Robbery: താമരശേരി ചുരത്തിൽ പട്ടാപ്പകൽ കവർച്ച; യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും കാറും കവർന്നു

Thamarassery Churam Robbery: മൈസൂരിൽനിന്ന്‌ കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂർ ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27) ആണ് ആക്രമിക്കപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 09:39 AM IST
  • മൈസൂരിൽ നിന്ന്‌ ബുധനാഴ്ച പുലർച്ചെ അഞ്ചിന് കൊടുവള്ളിയിലേക്ക് കാറിൽ സഞ്ചരിച്ച വിശാൽ ദശത് രാവിലെ എട്ടുമണിയോടെയാണ് താമരശേരി ചുരത്തിൽ എത്തിയത്
  • സംഭവത്തിൽ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Robbery: താമരശേരി ചുരത്തിൽ പട്ടാപ്പകൽ കവർച്ച; യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും കാറും കവർന്നു

കോഴിക്കോട്: താമരശേരി ചുരത്തിൽ പട്ടാപ്പകൽ കവർച്ച. എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി. കവർച്ചാ സംഘം കാറുമായി കടന്നുകളഞ്ഞു. ചുരത്തിൽ ഒമ്പതാംവളവിന് താഴെയാണ് സംഭവം നടന്നത്.

ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് എട്ടം​ഗ സംഘം കവർച്ച നടത്തിയത്. മൈസൂരിൽനിന്ന്‌ കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂർ ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27) ആണ് ആക്രമിക്കപ്പെട്ടത്. ബുധനാഴ്ചയുണ്ടായ സംഭവത്തിൽ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഇയാൾ പോലീസിൽ പരാതി നൽകാൻ എത്തിയത്.

പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് കവർച്ചാ സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് വിശാൽ പറയുന്നത്. സംഭവത്തിൽ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂരിൽ നിന്ന്‌ ബുധനാഴ്ച പുലർച്ചെ അഞ്ചിന് കൊടുവള്ളിയിലേക്ക് കാറിൽ സഞ്ചരിച്ച വിശാൽ ദശത് രാവിലെ എട്ടുമണിയോടെയാണ് താമരശേരി ചുരത്തിൽ എത്തിയത്.

ALSO READ: 9 കിലോ ആനക്കൊമ്പ്, വില കോടികൾ; ഒരാൾ പിടിയിൽ

ഒമ്പതാംവളവിന് സമീപം എത്തിയപ്പോൾ പിറകിൽ രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം വിശാലിന്റെ വാഹനം തടയുകയായിരുന്നു. രണ്ട് കാറുകളിലായി എട്ട് പേരുണ്ടായിരുന്നുവെന്നാണ് വിശാൽ പോലീസിനോട് പറഞ്ഞത്. കാറിന്റെ സൈഡ് ഗ്ലാസ് അടിച്ചുതകർത്ത ശേഷം വിശാലിനെ കാറിൽനിന്ന്‌ വലിച്ച് പുറത്തേക്കിട്ട സംഘം കൈ കൊണ്ടും കമ്പിവടി കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചു.

തുടർന്ന് കാറിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണും എടുത്ത് കാറുമായി കോഴിക്കോട് ഭാഗത്തേക്ക് പോയി. കൊടുവള്ളിയിൽനിന്ന്‌ പഴയ സ്വർണം വാങ്ങാൻ വേണ്ടിയെടുത്ത 68 ലക്ഷം രൂപയും 20,000 രൂപയുടെ മൊബൈൽ ഫോണും വാഹനത്തിന് അകത്ത് ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാരൻ അറിയിച്ചത്. അതേസമയം, കവർച്ച ചെയ്യപ്പെട്ടത് കുഴൽപ്പണം ആകാമെന്ന പ്രാഥമിക നി​ഗമനത്തിലാണ് പോലീസ് സംഘം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News