കാമുകനൊപ്പം യാത്രപോയി, തിരികെയെത്തിയത് ലെസ്ബിയന്‍ കാമുകിക്കൊപ്പം!!

പങ്കാളിക്കൊപ്പമുള്ള യാത്ര ബന്ധത്തിന് ആക്കം കൂട്ടുകയും മനസ്സില്‍ ഓര്‍മ്മകളുടെ മാധുര്യ൦ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

Sneha Aniyan | Updated: Apr 22, 2019, 06:34 PM IST
 കാമുകനൊപ്പം യാത്രപോയി, തിരികെയെത്തിയത് ലെസ്ബിയന്‍ കാമുകിക്കൊപ്പം!!

ങ്കാളിക്കൊപ്പമുള്ള യാത്ര ബന്ധത്തിന് ആക്കം കൂട്ടുകയും മനസ്സില്‍ ഓര്‍മ്മകളുടെ മാധുര്യ൦ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍, ഈജിപ്റ്റില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ സാന്ദ്ര ന്യൂടണ്‍ എന്ന 55കാരിയും കാമുകനായ പെറ്റെയും തിരികെയെത്തിയത് വന്‍ ട്വിസ്റ്റുമായായിരുന്നു.

18 വര്‍ഷമായി സ്നേഹ ബന്ധത്തിലായിരുന്നു സാന്ദ്രയും പെറ്റെയുമെങ്കിലും പരസ്പരം വിവാഹം കഴിച്ചിരുന്നില്ല. 

അങ്ങനെയിരിക്കെയാണ് ഈജിപ്റ്റിലേക്ക് യാത്ര പോകാന്‍ ഇരുവരും തീരുമാനിച്ചത്. ആ യാത്രയ്ക്കിടെയാണ് സാന്ദ്ര, ഷാരോണ്‍ ഹ്യൂഗ്സിനെ പരിചയപ്പെടുന്നത്. 

ഈജിപ്റ്റിലെ ഷാം എല്‍-ഷെയ്ക്കിലുള്ള ഒരു ബാറില്‍ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ സൗഹൃദത്തിനുമപ്പുറം എന്തോ ഒരു ബന്ധമുണ്ടെന്ന്  ഇരുവര്‍ക്കും തോന്നി. 

അവധിക്കാല ആഘോഷത്തിനിടെ ഇരുവരും കൂടുതല്‍ അടുത്തു. രാത്രി ഏറെ വൈകിയും ഒരുമിച്ച് ചിലവഴിച്ചു. 

ഈജിപ്റ്റില്‍ വച്ച് പിരിഞ്ഞെങ്കിലും ഇരുവര്‍ക്കുമിടയിലുള്ള പ്രണയം തിരിച്ചറിഞ്ഞ് പരസ്പരം വിവാഹം കഴിക്കുകയായിരുന്നു.  

പെറ്റെയോട് കാര്യങ്ങള്‍ തുറന്നു സംസാരിച്ച സാന്ദ്ര വിവാഹക്കാര്യവും അറിയിച്ചു. ഇതോടെ, പെറ്റെ വഴിമാറി നല്‍കുകയും ചെയ്തു. പെറ്റെയ്ക്കൊപ്പം മക്കളും വീട് വിട്ടിറങ്ങി. 

മാല്‍ദ്വീപില്‍ വച്ച് ഗംഭീരമായാണ് ഷാരോണ്‍ പ്രണയം തുറന്നു പറഞ്ഞതെന്നും ഒരിക്കലും വിവാഹം കഴിക്കരുതെന്ന് തീരുമാനിച്ചിരുന്ന തനിക്ക് ആ വിവാഹാഭ്യര്‍ഥന നിഷേധിക്കാന്‍ സാധിച്ചില്ലെന്നും സാന്ദ്ര പറയുന്നു

ഇതിന് മുന്‍പും പെറ്റെ ഷാരോണിനെ കണ്ടിട്ടുണ്ട് എന്നതാണ് ഇവരുടെ ജീവിതത്തിലെ ഏറ്റവും രസകരമായ കാര്യം. അതും ഒരു ഈജിപ്റ്റ്‌ യാത്രയ്ക്കിടെ തന്നെ. 

അന്ന് ഏറെ നേരം ഇരുവരും സംസാരിക്കുകയും തനിക്ക് സാന്ദ്രയോടുള്ള സ്നേഹം എത്ര ആഴമേറിയതാണെന്ന് പറയുകയും ചെയ്തിരുന്നു. 

നാളുകള്‍ക്ക് ശേഷം അതേയാള്‍ തന്നെ തന്‍റെ ജീവിത൦ മാറ്റിമറിക്കുമെന്ന് പെറ്റെ അന്ന് കരുതിയിരുന്നില്ല.