Mercury Sun Conjunction: ബുധ-സൂര്യ സംയോഗം സൃഷ്ടിക്കും ബുധാദിത്യ രാജയോഗം; ഈ 3 രാശിക്കാരുടെ തലവര മാറും

Budhaditya Raja Yoga: മാനവ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ബുധനും സൂര്യനും കർക്കടകത്തിൽ 2 ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കാൻ പോകുകയാണ്. ഈ രാജയോഗത്തിലൂടെ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും.

Written by - Ajitha Kumari | Last Updated : Jul 14, 2023, 08:09 PM IST
  • ബുധ-സൂര്യ സംയോഗം സൃഷ്ടിക്കും ബുധാദിത്യ രാജയോഗം
  • ബുധനും സൂര്യനും കർക്കടകത്തിൽ 2 ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കാൻ പോകുകയാണ്
Mercury Sun Conjunction: ബുധ-സൂര്യ സംയോഗം സൃഷ്ടിക്കും ബുധാദിത്യ രാജയോഗം; ഈ 3 രാശിക്കാരുടെ തലവര മാറും

Budh Surya Yuti: സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്.  ബഹുമാനത്തിന്റെയും ഉയർന്ന സ്ഥാനത്തിന്റെയും നേതൃത്വപരമായ കഴിവിന്റെയും ഘടകമായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. ബുധനെ ബുദ്ധിയുടെയും സംസാരത്തിന്റെയും ഘടകമായിട്ടാണ്  കണക്കാക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും മനുഷ്യ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.  2023 ജൂലൈ 8ന് രാത്രി 12:19 ന് ബുധൻ കർക്കടക രാശിയിൽ പ്രവേശിച്ചു. 2023 ജൂലൈ 17 ന് രാവിലെ 5:19 ന് സൂര്യൻ കർക്കടകത്തിൽ സംക്രമിക്കും. ഇതിലൂടെ ഇവിടെ ബുധാദിത്യ രാജയോഗവും വിപരീത  രാജയോഗവും രൂപപ്പെടും. ജ്യോതിഷത്തിൽ ഈ രണ്ട് രാജയോഗങ്ങളും വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഈ യോഗം 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.

Also Read: ശുക്രൻ വക്രഗതിയിലേക്ക്; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!

മകരം (Capricorn):  വിപരീത രാജയോഗം മകരം രാശിക്കാർക്ക് ശുഭവും ഫലദായകവുമായിരിക്കും. ഈ സമയത്ത് വ്യക്തിക്ക് കോടതി കാര്യങ്ങളിൽ വിജയം ലഭിക്കും. ധൈര്യവും സാഹസവും വർദ്ധിക്കും. ഈ സമയത്ത് നിങ്ങൾക്ക് പഴയ വായ്പ തിരിച്ചടയ്ക്കാൻ കഴിയും. ആരോഗ്യനിലയിൽ പുരോഗതി ദൃശ്യമാകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും.

കർക്കിടകം (Cancer):  വിപരീത രാജയോഗം കർക്കടക രാശിക്കാർക്ക് ശുഭകരമാകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസിൽ ഈ കാലയളവിൽ ലാഭം ഉണ്ടാകും. ബാങ്കിംഗ്, നിക്ഷേപം, ഇറക്കുമതി-കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ കാലയളവിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ഇത് മാത്രമല്ല സൂര്യന്റെ സ്വാധീനത്താൽ ഈ സമയത്ത് നിങ്ങൾക്ക് ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.

Also Read: Viral Video: ഷൂ റാക്കിനിടെ പതുങ്ങാൻ ശ്രമിക്കുന്ന കൂറ്റൻ രാജവെമ്പാല..! വീഡിയോ വൈറൽ

വൃശ്ചികം (Scorpio):  വൃശ്ചികം രാശിക്കാർക്കും വിപരീത  രാജയോഗത്തിലൂടെ സൂര്യന്റെ അനുഗ്രഹമുണ്ടാകും.  ആരോഗ്യം നന്നായിരിക്കും. പഴയ രോഗങ്ങളിൽ നിന്ന് മുക്തി നേടും. ജോലിയിലും ബിസിനസ്സിലും പണം ലഭിക്കാൻ സാധ്യത. ആത്മീയതയിൽ താൽപര്യം വർദ്ധിക്കും. ഗവേഷണത്തിലോ അന്വേഷണത്തിലോ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് പ്രയോജനം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News