സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം വില്യം നോര്‍ദോസിനും പോള്‍ റോമറിനും

 2018 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം രണ്ട് പേര്‍ക്ക്. 

Updated: Oct 8, 2018, 04:34 PM IST
സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം വില്യം നോര്‍ദോസിനും പോള്‍ റോമറിനും

സ്റ്റോക്ക് ഹോം: 2018 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം രണ്ട് പേര്‍ക്ക്. 

അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം ഡി നോര്‍ദോസ്, പോള്‍ എം റോമര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. 

കാലാവസ്ഥ വ്യതിയാനവും അതേതുടര്‍ന്നുള്ള മാറ്റങ്ങളെയും കുറിച്ചുള്ള പഠനത്തിനും ആഗോള സമ്പദ്ഘടനയും ലോക ജനസംഖ്യയുമായി ബന്ധപ്പെട്ട് സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കുമാണ് പുരസ്‌ക്കാരം.