നേപ്പാള്‍ പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ചൈന വരുമോ,,?പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് ഭരണകക്ഷിയില്‍ അഭിപ്രായം!

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യം ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുകയാണ്.

Last Updated : Jul 1, 2020, 08:34 AM IST
നേപ്പാള്‍ പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ചൈന വരുമോ,,?പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് ഭരണകക്ഷിയില്‍ അഭിപ്രായം!

കാഠ്മണ്ഡു:നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യം ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുകയാണ്.

നേപ്പാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്,

പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെയ്ക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ ആവശ്യപെട്ടു.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പുഷ്പ കമല്‍ ദഹല്‍,മാധവ് കുമാര്‍ നേപാള്‍,ഝാലാ നാഥ് ഖനാല്‍,ബംദേവ് ഗൗതം,നാരായണ്‍ ഖാജി ശ്രേഷ്ഠ

എന്നിവര്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെപി ശര്‍മ ഒലി രാജിവെയ്ക്കണം എന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ ആവ്ശ്യപെട്ടു.

അതേസമയം തനിക്കെതിരായ നീക്കത്തില്‍ ഇന്ത്യന്‍ എംബസിയാണെന്ന്  കെപി ശര്‍മ ഒലി പറഞ്ഞതിനെതിരെ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ 
എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്,തെളിവുകള്‍ ഇല്ലാതെ ആരോപണം ഉന്നയിക്കരുതെന്നും ഇക്കാര്യത്തില്‍ ഇന്ത്യ വിശദീകരണം ചോദിച്ചാല്‍ പ്രധാനമന്ത്രി 
തെളിവ് നല്‍കാന്‍ ബാധ്യസ്ഥനാണ് എന്നും പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപെട്ടു.

അതേസമയം നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ഇത് ഇന്ത്യ ആല്ല,നേപ്പാളാണ്,നിങ്ങളുടെ രാജി ആവശ്യപെടുന്നത് ഇവിടെയാണ്‌ 
എന്ന് ഒരു മുതിര്‍ന്ന നേതാവ് അഭിപ്രായ പെടുകയും ചെയ്തു.

പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രധാനമന്ത്രിയുടെ എകാധിപത്യം അനുവദിക്കില്ലെന്ന നിലപാടിലാണ് ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കള്‍.
പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ഉടനെഉണ്ടാകുമെന്നാണ് നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിവരം.

Also Read:തനിക്കെതിരെ നീക്കമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി;ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും വിമര്‍ശനം;നേപ്പാള്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നു!

 

നേരത്തെ ഇന്ത്യന്‍ ഭൂ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കി ഇന്ത്യയെ വെല്ലുവിളിക്കാന്‍ നേപ്പാള്‍ തയ്യാറായത്  ചൈനയുടെ സ്വാധീനത്താല്‍ 
ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു,നേപ്പാള്‍ പ്രധാനമന്ത്രി ഒലിക്ക് ചൈനയുമായി അടുത്ത ബന്ധമാണുള്ളത്,ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും 
നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം തന്‍റെ രക്ഷയ്ക്ക് എത്തുമെന്ന് ഒലി കണക്ക്കൂട്ടുന്നു.

അതേസമയം ഒലിയെ എതിര്‍ക്കുന്ന നേതാക്കള്‍ യാതൊരുവിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ്.

Trending News