Budhaditya Rajyog: ബുധ-സൂര്യ സംയോഗം സൃഷ്ടിക്കും ബുധാദിത്യയോഗം, ഈ രാശിക്കാർക്ക് ലഭിക്കും വൻ ധലാഭം

Budhaditya Rajyog In Capricorn: ജ്യോതിഷ പ്രകാരം ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി എന്നാണ് പറയുന്നത്. ഫെബ്രുവരി ആദ്യം സൂര്യന്റെയും ബുധന്റെയും സംക്രമണം മൂലം ബുദ്ധാദിത്യ യോഗം രൂപം കൊള്ളും.    

Written by - Ajitha Kumari | Last Updated : Jan 10, 2023, 07:32 AM IST
  • ബുധ-സൂര്യ സംയോഗം സൃഷ്ടിക്കും ബുധാദിത്യയോഗം
  • ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി എന്നാണ് പറയുന്നത്
  • ഫെബ്രുവരി ആദ്യം സൂര്യന്റെയും ബുധന്റെയും സംക്രമണം മൂലം ബുധാദിത്യ യോഗം രൂപം കൊള്ളും
Budhaditya Rajyog: ബുധ-സൂര്യ സംയോഗം സൃഷ്ടിക്കും ബുധാദിത്യയോഗം, ഈ രാശിക്കാർക്ക് ലഭിക്കും വൻ ധലാഭം

Surya-Budh Yuti 2023: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം ഒരു രാശിയിൽ സഞ്ചരിക്കുമ്പോൾ അതിന്റെ സ്വാധീനം 12 രാശികളിലും കാണാൻ കഴിയും.  സൂര്യൻ എല്ലാ മാസവും സൂര്യൻ അതിന്റെ സ്ഥാനം മാറ്റും. ജനുവരി 14-ന് സൂര്യൻ മകരരാശിയിൽ പ്രവേശിക്കും, ഈ ദിവസം മകരസംക്രാന്തി എന്നറിയപ്പെടുന്നു. ഫെബ്രുവരി 7 ന് ബുധൻ ധനു രാശിയിൽ നിന്നും മകരരാശിയിലേക്ക് പ്രവേശിക്കും. ആ സമയം അവിടെ സൂര്യൻ നേരത്തേയുണ്ടാകും. ബുധനും സൂര്യനും ഒരേ രാശിയിൽ നിൽക്കുമ്പോഴാണ് ബുധാദിത്യ രാജയോഗം ഉണ്ടാകുന്നത്. ജ്യോതിഷത്തിൽ ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു, ഈ രാജയോഗം പല രാശിക്കാരിലുമുള്ളവർക്ക് വളരെ ഗുണം ചെയ്യും. ഈ സമയത്ത് പല രാശിക്കാരുടെയും ബഹുമാനത്തിലും ആദരവിലും വർദ്ധനവുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് അറിയാം..

Also Read: ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി! 

മകരം (Capricorn): മകരം രാശിയിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ സമയം പ്രത്യേകിച്ചും ഗുണം ചെയ്യും. മകരം രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയം ലഭിക്കും. സാമ്പത്തിക ഞെരുക്കം മൂലം ബുദ്ധിമുട്ടുന്നവർക്ക് ഈ സമയം അനുകൂലമാണ്. വൈകാതെ ധനത്തിന്റെ പ്രശ്‌നത്തിൽ നിന്നും മുക്തി നേടും.

മീനം (Pisces): മീന രാശിക്കാർക്ക് സൂര്യ-ബുധ സംയോജനത്തിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് വരുമാനത്തിന്റെ കാര്യത്തിൽ ശുഭകരമായിരിക്കും. മീനം രാശിയുടെ  11-ാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. ഇതിനെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമായി കണക്കാക്കുന്നു. നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവിന് സാധ്യതയുണ്ട്. നിക്ഷേപമനുസരിച്ച് ഈ സമയം അനുകൂലമായിരിക്കും. ഈ സമയത്ത് പഴയ നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

Also Read: ഇടവം രാശിയിൽ ചൊവ്വ നേർരേഖയിൽ; 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

ഇടവം (Taurus):  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ബുധാദിത്യ രാജയോഗത്തോടെ നല്ല ദിവസങ്ങൾ തുടങ്ങും. ഇടവം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. ഇത് ഭാഗ്യം, വിദേശം എന്നിവയുടെ ഭവനമായി കണക്കാക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം ഉടൻ സഫലമാകും. ജോലി ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം ലഭിക്കും.  സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News