കൊറോണ വൈറസ്‌;പ്രധാന വാഹകര്‍ ചെറുപ്പക്കാര്‍;മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന!

കൊറോണ വൈറസിന്റെ പ്രധാന വാഹകര്‍ ചെറുപ്പക്കാരാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന സംഘടന രംഗത്ത്.

Last Updated : Aug 19, 2020, 09:48 AM IST
  • കൊറോണ വൈറസിന്റെ പ്രധാന വാഹകര്‍ ചെറുപ്പക്കാര്‍
  • മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
  • രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ പലരും തങ്ങള്‍ വൈറസ് ബാധിതരാണെന്ന് തിരിച്ചറിയുന്നില്ല
  • ജപ്പാനില്‍ അടുത്തിടെ കോവിഡ് ബാധ സ്ഥിരീകരിച്ചതില്‍ 65 ശതമാനവും 40 വയസില്‍ താഴെയുള്ളര്‍
കൊറോണ വൈറസ്‌;പ്രധാന വാഹകര്‍ ചെറുപ്പക്കാര്‍;മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന!

ജനീവ:കൊറോണ വൈറസിന്റെ പ്രധാന വാഹകര്‍ ചെറുപ്പക്കാരാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന സംഘടന രംഗത്ത്.

കോവിഡ് 19 രണ്ടാം ഘട്ടത്തില്‍ രോഗ ബാധിതര്‍ ആകുന്നതില്‍ കൂടുതലും യുവാക്കളാണ്, അവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നും 
ലോകാരോഗ്യസംഘടന പറയുന്നത്.
ചെറുപ്പക്കാര്‍ രോഗ ബാധിതര്‍ ആണെങ്കിലും അവര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ പലരും തങ്ങള്‍ വൈറസ് ബാധിതരാണെന്ന് തിരിച്ചറിയുന്നില്ല 
എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ രോഗ ബാധിതരായ ചെറുപ്പക്കാര്‍ പ്രായമായവര്‍ക്കൊപ്പവും ജന സാന്ദ്രതയുള്ള പ്രദേശങ്ങളിലും ഇടപഴകുന്നത് അപകട സാധ്യത 
വര്‍ധിപ്പിക്കുയാണെന്നും ലോകാരോഗ്യസംഘടന പറയുന്നു.

ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ തുടക്കത്തില്‍ വളരെക്കുറച്ച് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്,എന്നാല്‍ ഇപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 
കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 
ചെറുപ്പക്കാരിലും രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട് എന്ന കാര്യവും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 24 മുതല്‍ ജൂലായ്‌ 24 വരെ നടത്തിയ പഠനത്തില്‍ ഏകദേശം 20 വയസുമുതല്‍ 40 വയസുവരെയുള്ളവരില്‍ കോവിഡ് വ്യപകമായി 
ബാധിക്കുകയാണെന്നും ഇവര്‍ രോഗവ്യാപനത്തിന് കാരണക്കാര്‍ ആവുകയാണെന്നും കണ്ടെത്തിയിരുന്നു.

ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല,ആസ്ത്രേലിയ,ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ സമീപ കാലത്ത് സ്ഥിരീകരിച്ച കേസുകളില്‍ ഭൂരിഭാഗവും 
നാല്‍പ്പതില്‍ താഴെ പ്രായമുള്ളവരിലാണ് എന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.

ജപ്പാനില്‍ അടുത്തിടെ കോവിഡ് ബാധ സ്ഥിരീകരിച്ചതില്‍ 65 ശതമാനവും 40 വയസില്‍ താഴെയുള്ളവരാണ് എന്ന കാര്യവും ലോകാരോഗ്യ സംഘടന 
എടുത്ത് പറയുന്നു.

നേരത്തെ തന്നെ രോഗ ലക്ഷണം പ്രകടമാക്കാതെ രോഗം സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിരുന്നു.

Trending News