K B Ganesh Kumar about Driving Test: മനുഷ്യ ജീവനാണ് വലുത്, നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും; ഗണേഷ് കുമാർ

K B Ganesh Kumar: മിന്നൽ വേ​ഗത്തിൽ ലൈസൻസ് നലൽകുന്നത് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകുന്നതുപോലെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

Written by - Zee Malayalam News Desk | Last Updated : May 2, 2024, 10:56 AM IST
  • കോടതി പറഞ്ഞാൽ കൊടുക്കാമെന്നും ഇക്കാര്യത്തിൽ ഈ​ഗോ ഇല്ലെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി.
K B Ganesh Kumar about Driving Test: മനുഷ്യ ജീവനാണ് വലുത്, നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും; ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. മനുഷ്യ ജീവനാണ് വലുതെന്നും നാല് മിനിറ്റു കൊണ്ട് ലൈസൻസ് കൊടുക്കാൻ കോടതി പറഞ്ഞാൽ കൊടുക്കാമെന്നും ഇക്കാര്യത്തിൽ ഈ​ഗോ ഇല്ലെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി.  ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

പ്രതിഷേധം കണ്ട് പിന്നോട്ടില്ലെന്നും, മിന്നൽ വേ​ഗത്തിലുള്ള ലൈസൻസ് നൽകൽ ആളെ കൊല്ലാനുള്ള ലൈസൻസ് നൽകും പോലെയെന്നും ​ഗണേഷ് കുമാർ പറഞ്ഞു. പ്രതിഷേധങ്ങൾക്ക് പിന്നിൽ ഡ്രൈവിങ് സ്കൂൾ മാഫിയ സംഘങ്ങളാണ്. മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘങ്ങളുണ്ട്. ഇവർക്ക് കൂട്ടു നിൽക്കനായി ചില ഉദ്യോ​ഗസ്ഥരും പ്രവർത്തിക്കുന്നു. ഈ ഉദ്യോ​ഗസ്ഥർ നേരത്തെ വൻ തോതിൽ പണം വെട്ടിച്ചിരുന്നു. അഴിമതി കാണിക്കുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 

ALSO READ: വടക്കന്‍ കേരളത്തെ കൂളാക്കാൻ വേനൽ മഴ എത്തുന്നു! 11 ജില്ലകളില്‍ മുന്നറിയിപ്പ്

മലപ്പുറം ജില്ലയിലെ ആര്‍ടി ഓഫീസിൽ 3 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നത്. കൂടാതെ കെഎസ്ആർടിസിയിൽ  മദ്യപരിശോധന ആരംഭിച്ചതോടെ സംസ്ഥാനത്ത് അപകടങ്ങളിൽ താരതമ്യേന കുറവ് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇന്ന് നടപ്പാക്കാനിരിക്കെ വിവിധ ജില്ലകളില്‍ ഡ്രൈവിങ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ആരംഭിച്ചു. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് നിർത്തിവച്ചു. പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. 30 പേർക്കായിരുന്നു എത്താൻ നിർദേശം ലഭിച്ചത്. 3 പേർ ടെസ്റ്റിനെത്തിയിരുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News