close

News WrapGet Handpicked Stories from our editors directly to your mailbox

പെണ്‍കുട്ടിയുടെ നാറിയ ഷൂസിനും സോക്‌സിനും വില 94 ലക്ഷം രൂപ!

ആവശ്യമുള്ളവര്‍ക്ക് സോക്‌സും ഷൂസും വില്‍ക്കുമെന്ന് അറിയിപ്പും ചിത്രങ്ങള്‍ക്കൊപ്പം പോസ്റ്റുചെയ്തു.

Sneha Aniyan | Updated: Nov 3, 2018, 04:48 PM IST
പെണ്‍കുട്ടിയുടെ  നാറിയ ഷൂസിനും സോക്‌സിനും വില 94 ലക്ഷം രൂപ!

നാറിയ ഷൂസും സോക്‌സും വിറ്റ് പെണ്‍കുട്ടി പ്രതിവര്‍ഷം സമ്പാദിക്കുന്നത് 94 ലക്ഷം രൂപ.  

ലണ്ടന്‍കാരി റോക്‌സി സ്‌കെയിസാണ് താന്‍ ഉപയോഗിച്ച് അഴുക്കുപുരണ്ട ഷൂവും സോക്സും വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉപയോഗിച്ച സോക്‌സുകളും ഷൂസുകളും റോക്‌സി വില്‍ക്കുന്നത്. 

താന്‍ ഉപയോഗിച്ച സോക്‌സുകളുടെയും ഷൂസുകളുടെയും ചിത്രം ആദ്യം വെറുതെ തമാശയ്ക്കാണ് റോക്സി സോഷ്യല്‍ മീഡിയയില്‍  പങ്ക് വെച്ചത്.

ആവശ്യമുള്ളവര്‍ക്ക് സോക്‌സും ഷൂസും വില്‍ക്കുമെന്ന് അറിയിപ്പും ചിത്രങ്ങള്‍ക്കൊപ്പം പോസ്റ്റുചെയ്തു.

ഈ ചിത്രങ്ങള്‍ക്കൊപ്പം തന്‍റെ കാലുകളുടെ ചിത്രവും റോക്സി പങ്ക് വെച്ചിരുന്നു. 
ഇതോടെ സംഗതിയേറ്റു. സോക്സും ഷൂസും വാങ്ങാനായി ആവശ്യക്കാര്‍ ഇടിച്ചുകയറി. 

സുന്ദരമായ കാലുകളുടെ മണം ആസ്വദിക്കാനാണ് ചിലര്‍ ഷൂസും സോക്‌സും ഓര്‍ഡര്‍ ചെയ്തത്. ധരിച്ചുനടക്കാനാണ് മറ്റുചിലര്‍  ഇത് വാങ്ങിയത്. ഒരു ജോടി സോക്‌സിന് ആയിരത്തി എണ്ണൂറു രൂപയാണ് വില. ഷൂസിന് ഇരുപതിനായിരം രൂപയും.

നാലുവര്‍ഷം മുന്‍പ് ഈ ബിസിനസ് തുടങ്ങിയപ്പോള്‍ വിരലിലെണ്ണാവുന്നവര്‍എന്നാലിപ്പോള്‍ അത് ലക്ഷങ്ങളില്‍ എത്തി നില്‍ക്കുകയാണ്. 

ബിസിനസ് പച്ചപിടിച്ചതോടെ ദിവസത്തില്‍ കൂടുതല്‍ സമയവും പാദസംരക്ഷണത്തിനായാണ് റോക്‌സി ചെലവിടുന്നത്. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്. 

സോക്‌സും ഷൂവും വാങ്ങുന്നതിനൊപ്പം പാദങ്ങള്‍ സുന്ദരമായി സംരക്ഷിക്കാനുള്ള പൊടികൈകള്‍ അറിയാനും ചിലര്‍ക്ക് താത്പര്യമുണ്ട്. 

റോക്‌സി ആരെയും നിരാശപ്പെടുത്താറില്ല. പക്ഷേ, ഉപദേശം വേണമെങ്കില്‍ കാശ് കൂടുതല്‍ കൊടുക്കണമെന്ന് മാത്രം.