്യയോടൊപ്പമായിരിക്കും യൂഎസ് പ്രധിരോധ സെക്രട്ടറി Mike Pompeo പറഞ്ഞു.

Last Updated : Jun 1, 2020, 10:18 AM IST
ചൈനക്കെതിരെ ഇന്ത്യയോടൊപ്പം, നിലപാട് വ്യക്തമാക്കി അമേരിക്ക

ലഡാക് അതിർത്തിയിൽ ഇന്ത്യ-ചൈന പ്രശ്‍നം രൂക്ഷമായതോടെ നിലപാട് വ്യക്തമാക്കി അമേരിക്ക. China അവരുടെ സന്നാഹങ്ങളെല്ലാം ഒരുക്കിയിരിയിരിക്കുകയാണ്, അവരുടെ മിലിറ്ററി ശക്തമാണെന്നുള്ളതും സത്യമാണ് എന്നാൽ ഈ സാഹചര്യത്തിൽ അമേരിക്കയുടെ പിന്തുണ ഇന്ത്യയോടൊപ്പമായിരിക്കും യൂഎസ് പ്രധിരോധ സെക്രട്ടറി Mike Pompeo പറഞ്ഞു.

ചൈനയുടെ ഭീഷണി നേരിടാനായി ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളെ അമേരിക്ക സഹായിക്കുമെന്നും പോംപിയോ കൂട്ടിച്ചേർത്തു. പെട്ടന്നൊരു ദിവസം ആരംഭിച്ചതല്ല ഈ പ്രശ്നങ്ങളെന്നും കാലങ്ങളായി ചൈന നടത്തുന്ന കടന്നുകയറ്റം മൂലമാണ് സ്ഥിതി ഇത്ര വഷളായതെന്നും പോംപിയോ പറഞ്ഞു. പ്രസിഡന്റ് ട്രംപിൻ്റെ കീഴിൽ അമേരിക്ക ശക്തമാണെന്നും സൈനിക ബലത്തിലായാലും, പ്രതിരോധ വകുപ്പിൻ്റെ കാര്യത്തിലായാലും നമ്മൾ സജ്ജരാണെന്നും പോംപിയോ അറിയിച്ചു.

ഇതിന് മുൻപും അമേരിക്ക ഇന്ത്യ-ചൈന വിഷയത്തിൽ സഹായം വാഗ്ദാനം ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യ വാഗ്ദാനം നിരസിക്കുകയായിരുന്നു.

Trending News