Bhadra Rajayoga: കന്നി രാശിയിൽ ഭദ്ര രാജയോഗം; ഇവർക്ക് ലഭിക്കും അപാര സമ്പത്ത്!

Budh Gochar: ജ്യോതിഷത്തില്‍ ബുദ്ധിയുടെയും ബിസിനസ്സിന്റെയും ഗ്രഹമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ഒക്ടോബര്‍ ഒന്നിന് രാത്രി 8:29 ന് ബുധന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കും. 

Written by - Ajitha Kumari | Last Updated : Sep 29, 2023, 03:08 PM IST
  • കന്നി രാശിയിൽ ഭദ്ര രാജയോഗം
  • ഒക്ടോബര്‍ ഒന്നിന് രാത്രി 8:29 ന് ബുധന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കും
  • ഭദ്ര രാജയോഗം മംഗളകരമായ യോഗങ്ങളില്‍ ഒന്നാണ്
Bhadra Rajayoga: കന്നി രാശിയിൽ ഭദ്ര രാജയോഗം; ഇവർക്ക് ലഭിക്കും അപാര സമ്പത്ത്!

Bhadra Rajayoga 2023: കന്നി രാശിയില്‍ ബുധന്റെ പ്രവേശനം പല രാശിക്കാരുടെയും ജീവിതത്തില്‍ ശുഭ ഫലങ്ങള്‍ നൽകും. ജ്യോതിഷ പ്രകാരം ജാതകത്തില്‍ ബുധന്‍ കന്നിയിലോ മിഥുനത്തിലോ, ലഗ്‌നത്തിലോ, ചന്ദ്രനില്‍ നിന്ന് 1, 4, 7 അല്ലെങ്കില്‍ 10 ഭാവങ്ങളിലോ നില്‍ക്കുമ്പോഴാണ് ഭദ്ര രാജയോഗം രൂപപ്പെടുന്നത്. ഭദ്ര രാജയോഗം മംഗളകരമായ യോഗങ്ങളില്‍ ഒന്നാണ്.  ഭദ്ര രാജയോഗത്തിന്റെ രൂപീകരണം 4 രാശിക്കാരുടെ ജീവിതത്തില്‍ വലിയ സന്തോഷം നല്‍കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് അറിയാം...

Also Read: രാഹു-കേതു സംക്രമണം ഇവർക്ക് നൽകും ജോലിയിൽ പ്രമോഷനും സമ്പത്തും

മിഥുനം (Gemini):  ഒന്നും നാലും ഭാവങ്ങളുടെ അധിപനായ ബുധന്‍ മിഥുനം രാശിയുടെ നാലാം ഭാവത്തില്‍ നില്‍ക്കാന്‍ പോകുന്നു. ഇത്തരമൊരു അവസ്ഥയില്‍ മിഥുന രാശിക്കാര്‍ക്ക് ഭദ്ര രാജയോഗം രൂപപ്പെടുന്നതുകൊണ്ട് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. പുതിയ വസ്തുക്കളില്‍ നിക്ഷേപിക്കുന്നതിലൂടെ വലിയ നേട്ടങ്ങള്‍ ലഭിക്കും. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ സന്തുഷ്ടരായിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് അതിന്റെ ഫല ജോലിയില്‍ ലഭിച്ചേക്കാം. ബിസിനസ്സില്‍ വലിയ വിജയത്തോടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ബിസിനസ്സില്‍ ഈ സമയം നിക്ഷേപിക്കുന്നത് നല്ലതാണ്.  ഇത് ഭാവിയില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കും.

ചിങ്ങം (Leo): ചിങ്ങം രാശിയില്‍ രണ്ടാം ഭാവത്തിലാണ് ഭദ്രരാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജീവിതത്തിലെ പല ആഗ്രഹങ്ങളും ഈ സമയം സഫലമാകും. ഈ സമയം കരിയറിന് അനുകൂലമായിരിക്കും. ചില ജോലികളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. ബിസിനസിൽ ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും. അനാവശ്യ ചെലവുകള്‍ ഉണ്ടാകും അതിനാല്‍ പണം വിവേകത്തോടെ ചെലവഴിക്കുക. കുടുംബാന്തരീക്ഷം നല്ലതായിരിക്കും.  ദാമ്പത്യ ജീവിതത്തില്‍ മാധുര്യം ഉണ്ടാകും.  

Also Read: Kedar Yoga: കേദാർ യോഗം ഈ രാശികൾക്ക് നൽകും വൻ അഭിവൃദ്ധിയും നേട്ടങ്ങളും!

കന്നി (Virgo): കന്നിയുടെ ഒന്നാം ഭാവത്തില്‍ ഭദ്രരാജയോഗം രൂപപ്പെടുകയാണ്. ഇതിലൂടെ കന്നി രാശിക്കാര്‍ക്കും ഈ സമയം മുതൽ  നേട്ടങ്ങള്‍ ലഭിക്കും. പണം സമ്പാദിക്കാനുള്ള പല വഴികളും തുറക്കും. വരുമാനത്തില്‍ കുറച്ച് നഷ്ടമുണ്ടായേക്കാം. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ കൃത്യമായി നടക്കും. 

മകരം (Capricorn): ജ്യോതിഷമനുസരിച്ച് ബുധൻ സ്വന്തം രാശിയായ കന്നിയില്‍ സംക്രമിക്കുന്നതു കൊണ്ടാണ് ഭദ്രരാജയോഗം രൂപപ്പെടുന്നത്. ബുധന്‍ നിങ്ങളുടെ ഈ രാശിയിലെ ഒന്‍പതാം ഭാവത്തിലാണ് സഞ്ചരിക്കാൻ പോകുന്നത്. മകരം രാശിയുടെ അധിപനായ ശനിയുമായി ബുധന് മിത്രതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഇവരുടെ ഭാഗ്യം തെളിയും. ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ വളര്‍ച്ചയുടെ സാധ്യതകള്‍ കാണുന്നു. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News