Budh Gochar 2023: 5 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ദുരിതങ്ങൾക്ക് വിട; ഭദ്ര യോഗത്തിലൂടെ ലഭിക്കും കിടിലം നേട്ടങ്ങൾ!

Mercury Transit 2023: ജ്യോതിഷ പ്രകാരം ഒക്ടോബർ 1 ന് ബുധന്റെ സംക്രമത്തോടെ ഭദ്ര രാജയോഗം രൂപപ്പെടും. ഇതോടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും.

Written by - Ajitha Kumari | Last Updated : Sep 25, 2023, 12:43 PM IST
  • 5 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ദുരിതങ്ങൾക്ക് വിട
  • ഒക്ടോബർ 1 ന് ബുധന്റെ സംക്രമത്തോടെ ഭദ്ര രാജയോഗം രൂപപ്പെടും
  • 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും
Budh Gochar 2023: 5 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ദുരിതങ്ങൾക്ക് വിട; ഭദ്ര യോഗത്തിലൂടെ ലഭിക്കും കിടിലം നേട്ടങ്ങൾ!

Bhadra Rajyoga: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഇവ അതിന്റേതായ സമയത്ത് സംക്രമിക്കുകയും അത് എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കും. ഒക്‌ടോബർ മാസം ആരംഭിക്കാൻ ഇനി 5 ദിവസം മാത്രമാണ് ബാക്കിയുള്ളത്.  ഒക്ടോബർ 1 ന് ബുധൻ സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും. ന്യായവാദം, ബിസിനസ്സ്, ബുദ്ധി, സമ്പദ്‌വ്യവസ്ഥ, ഗണിതം, ബാങ്കിംഗ്, സംസാരം എന്നിവയുടെ കാരകനായിട്ടാണ് ബുധനെ കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ സ്വന്തം രാശിയിൽ ബുധന്റെ സംക്രമണം ഈ മേഖലകളെയും എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കും. കന്നി രാശിയിൽ ബുധന്റെ സംക്രമണം മൂലം ഭദ്ര രാജ യോഗം രൂപപ്പെട്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ എല്ലാ മേഖലകളിലും വിജയത്തോടൊപ്പം ഈ 3 രാശിക്കാർക്കും സമ്പത്ത് വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം...

Also Read: Lord Shiva: ശിവകൃപയാൽ ഈ 5 രാശിക്കാർക്ക് ഇന്ന് അടിപൊളി നേട്ടങ്ങൾ!

മകരം (Capricorn):  ജ്യോതിഷമനുസരിച്ച് ബുധൻ സ്വന്തം രാശിയായ കന്നിയിൽ സംക്രമിക്കുന്നതു കൊണ്ടാണ് ഭദ്രരാജയോഗം രൂപപ്പെടുന്നത്. ബുധൻ മകരം രാശിയിലെ ഒൻപതാം ഭാവത്തിൽ സന്ദർശിക്കാൻ പോകുകയാണ്. ഈ രാശിയുടെ അധിപനായ ശനിയും ബുധനും മിത്രങ്ങളാണ്. അത്തരമൊരു സാഹചര്യത്തിൽ മകരം രാശിക്കാരുടെ ഭാജ്യം തെളിയും. ബിസിനസുകാർക്ക് ബിസിനസ്സിൽ വളർച്ചയുടെ സാധ്യത. ഇത് മാത്രമല്ല ജോലി ചെയ്യുന്നവർക്കും സ്ഥാനക്കയറ്റം ലഭിക്കും. 
ഈ സമയത്ത് കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. പൂർവിക സ്വത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. നിങ്ങൾക്ക് ജോലിയ്‌ക്കോ ബിസിനസ്സിനോ വേണ്ടി ഒരു യാത്രയ്ക്ക് സാധ്യത.  

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ഭദ്ര രാജയോഗത്തിന്റെ രൂപീകരണം ശുഭകരമായിരിക്കും. ബുധൻ ഈ സംക്രമണത്തിൽ നിങ്ങളുടെ വരുമാന ഭവനത്തിന്റെ അധിപനായ സമ്പത്തിന്റെ ഭവനത്തിൽ സ്ഥിതി ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ലഭിച്ചേക്കാം. വരുമാനത്തിന്റെ പുതിയ സ്രോതസ്സുകൾ തുറക്കും. കുടുംബാന്തരീക്ഷവും നന്നയിരിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ഏത് പദ്ധതിയും വിജയിച്ചേക്കാം. 

Also Read: Shani Gochar: 2025 വരെ ശനി കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!

മിഥുനം (Gemini):  ഈ രാശിക്കാർക്ക് ബുധന്റെ സംക്രമം മൂലം രൂപപ്പെടുന്ന ഭദ്ര രാജയോഗം വൻ ആനുകൂല്യങ്ങൾ നൽകും.  നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിൽ ബുധൻ സഞ്ചരിക്കും. ഉയർച്ചയുടെ അധിപനാണ് ബുധൻ. അത്തരമൊരു സാഹചര്യത്തിൽ പങ്കാളിത്ത ജോലിയിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. കഠിനാധ്വാനം കൊണ്ട് പൂർത്തിയാക്കുന്ന ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് വാഹനം, വസ്തുവകകൾ എന്നിവ നേടാൻ യോഗമുണ്ടാകും.ആഡംബര വസ്തുക്കളും വാങ്ങാണ് സാധ്യത, ബിസിനസ് ക്ലാസിനും പ്രയോജനം, മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപങ്ങൾക്ക് ഈ സമയത്ത് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News