കുഞ്ഞ് യനേലയുടെ കണ്ണീര്‍ ചിത്രത്തിന് അംഗീകാരം!!

അമ്മയെ യു.എസ്​ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്​ കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത്​ നോക്കി പേടിച്ച്‌​ കരയാന്‍ തുടങ്ങി. 

Last Updated : Apr 12, 2019, 02:40 PM IST
 കുഞ്ഞ് യനേലയുടെ കണ്ണീര്‍ ചിത്രത്തിന് അംഗീകാരം!!

ആംസ്​റ്റര്‍ഡാം: അതിക്രമിച്ച്‌ യു.എസ്​ അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട  അമ്മയെ  സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്​ കണ്ട്​ ഭയന്നു വിറച്ച്‌​ കരഞ്ഞ യനേലയെ അത്ര പെട്ടന്നൊന്നും ആരും മറക്കില്ല!!

ഹോണ്ടുറാസ് പൗരനായ ഡെനീസ് ഹെവിക് വരേലയുടെയും സാന്ദ്ര സാഞ്ചസിന്‍റെയും മകളാണ് യനേല. 

ജോണ്‍ മൂര്‍ പകര്‍ത്തിയ യനേലയുടെ ഈ ചിത്രം​ ലോക പ്രസ്​ ഫോ​ട്ടോ പുരസ്​കാരത്തിന്​ അര്‍ഹമായിരിക്കുകയാണിപ്പോള്‍. 

ലോകത്താകമാനമുള്ള 4738 ഫോ​ട്ടോഗ്രാഫര്‍മാരുടെ 78,801 ചിത്രങ്ങളില്‍ നിന്നാണ്​ പുരസ്​കാരാര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്​.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 12നാണ് യു.എസ്​-മെക്​സിക്കോ അതിര്‍ത്തിയില്‍ നിന്ന് യനേലയെയും അമ്മയെയും സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടിയാണ് ഹോണ്ടുറാസില്‍ നിന്ന് ഇവര്‍ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

അമ്മയെ യു.എസ്​ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്​ കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത്​ നോക്കി പേടിച്ച്‌​ കരയാന്‍ തുടങ്ങി. 

ഈ ചിത്രമാണ്​ മൂര്‍ തന്‍റെ ക്യാമറയില്‍ പകര്‍ത്തിയത്​. യനേലയെ കൂടാതെ മൂന്നു മക്കള്‍ കൂടി ഡെനീസിനും സാന്ദ്രക്കുമുണ്ട്.

പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ മൂര്‍ വര്‍ഷങ്ങളായി യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ ചിത്രം പകര്‍ത്തി വരികയാണ്.

ലോക വ്യാപകമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഇത്.

Trending News