വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ രാജിവെക്കും

  

Last Updated : Mar 1, 2018, 08:54 AM IST
വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ രാജിവെക്കും

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹോപ് ഹിക്‌സ് രാജിവെക്കാന്‍ ഒരുങ്ങുന്നു. ട്രംപിന്‍റെ അടുത്ത അനുയായിയായ ഹിക്‌സ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കമ്യൂണിക്കേഷന്‍ ഡയറക്ടറായി സ്ഥാനമേറ്റത്. 

യു.എസ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ റഷ്യന്‍ ഇടപെടലില്‍ മൊഴി നല്‍കിയതിന് പിറ്റേന്നാണ് ഹിക്‌സിന്‍റെ രാജിയെന്നത് ശ്രദ്ധേയമാണ്.  2016 ലാണ് ഹോപ് ഹിക്‌സ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ അംഗമാകുന്നത്. 

ട്രംപിന്‍റെ മകള്‍ ഇവാന്‍കയുടെ സ്ഥാപനത്തില്‍ മോഡലും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായിരുന്നു ഹിക്‌സ്. പിന്നീട് ആന്റണി സ്‌കാറാമൂച്ചിയുടെ ഒഴിവിലേക്കാണ് കമ്യൂണിക്കേഷന്‍ ഡയറക്ടറായി വൈറ്റ് ഹൗസിലെത്തുന്നത്.

 

 

More Stories

Trending News