Gaza: പുതിയ ഗാസ അതിർത്തിയെ നിർവചിക്കുന്ന 'യെല്ലോ ലൈൻ'എന്താണ്?

ഗാസയെ വിഭജിക്കുന്ന 'യെല്ലോ ലൈൻ' ഇസ്രായേലിൻ്റെ പുതിയ അതിർത്തിയാകുമെന്ന് ഇസ്രയേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സാമിർ പ്രഖ്യാപിച്ചു. 

Written by - Arathi N Aji | Last Updated : Dec 10, 2025, 06:14 PM IST
  • ഇസ്രയേൽ അധീനതയിലുള്ള ഗാസയുടെ ഭാഗങ്ങളെ ബാക്കി പ്രദേശങ്ങളിൽ നിന്ന് വേർതിരിക്കുന്ന രേഖയാണ് 'യെല്ലോ ലൈൻ'.
  • ഗാസയുടെ വിപുലമായ ഭാഗങ്ങളിൽ തങ്ങൾക്ക് ഇപ്പോൾ നിയന്ത്രണമുണ്ടെന്നും ഈ പ്രതിരോധ നിരകളിൽ സൈന്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Gaza: പുതിയ ഗാസ അതിർത്തിയെ നിർവചിക്കുന്ന 'യെല്ലോ ലൈൻ'എന്താണ്?

ഗാസയെ വിഭജിക്കുന്ന 'യെല്ലോ ലൈൻ' ഇസ്രായേലിൻ്റെ പുതിയ അതിർത്തിയാകുമെന്ന് ഇസ്രയേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സാമിർ പ്രഖ്യാപിച്ചു. ഡിസംബർ 8 തിങ്കളാഴ്ച വടക്കൻ ഗാസയിലെ സൈനികരെ സന്ദർശിക്കവെയാണ് അദ്ദേഹം ഈ നിർണ്ണായക പ്രസ്താവന നടത്തിയത്.

Add Zee News as a Preferred Source

ഇസ്രയേൽ അധീനതയിലുള്ള ഗാസയുടെ ഭാഗങ്ങളെ ബാക്കി പ്രദേശങ്ങളിൽ നിന്ന് വേർതിരിക്കുന്ന രേഖയാണ് 'യെല്ലോ ലൈൻ'. ഇത് ഇസ്രായേലി സമൂഹങ്ങൾക്കായുള്ള ഒരു മുന്നണി പ്രതിരോധ നിരയായിരിക്കുമെന്ന് സാമിർ വ്യക്തമാക്കി. ഗാസയുടെ വിപുലമായ ഭാഗങ്ങളിൽ തങ്ങൾക്ക് ഇപ്പോൾ നിയന്ത്രണമുണ്ടെന്നും ഈ പ്രതിരോധ നിരകളിൽ സൈന്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഗാസയുടെ പകുതിയിലധികം ഭാഗം ഇസ്രായേലിൻ്റെ നിയന്ത്രണത്തിലാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 പോയിൻ്റ് അടങ്ങിയ വെടിനിർത്തൽ പദ്ധതി പ്രകാരം, ഒന്നാം ഘട്ടത്തിന് ശേഷം അതിർത്തിയിലെ ഒരു മേഖല ഒഴികെ ഗാസയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇസ്രായേൽ പിന്മാറേണ്ടതുണ്ട്. അതിനിടെയാണ് ഇസ്രയേൽ യെല്ലോ ലൈൻ പ്രഖ്യാപിച്ചത്. ഇസ്രായേൽ പിന്മാറിയില്ലെങ്കിൽ ഗാസയിലെ ഭൂരിഭാഗം കാർഷിക ഭൂമിയും ഈജിപ്തുമായുള്ള അതിർത്തി കടന്നുള്ള പാതയും ഇസ്രായേലിൻ്റെ നിയന്ത്രണത്തിൽ തന്നെ തുടരും. അങ്ങനെയെങ്കിൽ, സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം അനിശ്ചിതത്വത്തിലാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News