Budh-Surya Yuti: ജ്യോതിഷ പ്രകാരം ഫെബ്രുവരി മാസത്തിൽ പല മാറ്റങ്ങളും സംഭവിക്കും. ഈ മാസം ശുക്രൻ, ബുധൻ, സൂര്യൻ എന്നിവ സംക്രമിക്കും. ഗ്രഹങ്ങളുടെ ഈ ചലനം എല്ലാ രാശികളെയും ബാധിക്കും. ഫെബ്രുവരി ഏഴിന് ബുധൻ മകരം രാശിയിൽ പ്രവേശിക്കും. സൂര്യൻ ഇവിടെ നേരത്തെ സന്നിഹിതനാണ്. ഇവ രണ്ടും കൂടിച്ചേർന്ന് ബുദ്ധാദിത്യയോഗം രൂപപ്പെടും. ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. അതേസമയം ചില രാശിക്കാരെ കുഴപ്പത്തിലുമാക്കുന്നു. ബുധന്റെ ഈ സംക്രമണം ഈ 5 രാശിക്കാർക്ക് ശുഭകരമായിരിക്കും.
Also Read: Surya Shani Yuti 2023: ശനി സൂര്യ സംഗമം: ഈ 3 രാശിക്കാരുടെ സമയം തെളിയും
മേടം (Aries): ബുധൻ മകരം രാശിയിലേക്ക് പോകുകയും സൂര്യനോടൊപ്പം ചേർന്ന് ബുദാദിത്യയോഗം രൂപപ്പെടുകയും ചെയ്യുന്നത് മേടരാശിക്കാർക്ക് അത് വളരെ അത്ഭുതകരമായിരിക്കും. ജോലി അന്വേഷിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകും. സ്വപ്‌ന ഭവനം ഉടൻ സ്വന്തമാക്കാം. ബിസിനസുകാർക്ക് സമയം വളരെ നല്ലതായിരിക്കും, ഇവർക്ക് വൻ പുരോഗതി ലഭിക്കും.
കർക്കടക (Cancer): ബുധന്റെ സംക്രമണം കർക്കടക രാശിക്കാരെ സന്തോഷിപ്പിക്കും. കഠിനാധ്വാനത്തിലൂടെ മാത്രമേ ഈ രാശിക്കാർക്ക് മഹത്തായ വിജയം ലഭിക്കൂ. ശത്രുക്കൾക്ക് നിങ്ങളുടെ മുൻപിൽ മുട്ടുകുത്തും. തൊഴിലാളിവർഗത്തിന് നല്ല സമയമം. പഴയ ലോണുകൾ പെട്ടെന്ന് തിരിച്ചടക്കും. ഒരു പുതിയ ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം അനുകൂലമാണ്.
Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
ചിങ്ങം (Leo): ഈ രാശിക്കാർക്ക് അവരുടെ ബന്ധുക്കൾ വഴി നല്ല വാർത്തകളും വലിയ നേട്ടങ്ങളും ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ സാധ്യത.
തുലാം (Libra): തുലാം രാശിക്കാർക്ക് ഈ സംക്രമം വളരെ അത്ഭുതകരമായിരിക്കും. നിങ്ങൾക്ക് താമസിയാതെ ഏതെങ്കിലും വസ്തുക്കൾ വാങ്ങാണ് യോഗമുണ്ടാകും. ഇത് നിങ്ങൾക്ക് ഭാഗ്യമാകും. ഇതിലൂടെ നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും സമയം നല്ലതാണ്. മാതാപിതാക്കളുടെ ആരോഗ്യവും മെച്ചപ്പെടും.
മീനം (Pisces): മീന രാശിക്കാർക്ക് നല്ല സമയം ആരംഭിക്കും. ജോലിയുള്ളവർക്ക് പ്രമോഷൻ ലഭിക്കും. നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അതും നടക്കും. വിദ്യാർത്ഥികൾക്ക് ഫലങ്ങൾ അനുകൂലമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...