മോദിയെ അൺഫോളോ ചെയ്തതിന്റെ കാരണം വ്യക്തമാക്കി വൈറ്റ് ഹൗസ്

ഇത് തികച്ചും സ്വാഭാവികമായ ഒന്നാണെന്നും ഇതിന് മറ്റൊരു വ്യഖ്യാനവും ഇല്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.    

Last Updated : Apr 30, 2020, 03:53 PM IST
മോദിയെ അൺഫോളോ ചെയ്തതിന്റെ കാരണം വ്യക്തമാക്കി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ:  ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചാണ് നരേന്ദ്ര മോദിയുടേയും രാഷ്ട്രപതിയുടേയും ട്വിറ്റർ അക്കൗണ്ടുകൾ പിന്തുടർന്നിരുന്നതെന്ന്  വൈറ്റ് ഹൗസ് വ്യക്തമാക്കി. 

ഇങ്ങനെ അമേരിക്കൻ പ്രസിഡന്റ് സന്ദർശനം ചെയ്യുന്ന രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെ അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നത് പതിവാണെന്നും വൈറ്റ് ഹൗസ് സൂചിപ്പിച്ചു. 

Also read: നരേന്ദ്ര മോദിയെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ് 

നരേന്ദ്ര മോദിക്ക് പുറമെ രാഷ്ട്രപതിയുടെ ഔദ്യോഗിക പേജും ഇന്ത്യയിലെ അമേരിക്കൻ എംബസിയേയും, അമേരിക്കയിലെ ഇന്ത്യൻ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുണ്ടായിരുന്നു.  ഈ ആഴ്ച ആദ്യം ഈ അക്കൗണ്ടുകൾ പിന്തുടരുന്നത് വൈറ്റ് ഹൗസ് നിർത്തിയിരുന്നു.  

പ്രസിഡന്റിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട്  ഉണ്ടാകുന്ന ട്വീറ്റുകളെ കുറിച്ച് അറിയുന്നതിനും അതിന് റീട്വീറ്റ്  ചെയ്യുന്നതിനും വേണ്ടിയാണ് കുറച്ചു നാളത്തേക്ക്  ആ രാജ്യങ്ങളിലെ പ്രധാന ഔദ്യോഗിക അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നതെന്നും അതിനുശേഷം അൺഫോളോ ചെയ്യാറാണ് പതിവെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചിട്ടുണ്ട്. 

Also read: മെയ് മധ്യത്തോടെ ഭാഗികമായി സർവീസ് നടത്താമെന്ന പ്രതീക്ഷയിൽ എയർ ഇന്ത്യ 

ഇത് തികച്ചും സ്വാഭാവികമായ ഒന്നാണെന്നും ഇതിന് മറ്റൊരു വ്യഖ്യാനവും ഇല്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.  എന്നാൽ ഈ unfollow യെ കുറിച്ചുള്ള ചർച്ചയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തെപ്പറ്റിപോലും ചർച്ച ഉണ്ടായിരുന്നു.  

More Stories

Trending News