ഇന്ധനവിലയില്‍ ആശങ്കയോടെ ലോകരാഷ്ട്രങ്ങള്‍!!

സൗദി അറേബ്യയുടെ എണ്ണ പ്ലാന്‍റിനു നേരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കുന്ന ഇന്ധന പ്രതിസന്ധിയില്‍ ആശങ്കപൂണ്ട് ലോകരാഷ്ട്രങ്ങള്‍!!

Last Updated : Sep 18, 2019, 07:36 PM IST
ഇന്ധനവിലയില്‍ ആശങ്കയോടെ ലോകരാഷ്ട്രങ്ങള്‍!!
റിയാദ്: സൗദി അറേബ്യയുടെ എണ്ണ പ്ലാന്‍റിനു നേരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കുന്ന ഇന്ധന പ്രതിസന്ധിയില്‍ ആശങ്കപൂണ്ട് ലോകരാഷ്ട്രങ്ങള്‍!!
 
സൗദിയിലെ അരാംകോ എണ്ണ പ്ലാന്‍റുകള്‍ തുറക്കാന്‍ വൈകുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെയാണ് എണ്ണവില സംബന്ധിച്ച്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഭീതിയിലായത്. 
 
അതേസമയം, സൗദി അരാംകോ എണ്ണ പ്ലാന്‍റിനു നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി സൗദി അറേബ്യയും അമേരിക്കയും രംഗത്ത് എത്തിയിരിക്കുകയാണ്. 
 
സൗദി അറേബ്യയും അമേരിക്കയും ഇറാനെതിരായ നീക്കം ശക്തമാക്കിയതോടെ ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയായിരുന്നു. അരാംകോയിലെ ആക്രമണത്തോടെ പ്രതിദിനം വിപണിയിലുണ്ടായത് 5.7 ദശലക്ഷം ബാരലിന്‍റെ കുറവാണ്. ഇത് നികത്താന്‍ സമയമെടുത്തേക്കുമെന്ന ഭീതിയാണ് എണ്ണവില ബാരലിന് 71 ഡോളറിലെത്തിച്ചു. 
 
എന്നാല്‍, അപ്രതീക്ഷിത വേഗത്തില്‍ സൗദി കരുതല്‍ ശേഖരം ഉപയോഗിച്ച്‌ എണ്ണ വിതരണം പുനഃസ്ഥാപിച്ചതോടെ  ക്രൂഡ് ഓയില്‍ വില ഒറ്റടയടിക്ക് ആറ് ശതമാനമിടിഞ്ഞു. സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തോടെ വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ആക്രമണം നടന്ന രണ്ട് പ്ലാന്‍റുകളും ഈ മാസാവസാനം തുറക്കുമെന്നും, ഉത്പാദനം നവംബറിലെ പൂര്‍ണ തോതിലാകൂ എന്നും സൗദി ഊര്‍ജ്ജ മന്ത്രി പറഞ്ഞു. 
 
അതേസമയം, ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില 6 രൂപയെങ്കിലും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയിലും പ്രതിഫലിക്കും. ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കില്‍ പെട്രോളിനും ഡീസലിനും വില ഉയരുമെന്നാണ് സൂചനകള്‍.
 

Trending News