Surya Gochar 2023: 7 ദിവസങ്ങൾക്ക് ശേഷം ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും ഒപ്പം കരിയറിലും വൻ പുരോഗതി

Surya Gochar Effect 2023: സൂര്യൻ എല്ലാ മാസവും തന്റെ രാശി മാറുന്നു. ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ സൂര്യന് ഒരു മാസത്തെ സമയമാണ് വേണ്ടത്.  സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുമ്പോൾ പല രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. എന്നാൽ ചില രാശിക്കാർക്ക് ഈ സമയം ശ്രദ്ധിക്കണം.

Written by - Ajitha Kumari | Last Updated : Jun 8, 2023, 10:46 AM IST
  • സൂര്യൻ എല്ലാ മാസവും തന്റെ രാശി മാറുന്നു
  • ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ സൂര്യന് ഒരു മാസത്തെ സമയമാണ് വേണ്ടത്
  • ജൂൺ 15 ന് സൂര്യൻ ഇടവ രാശി വിട്ട് മിഥുന രാശിയിൽ പ്രവേശിക്കും
Surya Gochar 2023: 7 ദിവസങ്ങൾക്ക് ശേഷം ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും ഒപ്പം കരിയറിലും വൻ പുരോഗതി

Sun Transit 2023: ജൂൺ 15 ന് സൂര്യൻ ഇടവ രാശി വിട്ട് മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഈ സമയത്ത് സൂര്യന്റെയും ബുധന്റെയും ശുഭകരമായ ഒരു സംയോജനം നടക്കും.  അത് ചിലർക്ക് ശുഭവും ഫലദായകവുമായിരിക്കും. അതേ സമയം സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുന്നത് മൂലം സൂര്യന്റെയും ശനിയുടെയും നവ പഞ്ചമയോഗവും ഉണ്ടാകുന്നു. അത്തരമൊരു സാഹചര്യത്തിൽ മിഥുനം ഉൾപ്പെടെയുള്ള പല രാശികളിലുമുള്ള ആളുകൾക്ക് സൂര്യന്റെ ഈ സംക്രമത്തിൽ നിന്നും പ്രത്യേക നേട്ടങ്ങൾ ലഭിക്കും. സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...

Also Read: ബുധ സംക്രമണത്തിലൂടെ ഗജകേസരി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

കർക്കടകം (Cancer):  ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ സൂര്യന്റെ സംക്രമണം കർക്കടക രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. വിദേശ യാത്ര എന്ന നിങ്ങളുടെ സ്വപ്നം പൂവണിയും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. വിദേശത്ത് നിന്ന് വ്യാപാരം നടത്തുന്നവരുടെ ബിസിനസിൽ വർദ്ധനവുണ്ടാകും. ഇത് മാത്രമല്ല ഈ കാലയളവിൽ നിങ്ങളുടെ ചെലവുകൾ ഗണ്യമായി വർദ്ധിക്കും. നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതൽ ചെലവുകൾ ഉണ്ടായേക്കും. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. പഴയ നിക്ഷേപം ഗുണം ചെയ്യും. ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക.

ചിങ്ങം (Leo): ജ്യോതിഷം അനുസരിച്ച് സൂര്യനെ ചിങ്ങം രാശിയുടെ അധിപനായി കണക്കാക്കുന്നു. മിഥുന രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം ഈ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് എല്ലാ ജോലികളിലും അനുകൂല ഫലങ്ങൾ ഉണ്ടാകും. വ്യക്തി വിജയം നേടാൻ തുടങ്ങും. ജോലിയിലെ നിങ്ങളുടെ പ്രകടനത്തിന് അഭിനന്ദനം ലഭിക്കും.  സമൂഹത്തിൽ ബഹുമാനം ഉണ്ടാകും. ധനസമ്പാദനത്തിനായി നടത്തുന്ന ശ്രമങ്ങൾ വിജയിക്കും.  പ്രണയബന്ധങ്ങളിൽ ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം.

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന്റെ കൃപ എപ്പോഴും ഉള്ള രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?

കന്നി (Virgo):  കന്നി രാശിക്കാർക്ക് സൂര്യന്റെ സംക്രമത്തിൽ നിന്നും അനുകൂലമായ ഫലങ്ങൾ ലഭിക്കും.  കരിയറിൽ ഉയർന്ന പേര് നേടാൻ കഴിയും. ഇത്തരക്കാർക്ക് ചില നല്ല സ്ഥാപനത്തിൽ നിന്ന് ഓഫറുകൾ ലഭിക്കും. ഇത് നിങ്ങളുടെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ബിസിനസിൽ പുരോഗതി ഉണ്ടാകും.  തൊഴിൽ മേഖലയിൽ വളരെയധികം വിപുലീകരണം ഉണ്ടാകും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. കുടുംബത്തിൽ നിങ്ങൾക്ക് പൂർണ്ണ ബഹുമാനം ലഭിക്കും. സുഹൃത്തുക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും.

മകരം (Capricon):  ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ സൂര്യന്റെ സംക്രമണം മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ഈ സമയത്ത് ഇവർക്ക് സമ്പത്തിൽ വർദ്ധനവുണ്ടാകും. പണം ലഭിക്കാൻ പല പുതിയ വഴികളും കാണും. പ്രായമായവർക്ക് തിരിച്ചടയ്ക്കാൻ കഴിയും. കടത്തിൽ നിന്ന് മുക്തനായതിനാൽ ഈ സമയത്ത് നിങ്ങൾക്ക് നല്ല മനസുഖം ലഭിക്കും.  ഇത് മാത്രമല്ല ജോലിയിൽ നിങ്ങളുടെ സ്ഥാനംകൂടുതൽ ശക്തമാകും. എന്നാൽ അതിനിടയിൽ ആരുമായും വഴക്ക്  ഉണ്ടാക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News