Viral News: 23ാം വയസ്സിൽ ജോലിയിൽ നിന്നും വിരമിച്ചു യുവാവ്! അതും പെൻഷനോടെ!

Viral News: ആജീവനാന്ത പെൻഷനുൾപ്പടെ എല്ലാ ആനുകൂല്യങ്ങളോടെയുമാണ് വിരമിക്കൽ

Written by - Zee Malayalam News Desk | Last Updated : Mar 19, 2025, 08:19 PM IST
  • തന്റെ 23ാം വയസ്സിൽ ജോലിയിൽ നിന്ന് വിരമിച്ചിരിക്കുകയാണ് ഒരു യുവാവ്.
  • അതും വെറും വിരമിക്കൽ അല്ല. പകരം, ആജീവനാന്ത പെൻഷനുൾപ്പടെ എല്ലാ ആനുകൂല്യങ്ങളോടെയുമാണ് വിരമിക്കൽ.
  • സംഭവം അങ്ങ് റഷ്യയിലാണ്
Viral News:  23ാം വയസ്സിൽ ജോലിയിൽ നിന്നും വിരമിച്ചു യുവാവ്! അതും പെൻഷനോടെ!

നമ്മളൊക്കെ നല്ലൊരു ജോലിയിൽ കയറുമ്പോൾ തന്നെ പ്രായം 23 ഒക്കെ ആകാറുണ്ട് അല്ലെ. എന്നാൽ തന്റെ 23ാം വയസ്സിൽ ജോലിയിൽ നിന്ന് വിരമിച്ചിരിക്കുകയാണ് ഒരു യുവാവ്. അതും വെറും വിരമിക്കൽ അല്ല. പകരം, ആജീവനാന്ത പെൻഷനുൾപ്പടെ എല്ലാ ആനുകൂല്യങ്ങളോടെയുമാണ് വിരമിക്കൽ. സംഭവം അങ്ങ് റഷ്യയിലാണ്. 

പവൽ സ്റ്റെപ്ചെങ്കോ എന്ന യുവാവ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നാണ് 23 -ാമത്തെ വയസിൽ വിരമിച്ചത്. 16 -ാമത്തെ വയസ്സിലാണ് പവൽ റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരുന്നത്. അഞ്ച് വർഷത്തെ പഠനത്തിന് ശേഷം 21 -ാമത്തെ വയസ്സിൽ അതിലെ ഒരു വകുപ്പിൽ തന്നെ യുവാവിന് ജോലിയും ലഭിച്ചു. വിരമിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് വർഷം പവൽ കഠിനാധ്വാനം തന്നെ ചെയ്തു. ഇപ്പോൾ, പവലിന് പെൻഷനും അതുപോലെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുണ്ട്.

2023 നവംബറിലാണ് പവൽ വിരമിക്കലിന് അപേക്ഷ നൽകിയിരുന്നത്. പവലിന്റെ അപേക്ഷ സ്വീകരിക്കപ്പെടുകയും ചെയ്തു. ഈ അപൂർവമായ സംഭവം ഇന്റർനാഷണൽ റെക്കോർഡ് രജിസ്ട്രേഷൻ ഏജൻസിയും അംഗീകരിച്ചിട്ടുണ്ട്. റഷ്യയുടെ നാഷണൽ റെക്കോർഡ് ബുക്കിലും ഈ യുവാവിന്റെ പേര് പേര് രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം, ഇത്ര ചെറിയ പ്രായത്തിൽ ആരും ഇതുവരെ വിരമിച്ചിട്ടില്ലത്രെ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News