close

News WrapGet Handpicked Stories from our editors directly to your mailbox

'തടിയുള്ളവര്‍ക്ക് സ്വര്‍ഗമില്ല'; പുരോഹിതനെ തള്ളി താഴെയിട്ട് യുവതി!!

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Sneha Aniyan | Updated: Jul 18, 2019, 03:51 PM IST
 'തടിയുള്ളവര്‍ക്ക് സ്വര്‍ഗമില്ല'; പുരോഹിതനെ തള്ളി താഴെയിട്ട് യുവതി!!

ബ്രസീല്‍: പ്രസംഗത്തിനിടെ തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ യുവതി വേദിയില്‍ നിന്നും തള്ളി താഴെയിട്ടു. 

ബ്രസീലില്‍ കാൻകാവോ നോവ സമൂഹം സംഘടിപ്പിച്ച യൂത്ത് കോൺഫറൻസിലായിരുന്നു  സംഭവം. പ്രശസ്ത പുരോഹിതനായ മർസെലോ റോസിയെയാണ് യുവതി തള്ളി താഴെയിട്ടത്. 

50000ത്തോളം വരുന്ന വിശ്വാസികളെ സാക്ഷി നിർത്തിയായിരുന്നു വൈദികന്‍റെ പരാമര്‍ശനം. പ്രസംഗത്തിനിടെ തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞത്. യാണ് സംഭവം.

കാണികൾക്കിടയിൽ നില്‍ക്കുകയായിരുന്നു തടിയുള്ള യുവതി ഇതുകേട്ടതോടെ വേദിയിലേക്ക് വരികയും വൈദികനെ തള്ളി താഴെയിടുകയുമായിരുന്നു. 

താഴെ വീണ പുരോഹിതന് കാര്യമായ പരിക്കുകളില്ല. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍, വൈദികന്‍ തടിച്ച സ്ത്രീകളെ പരാമര്‍ശിച്ച് പറഞ്ഞ വാചകം വീഡിയോയിലില്ല. വിഡ്ഢിത്തരങ്ങൾ പറയുന്നവരോട് ഇങ്ങനെ തന്നെയാണ് പെരുമാറേണ്ടത് എന്നാണ് ഒരു കൂട്ടം ആളുകളുടെ അഭിപ്രായം. 

എന്നാല്‍, യുവതിയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ രാത്രിയോടെ വിട്ടയച്ചു.