Tariff on India: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം നിർണായകം; ഇന്ത്യക്കെതിരെ തീരുവ ചുമത്തിയതിൽ യുഎസിൽ കടുത്ത വിമർശനങ്ങൾ നേരിട്ട് ട്രംപ്

ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്തിയതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ്സിൽ കടുത്ത വിമർശനങ്ങൾ നേരിടുന്നുണ്ട്. തീരുവ താഴ്ത്തി മാപ്പ് അപേക്ഷക്കാനാണ് സാമ്പത്തിക വിദഗ്ധർ ട്രംപിനോട് ആവശ്യപ്പെടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 3, 2025, 02:41 PM IST
  • 21-ാം നൂറ്റാണ്ടിലെ നിർണായകമായ പങ്കാളിത്തം
  • തീരുവ കുറച്ച് മാപ്പ് അപേക്ഷിക്കണം
  • ഇന്ത്യ തീരുമാനങ്ങൾ സ്വയം എടുക്കുന്ന രാജ്യമാണ്
Tariff on India: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം നിർണായകം; ഇന്ത്യക്കെതിരെ തീരുവ ചുമത്തിയതിൽ യുഎസിൽ കടുത്ത വിമർശനങ്ങൾ നേരിട്ട് ട്രംപ്

ഇന്ത്യയ്ക്ക് മേൽ യുക്തിരഹിതമായ തീരുവകൾ ചുമത്തിയതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ കടുത്ത വിമർശനം നേരിടുന്നുണ്ട്. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം നിർണ്ണായകമാണെന്നും ട്രംപിന്റെ ഈ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതാണെന്നും ന്യൂയോർക്ക് സർവകലാശാല പ്രൊഫസർ എഡ്വേർഡ് പ്രൈസ് എഎൻഎൈക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Add Zee News as a Preferred Source

"ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തത്തെ 21-ാം നൂറ്റാണ്ടിലെ  നിർണായകമായ പങ്കാളിത്തമായി ഞാൻ കാണുന്നു. ചൈനയ്ക്കും റഷ്യയ്ക്കും ഇടയിൽ എന്ത് സംഭവിക്കുമെന്ന് ഈ പങ്കാളിത്തതിൽ നിന്നും അറിയാം. 21-ാം നൂറ്റാണ്ടിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കുണ്ട്, ഇന്ത്യ കൂടുതൽ ശക്തമാകാൻ ഒരുങ്ങുകയാണ്. ചൈനയുമായുള്ള ഏറ്റുമുട്ടലിലും റഷ്യയുമായുള്ള യുദ്ധത്തിലും ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ഇന്ത്യയുടെ മേലുള്ള 50 ശതമാനം തീരുവ നീക്കം ചെയ്ത് ന്യായമായ തീരുവയാക്കണം, ഞാൻ പൂജ്യം ശതമാനം തീരുവയാണ് നിർദ്ദേശിക്കുക" അദ്ദേഹം എഎൻഎൈയോട് പറഞ്ഞു. അഭിമുഖത്തിൽ എഡ്വേർഡ് പ്രൈസ്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു.

ALSO READ: അഫ്ഗാനിസ്ഥാനിസ്ഥാൻ ഭൂകമ്പം; സഹായം എത്തിച്ച് ഇന്ത്യ

"ഇന്ത്യ ഒരിക്കലും ചൈനീസ് സ്വാധീനത്തിന് കീഴ്പ്പെടില്ല. ഇന്ത്യ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നു. റഷ്യയ്ക്ക് കാര്യമായ സ്വാധീനമില്ല, അതാണ് പുടിന്റെ പ്രശ്നം. പഴയ സോവിയറ്റ് സാമ്രാജ്യം പുനർനിർമ്മിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. റഷ്യ കൂടി ഭാഗമായ ചൈനീസ് സ്വാധീനമാണ് നിലവിലുള്ളത്. മോദിയുടെ കീഴിൽ ഇന്ത്യ ആ സ്വാധീന മേഖലയുടെ ഭാഗമാകാൻ  ശ്രമിക്കില്ല. കാരണം ഫലത്തിൽ അത് ചൈനീസ് സ്വാധീന മേഖലയാണ്. ഇന്ത്യ തീരുമാനങ്ങൾ സ്വയം എടുക്കുന്ന രാജ്യമാണ്. ഇന്ത്യ സ്ഥിരമായി ഒരു പക്ഷത്തും നിൽക്കാൻ പോകുന്നില്ല" അദ്ദേഹം പറഞ്ഞു.

ഡോണൾഡ് ട്രംപ് പാകിസ്ഥാനിൽ തന്റെ ബിസിനസ്സ് താൽപ്പര്യങ്ങൾ വ്യാപിപ്പിക്കുന്നതിനായി ഇന്ത്യയുമായുള്ള ബന്ധം ത്യജിക്കുകയാണെന്ന മുൻ യുഎസ് എൻഎസ്എ ജെയ്ക്ക് സള്ളിവന്റെ ആരോപണത്തെക്കുറിച്ച് സംസാരിച്ച എഡ്വേർഡ് പ്രൈസ്, ട്രംപിന് സജീവമായ സാമ്പത്തിക താൽപ്പര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News