അടുക്കള സിങ്കില്‍ കുളി; വീഡിയോ വൈറലായതോടെ പണി പോയി!!

അടുക്കള സിങ്കില്‍ കുളി പാസാക്കിയ ഒരു വിരുതന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അമേരിക്കയിലെ മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന വെൻ‌ഡീസിലെ ജോലിക്കാരനാണ് അടുക്കള സിങ്കില്‍ കുളി പാസാക്കിയത്.

Updated: Feb 15, 2020, 03:32 PM IST
അടുക്കള സിങ്കില്‍ കുളി; വീഡിയോ വൈറലായതോടെ പണി പോയി!!

അടുക്കള സിങ്കില്‍ കുളി പാസാക്കിയ ഒരു വിരുതന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അമേരിക്കയിലെ മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന വെൻ‌ഡീസിലെ ജോലിക്കാരനാണ് അടുക്കള സിങ്കില്‍ കുളി പാസാക്കിയത്.

1969 നവംബർ 15ന് കൊളംബസിൽ ഡേവ് തോമസ് സ്ഥാപിച്ച അമേരിക്കൻ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലയാണ് വെൻ‌ഡീസ്. അടുക്കളയിലെ സിങ്കിലെ തന്‍റെ കുളി ചിത്രീകരിക്കാൻ സഹപ്രവർത്തകരോട് ആവശ്യപ്പെട്ട ജീവനക്കാരന്‍ പിന്നീട് അത് ടിക് ടോക്കിൽ പങ്കുവയ്ക്കുകയും ചെയ്തു.

വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ ഉപഭോക്താക്കള്‍ റെസ്റ്റോറന്‍റിന്‍റെ  ശുചിത്വത്തെ ചോദ്യം ചെയ്യുകയും പരാതി നല്‍കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍  ജീവനക്കാരനെയും സഹപ്രവർത്തകരെയും വെന്‍ഡീസ് പുറത്താക്കി.

'ഗുണനിലവാരമാണ് ഞങ്ങളുടെ പാചകക്കുറിപ്പ്' എന്നതാണ് വെൻ‌ഡീസിന്‍റെ മുദ്രാവാക്യം. എന്നാല്‍, ജീവനക്കാരന്‍റെ ഈ പ്രവൃത്തി വെന്‍ഡീസിന്‍റെ ഈ മുദ്രാവാക്യത്തെ ചോദ്യം ചെയ്യുന്നതാണ്.

സോപ്പും വെള്ളവും നിറഞ്ഞ സിങ്കിൽ കുപ്പായമില്ലാതെയാണ് യുവാവ് കിടക്കുന്നത് എന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവം വിവാദമായതോടെ വീഡിയോയും പിന്നാലെ  അത് പങ്കുവച്ച ടിക് ടോക് അക്കൗണ്ടും അപ്രത്യക്ഷമായി.

വെന്‍ഡീസിന്‍റെ ഉപയോക്താക്കൾ‌ക്ക് മുന്നറിയിപ്പ് നൽകി ഈ വീഡിയോയിപ്പോള്‍ മറ്റ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

വീഡിയോ ഹിറ്റായതോടെ റെസ്റ്റോറന്‍റില്‍ കര്‍ശന പരിശോധന നടത്തി. അതേസമയം, വെൻ‌ഡീസ് പ്രധാന വാർ‌ത്തകളിൽ‌ ഇടം നേടുന്നത് ഇതാദ്യമല്ല. 2019 മെയ്‌ മാസത്തിലും സമാനമായ സംഭവം വെന്‍ഡീസിന്‍റെ ശാഖയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.