Budh Gochar 2022: ബുധൻ ജൂലൈ 2 ന് മിഥുനം രാശിയിൽ, ഈ 3 രാശിക്കാർക്ക് ജൂലൈ 17 വരെ വൻ ധനലാഭം

Mercury Transit Horoscope: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റത്തെ വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങൾ എല്ലാ രാശിക്കാരിലും നല്ലതും അശുഭകരവുമായ ഫലങ്ങൾ നൽകും. അറിയാം ബുധ സംക്രമത്തിന്റെ ഫലം..   

Written by - Ajitha Kumari | Last Updated : Jun 28, 2022, 09:01 AM IST
  • ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റത്തെ വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നത്
  • ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങൾ എല്ലാ രാശിക്കാരിലും നല്ലതും അശുഭകരവുമായ ഫലങ്ങൾ നൽകും
Budh Gochar 2022: ബുധൻ ജൂലൈ 2 ന് മിഥുനം രാശിയിൽ, ഈ 3 രാശിക്കാർക്ക് ജൂലൈ 17 വരെ വൻ ധനലാഭം

Budh Rashi Parivartan 2022 July: ഗ്രഹങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന ബുധൻ ജൂലൈ 2-ന് രാശി മാറും. അതായത് ബുധൻ വൃഷഭരാശിയിൽ നിന്നും മിഥുന രാശിയിലേക്ക് പ്രവേശിക്കും. ബുദ്ധി, സമൃദ്ധി, ബിസിനസ്സ്, സാമ്പത്തിക പുരോഗതി എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ജൂലൈ 2 ന് രാവിലെ 09:40 ന് ബുധൻ മിഥുനം രാശിയിൽ പ്രവേശിക്കുകയും ജൂലൈ 17 വരെ ഇവിടെ തുടരുകയും ചെയ്യും. രവിയോഗത്തിലാണ് ബുധന്റെ സഞ്ചാരം. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം...

Also Read: ചൊവ്വയുടെയും ബുധന്റെയും രാശിമാറ്റം: ഈ നാല് രാശിക്കാർക്ക് ഇനി കുബേര യോഗം, പണം കുമിഞ്ഞ് കൂടും

ചിങ്ങം (Leo): ഈ സമയം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ സാമ്പത്തിക പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. തൊഴിലന്വേഷകർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനത്തിൽ വർദ്ധനവ്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. നിക്ഷേപത്തിന് അനുകൂലമായ സമയം.

Also Read: Viral Video: ഒന്ന് ഇംപ്രസ് ചെയ്യാൻ ഇറങ്ങിയതാ.. പക്ഷെ കിട്ടിയത് മുട്ടൻ പണി..! വീഡിയോ വൈറൽ 

കന്നി (Virgo): കന്നി രാശിക്കാർക്ക് ബുധന്റെ രാശിമാറ്റ സമയത്ത് അവരുടെ കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യത. ബുധ സംക്രമത്തിന്റെ പ്രഭാവം മൂലം ബിസിനസിൽ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ബിസിനസിലെ വളർച്ച പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ സഹായകമാകും. നിങ്ങൾക്ക് ഒരു പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം.

Also Read: മീനിനെ റാഞ്ചുന്ന പക്ഷിയെ നിങ്ങൾ കണ്ടിട്ടുണ്ടാകും.. എന്നാൽ പക്ഷിയെ റാഞ്ചുന്ന മീനിനേയോ? വീഡിയോ വൈറൽ

മകരം (Capricorn): മകരം രാശിക്കാർക്ക് ബുധന്റെ ഈ സംക്രമണം വളരെയധികം ഗുണം ചെയ്യും. റിയൽ എസ്റ്റേറ്റ് കാര്യങ്ങളിൽ ലാഭം ഉണ്ടാകും. പ്രവർത്തന ശൈലി മെച്ചപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. സന്തോഷവും സമാധാനവും കൈവരും. തൊഴിൽ പുരോഗതി സാധ്യം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News