Budhaditya Rajyog in Meen: ജ്യോതിഷത്തിൽ സൂര്യനും ബുധനും കൂടി ചേർന്ന് രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ എല്ലാ മാസവും സംക്രമിക്കും. ഈ മാസം സൂര്യൻ 2023 മാർച്ച് 15 ന് സംക്രമിച്ച് മീന രാശിയിൽ പ്രവേശിക്കും. ബുധനും മീനരാശിയിൽ പ്രവേശിക്കും. ഇത്തരത്തിൽ മീനരാശിയിൽ സൂര്യനും ബുധനും ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കുകയും 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇതിൽ ഈ 3 രാശിക്കാർക്ക് ഈ ബുധാദിത്യയോഗം വളരെ സ്പെഷ്യൽ ഫലങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Also Read: Nava Pancham Yoga:ശനിയോടൊപ്പം ഈ രാശിയുടെ സംഗമം ഈ 5 രാശിക്കാരെ ലക്ഷാധിപതികളാക്കും
വൃശ്ചികം (Scorpio): മീനരാശിയിൽ സൂര്യനും ബുധനും ചേർന്ന് രൂപപ്പെടുന്ന ബുധദിത്യ രാജയോഗം വൃശ്ചിക രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും. ഇവർക്ക് പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും, വരുമാനം വർദ്ധിക്കും, പ്രണയ വിവാഹം നടന്നേക്കും, കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും, വിജയം നേടാനുള്ള വലിയ സാധ്യത, പ്രണയ ജീവിതം വളരെ നല്ലതായിരിക്കും.
ധനു (Sagittarius): ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം ധനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ജീവിതത്തിൽ എല്ലാവിധ സന്തോഷവും ഈ സമയം ഇവർക്ക് ലഭിക്കും. വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗം. ബിസിനസ്സിൽ വലിയ ലാഭം ലഭിക്കാൻ സാധ്യത. പുതിയ ജോലി ലഭിക്കാൻ സാധ്യത. ആഗ്രഹിച്ച മാറ്റം സംഭവിക്കാം.
Also Read: Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ഈ ബോളിവുഡ് താരങ്ങളെ നിങ്ങൾക്കറിയാമോ?
മീനം (Pisces): സൂര്യന്റെയും ബുധന്റെയും കൂടിച്ചേരൽ മീന രാശിയിലാണ് സംഭവിക്കുന്നത് അതുകൊണ്ടുതന്നെ തന്നെ ബുദ്ധാദിത്യ രാജയോഗം രൂപം കൊള്ളുന്നതും മീനത്തിലെ തന്നെയാണ്. ഈ സാഹചര്യത്തിൽ മീനരാശിക്കാർക്ക് വാൻ ഗുണങ്ങൾ ലഭിക്കും. ഇവർക്ക് ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും, കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും, പുരോഗതി കൈവരിക്കും. ഈ സമയം സമീന രാശിക്കാർക്ക് ഏഴരശ്ശനി നടക്കുന്നതിനാൽ ആരോഗ്യം ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...