പെണ്ണെന്ന് തോന്നില്ല; സ്ത്രീകള്‍ക്ക് കണ്ണട വിലക്ക്!!

ഇതിനെതിരെ സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. 

Sneha Aniyan | Updated: Nov 11, 2019, 05:18 PM IST
പെണ്ണെന്ന് തോന്നില്ല; സ്ത്രീകള്‍ക്ക് കണ്ണട വിലക്ക്!!

ജോലി സമയത്ത് സ്ത്രീകള്‍ കണ്ണട ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി ജപ്പാന്‍. 

ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും റിസപ്‌ഷനിസ്റ്റായി ജോലി ചെയ്യുന്ന സ്ത്രീകളെയും സൂപ്പര്‍ മാര്‍ക്കറ്റിലെ വനിതാ ജീവനക്കാരെയുമാണ് നടപടി ബാധിച്ചിരിക്കുന്നത്. 

കൂടാതെ, നഴ്സുമാർ, ബ്യൂട്ടി ക്ലിനിക്കുകൾ, ഷോറൂമുകൾ എന്നിങ്ങനെ ആളുകളുമായി ഇടപഴകേണ്ടി വരുന്ന എല്ലാ വനിതകള്‍ക്കു൦ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ കമ്പനികള്‍ പദ്ധതിയിട്ടിട്ടുണ്ട്. 

ഇതിനെതിരെ സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. #glassesareforbidden എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധം ചൂടുപിടിക്കുന്നത്.

ഇത്രമാത്രം പരിഹാസ്യമായ ഒരു നിര്‍ദേശം ലോകത്തൊരിടത്തും ഇതുവരെ കേട്ടിട്ടില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം. 

കണ്ണട വെച്ചാല്‍ സ്ത്രീകള്‍ ഗൗരവക്കാരായി തോന്നുമെന്നും ആകര്‍ഷകത്വം കുറയ്ക്കുമെന്നും കാണിച്ചാണ് കമ്പനികള്‍ സ്ത്രീകള്‍ കണ്ണട ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

കാഴ്ചയ്ക്ക് പ്രശ്നമുള്ളവര്‍ കോണ്‍ടാക്‌ട് ലെന്‍സ് ധരിക്കണമെന്നാണ് കമ്പനി അധികാരികള്‍ പറയുന്നത്. കണ്ണട നിരോധനത്തിന് പുറമേ സ്ത്രീകൾ രണ്ട് ഇഞ്ച് ഉയരമുള്ള ചെരിപ്പുകൾ ധരിക്കണമെന്നും കമ്പനികൾ നിർദ്ദേശിച്ചിരുന്നു. 

ഇതിനെതിരെ 'കുടൂ' ക്യാംപെയിൻ ജീവനക്കാർ രാജ്യ വ്യാപകമായി സംഘടിപ്പിച്ചിരുന്നു. 

നന്നായി മേക്കപ്പ് ചെയ്യണമെന്നും കൃത്രിമ കണ്‍പീലികള്‍ വയ്ക്കണമെന്നും ആവശ്യപ്പെട്ട് ചില കമ്പനികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.