അസം കത്തുന്നു; അവിടേയ്ക്ക് പോകരുതെന്ന് ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ്

ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. അതുകൊണ്ടാണ് പ്രക്ഷോഭം ആളിക്കത്തുന്ന അസമിലേക്കുള്ള യാത്രകള്‍ നിര്‍ത്തിവെക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയത്. 

Ajitha Kumari | Updated: Dec 14, 2019, 11:28 AM IST
അസം കത്തുന്നു; അവിടേയ്ക്ക് പോകരുതെന്ന് ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ്

പൗരത്വ ഭേദഗതി ബില്‍ നിയമമായതോടെ രാജ്യത്ത് പലയിടങ്ങളിലും പ്രക്ഷോഭവും പ്രതിഷേധവും കൊടുമ്പിരി കൊള്ളുന്ന ഈ അവസരത്തില്‍ തങ്ങളുടെ പൗരന്മാരോട് അസമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ലോകരാജ്യങ്ങളുടെ ആഹ്വാനം.

പൗരത്വ ഭേദഗതി നിയമത്തിതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. അതുകൊണ്ടാണ് പ്രക്ഷോഭം ആളിക്കത്തുന്ന അസമിലേക്കുള്ള യാത്രകള്‍ നിര്‍ത്തിവെക്കണമെന്ന് സ്വന്തം പൗരന്മാരോട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളാണ് തങ്ങളുടെ ജനതയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതകളുണ്ടെന്നും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 

അസമിലെ എല്ലാ ജില്ലകളിലും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. എന്നാല്‍ ചെറിയ രീതിയില്‍ പ്രക്ഷോഭങ്ങള്‍ക്ക് അയവു വന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also read: പൗരത്വ നിയമ ഭേദഗതി: അസം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മാര്‍ച്ച്

കൂടാതെ ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ കരസേനയേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമില്‍. 

ഇന്നു വൈകുന്നേരത്തോടെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന.