Budhaditya Yoga: ബുധാദിത്യ യോഗത്തിലൂടെ കുംഭം ഉൾപ്പെടെ ഈ 6 രാശിക്കാർക്ക് ഡിസംബർ 3 വരെ വൻ ധനലാഭം!

Budhaditya Yoga: നവംബർ 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയിൽ പ്രവേശിച്ചപ്പോൾ ബുദ്ധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇനി ഡിസംബർ 03 ന് നടക്കുന്ന ബുധന്റെ രാശിമാറ്റത്തോടെ ബുദ്ധാദിത്യയോഗം അവസാനിക്കും. 

Last Updated : Nov 21, 2022, 09:19 AM IST
  • ബുധാദിത്യ യോഗത്തിലൂടെ കുംഭം ഉൾപ്പെടെ ഈ 6 രാശിക്കാർക്ക് വൻ ധനലാഭം
  • നവംബർ 13 ന് ബുധൻ തുലാം രാശിയിൽ നിന്നും വൃശ്ചിക രാശിയിലേക്ക് നീങ്ങി
  • നവംബർ 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയിൽ പ്രവേശിച്ചു
  • ബുദ്ധാദിത്യയോഗം രൂപപ്പെട്ടു
Budhaditya Yoga: ബുധാദിത്യ യോഗത്തിലൂടെ കുംഭം ഉൾപ്പെടെ ഈ 6 രാശിക്കാർക്ക് ഡിസംബർ 3 വരെ വൻ ധനലാഭം!

Budhaditya Yoga: നവംബർ 13 ന് ബുധൻ തുലാം രാശിയിൽ നിന്നും വൃശ്ചിക രാശിയിലേക്ക് നീങ്ങി. നവംബർ 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയിൽ പ്രവേശിച്ചു ഇതോടെ  ബുദ്ധാദിത്യയോഗം രൂപപ്പെട്ടു. ഡിസംബർ 03 ന് ബുധന്റെ രാശിമാറ്റത്തോടെ ബുദ്ധാദിത്യയോഗം അവസാനിക്കും. വൃശ്ചിക രാശിയിൽ രൂപപ്പെടുന്ന ബുദ്ധാദിത്യയോഗം ഡിസംബർ 03 വരെ 6 രാശികളിൽ പെട്ടവരുടെ ഭാഗ്യം തെളിയിക്കും. അത് ഏതൊക്കെ രാശികളാണ് എന്ന് നോക്കാം. 

Also Read: Saturn Favorite Zodiac: ഈ രാശിക്കാർക്ക് ലഭിക്കും ശനിയുടെ അനുഗ്രഹം! ലഭിക്കും വൻ പുരോഗതി

കർക്കടകം (Cancer):  വൃശ്ചിക റഷ്യയിൽ സൂര്യൻ-ബുധൻ സംയോഗം കൊണ്ട രൂപപ്പെട്ടിരിക്കുന്നു ബുധാദിത്യയോഗം കർക്കടക രാശിക്കാർക്കും വളരെ അനുകൂലമായിരിക്കും. സന്താനങ്ങക്ക് ഈ സമയം നല്ലതാണ്. അവർക്ക് പരീക്ഷയിൽ നല്ല ഫലം നേടാൻ കഴിയും. ഈ സമയത്ത് നിങ്ങൾക്ക് വീണ്ടുമൊരു സന്താനഭാഗ്യത്തിന്റെ ശുഭ വാർത്ത ലഭിക്കും.

കന്നി (Virgo):  വൃശ്ചിക രാശിയിലെ ബുദ്ധാദിത്യയോഗം കന്നിരാശിക്കാർക്കും വളരെ നല്ലതായിരിക്കും. പൂർണ പിന്തുണ ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബത്തിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കും.

Also Read: നിർത്തിയിട്ടിരുന്ന ബൈക്കിൽ സ്‌കൂട്ടി കൊണ്ടിടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

തുലാം (Libra): ഡിസംബർ 03 വരെ വൃശ്ചിക രാശിയിൽ രൂപപ്പെടുന്ന ബുദ്ധാദിത്യയോഗം മൂലം തുലാം രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് നേട്ടങ്ങൾ നൽകും. സർക്കാർ പദ്ധതികളിൽ നിക്ഷേപിക്കുന്നത് നേട്ടങ്ങൾ നൽകും. ചെലവ് കുറയുന്നതോടെ ധനലാഭമുണ്ടാകും.

വൃശ്ചികം (Scorpio):  ഈ രാശിയിൽ സൂര്യൻ-ബുധൻ കൂടിച്ചേർന്ന് ബുദ്ധാദിത്യയോഗം രൂപപ്പെട്ടു.  അതുകൊണ്ടുതന്നെ ഈ സമയം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. ബഹുമാനവും ആദരവും വർദ്ധിക്കും. പിതാവിന്റെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലികൾ നിങ്ങൾ പൂർത്തിയാക്കും. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.

Also Read: Planet Transit: ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ രാശിക്കാർക്ക് ഡിസംബർ അടിപൊളിയായിരിക്കും!

മകരം (Capricorn):  ഈ ബുദ്ധാദിത്യ യോഗത്തിന് ശേഷം നിങ്ങൾക്ക് മുമ്പത്തേക്കാൾ കൂടുതൽ ധന ലാഭം നേടാൻ കഴിയും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ബന്ധം ശക്തമാകും. ദീർഘകാലമായി കടക്കെണിയിൽ കുടുങ്ങിയിരുന്ന പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബഹുമാനവും ആദരവും വർദ്ധിക്കും, ഓഫീസിലെ സീനിയേഴ്സ് നിങ്ങളെ പിന്തുണയ്ക്കും.

കുംഭം (Aquarius):  ബുദ്ധാദിത്യ യോഗം കുംഭം രാശിക്കാർക്കും ധാരാളം നേട്ടങ്ങൾ നൽകും. ഒപ്പം സൂര്യന്റെയും ശുക്രന്റെയും കൂടിച്ചേരൽ മൂലം അഷ്ടലക്ഷ്മി യോഗവും രൂപം കൊള്ളുന്നു. സാമ്പത്തികമായി ഈ ട്രാൻസിറ്റ് നിങ്ങൾക്ക് വളരെ ശുഭകരമായിരിക്കും. ജോലി, ബിസിനസ്സ് എന്നിവയിൽ ധാരാളം ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും. വരുമാനവും ചെലവും സന്തുലിതമാക്കാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News