കഞ്ചാവ് കടത്താന്‍ ഗര്‍ഭിണിയായി അഭിനയിച്ചു, ഒടുവില്‍...‍!

നാലര കിലോയോളം വരുന്ന കഞ്ചാവാണ് വയറില്‍ കെട്ടിവെച്ച് ഗര്‍ഭിണിയായി യുവതി അഭിനയിച്ചത്.   

Last Updated : Nov 19, 2019, 03:14 PM IST
കഞ്ചാവ് കടത്താന്‍ ഗര്‍ഭിണിയായി അഭിനയിച്ചു, ഒടുവില്‍...‍!

പലരീതിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നത് നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട് അല്ലെ. മുടി വടിച്ചുകളഞ്ഞ് തലയില്‍ പേസ്റ്റ് രൂപത്തില്‍ തേച്ചുപിടിപ്പിച്ചശേഷം അതിന്‍റെ മുകളില്‍ വയ്പ്പുമുടി വച്ചുപിടിപ്പിച്ചു വരുന്നവരെയും എയര്‍പോര്‍ട്ടില്‍ പിടിക്കാറുണ്ട്.

ഇത്തരം ഒരുപാട് കേസുകള്‍ കേട്ടിട്ടുണ്ടെങ്കിലും കഞ്ചാവ് കടത്താന്‍ ഗര്‍ഭിണിയായി അഭിനയിച്ച കേസ് ആദ്യമായാണ് കേള്‍ക്കുന്നത്. കുറച്ച് ക്രിയേറ്റീവായി യുവതി ചിന്തിച്ചു ഒടുവില്‍ പണികിട്ടുകയും ചെയ്തു.

അര്‍ജന്റീനയിലാണ് സംഭവം നടക്കുന്നത്. നാലര കിലോയോളം വരുന്ന കഞ്ചാവാണ് വയറില്‍ കെട്ടിവെച്ച് ഗര്‍ഭിണിയായി യുവതി അഭിനയിച്ചത്. ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ചിലിയ്ക്ക് സമീപമുള്ള അതിര്‍ത്തിയില്‍ വച്ചാണ് പൊലീസ് പൊക്കിയത്.

മെന്‍ഡോസയില്‍ നിന്നും സാന്റാ ക്രൂസിലേയ്ക്ക് പോകുകയായിരുന്ന ബസില്‍ നിന്നുമാണ് 34 കാരിയായ യുവതിയേയും ഭര്‍ത്താവിനേയും പോലീസ് അറസ്റ്റുചെയ്തത്. 

ചെക്ക്പോയിന്റില്‍ വച്ചാണ് ബസില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എത്തിയപ്പോള്‍ മടിയില്‍ വലിയ ബാഗ്‌ വെച്ചിരിക്കുന്നതുകണ്ട അധികൃതര്‍ അത് ചെക്ക് ചെയ്തപ്പോള്‍ രണ്ട് ബണ്ടില്‍ കഞ്ചാവ് കണ്ടെത്തിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്‌. 

അപ്പോള്‍ത്തന്നെ രണ്ടിനെയും ബസില്‍ നിന്നും ഇറക്കി പരിശോധന നടത്തവെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് യുവതി വ്യക്തമാക്കിയത്. എന്നാല്‍ അതില്‍ സംശയം തോന്നിയ അധികൃതര്‍ യുവതിയെ പരിശോധിച്ചപ്പോഴാണ് ഗര്‍ഭം പൊളിയുന്നത്‌.

വയറില്‍ കെട്ടിവച്ച നിലയില്‍ 15 കഞ്ചാവ് ബണ്ടിലുകളാണ് പോലീസ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സുരക്ഷിതമായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതോടെ യുവതിയേയും ഭര്‍ത്താവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.  

Trending News