Budh Uday: ബുധന്റെ ഉദയം: ഈ രാശിക്കാരുടെ ഭാഗ്യം മിന്നിക്കും ഒപ്പം ധനലാഭവും!

Budh Uday: ബുദ്ധി, യുക്തി, പണം, ബിസിനസ്സ് എന്നിവയുടെ കാരകനായാണ് ബുധനെ കണക്കാക്കുന്നത്. ഇപ്പോൾ ബുധൻ അസ്തമിച്ചിരിക്കുകയാണ്. ജൂലൈ 29 ന് കർക്കടക രാശിയിൽ  ഉദിക്കും. ഇത് കാരണം ഈ 3 രാശിക്കാർക്ക് ലഭിക്കും വളരെയധികം ഗുണം. 

Written by - Ajitha Kumari | Last Updated : Jul 26, 2022, 06:19 AM IST
  • ബുധന്റെ ഉദയം നല്ല ദിവസങ്ങൾ കൊണ്ടുവരും
  • 2022 ജൂലൈ 29-ന് ബുധൻ ഉദിക്കും
  • കർക്കടക രാശിയിലായിരിക്കും ബുധന്റെ ഉദയം
Budh Uday: ബുധന്റെ ഉദയം: ഈ രാശിക്കാരുടെ ഭാഗ്യം മിന്നിക്കും ഒപ്പം ധനലാഭവും!

Budh Uday 2022: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ ബുധൻ വളരെ ചെറിയ ഒരു ഗ്രഹമാണ്. ബുധന്റെ സ്ഥാനത്തിനുണ്ടാകുന്ന ചെറിയ മാറ്റം പോലും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. അടുത്തിടെ 2022 ജൂലൈ 17 ന് ബുധൻ കർക്കടകത്തിൽ പ്രവേശിച്ചു. കൂടാതെ ഈ സമയം  ബുധൻ അസ്തമിച്ചിരിക്കുകയാണ്. ജൂലൈ 29 ന് ബുധൻ ഉദിക്കും, ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ രാശി മിന്നി തെളിയിക്കും. 

Also Read: വ്യാഴം വക്രഗതിയിൽ: ഈ 2 രാശിക്കാർ 119 ദിവസത്തേക്ക് വളരെയധികം ശ്രദ്ധിക്കണം! 

എപ്പോഴാണ് ഗ്രഹം അസ്തമിക്കുന്നത്

ജ്യോതിഷ പ്രകാരം ഒരു ഗ്രഹം സൂര്യനോട് അടുത്ത് വരുമ്പോഴാണ് അത് അസ്തമിക്കുന്നത്. ഗ്രഹം അസ്തമിക്കുമ്പോൾ അതിന്റെ ശക്തികൾ ദുർബലമാവുകയും അത് അശുഭകരമായ ഫലങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നു. 2022 ജൂലൈ 29-ന് ബുധൻ ഉദിച്ചുയരുമ്പോൾ തന്നെ ഈ 3 രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിച്ചു തുടങ്ങും.

ബുധന്റെ ഉദയം ഈ 3 രാശിക്കാർക്ക് ശുഭഫലം

മിഥുനം (Gemini): ബുധന്റെ ഉദയം മിഥുനരാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. അവർക്ക് ധനലാഭമുണ്ടാകും. പ്രതീക്ഷിക്കാതെ പെട്ടെന്ന് പണം ലഭിക്കും ഒപ്പം വരുമാനവും വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വ്യാപാരികൾക്ക് പ്രത്യേകിച്ചും പ്രയോജനം ലഭിക്കും. അവർക്ക് വലിയ ഓർഡറുകൾ ലഭിക്കും. ഈ രാശിക്കാർ അവരുടെ സംസാരത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കും. മാർക്കറ്റിംഗ്, വക്കീൽ, അധ്യാപകൻ തുടങ്ങിയ സംസാര ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രയോജനം ലഭിക്കും.

Also Read: Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ 

കന്നി (Virgo): ബുധന്റെ ഉദയം കന്നിരാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കും, പുരോഗതിയുണ്ടാകും. പുതിയ വഴികളിലൂടെ പണം ലഭിക്കും. പ്രണയ ജീവിതവും നല്ലതായിരിക്കും. മൊത്തത്തിൽ ഈ സമയം കന്നി രാശിക്കാർക്ക് വളരെ പ്രയോജനപ്രദമായിരിക്കും. ഓഹരി വിപണിയിൽ ലാഭമുണ്ടാകും.

Also Read: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

തുലാം (Libra): ബുദ്ധന്റെ ഉദയം തുലാം രാശിക്കാർക്ക് അവരുടെ കരിയറിൽ വലിയ നേട്ടങ്ങൾ നൽകും. പുതിയ ജോലിയുടെ ഗുണം അവർക്ക് ലഭിക്കും. അതേ സമയം നിലവിലെ ജോലിയിൽ പ്രൊമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള സാധ്യതകളും ഉണ്ട്. കച്ചവടക്കാരുടെ ശൃംഖല വർധിക്കും. ലാഭം വർദ്ധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News