Budh Margi 2023: ബുധൻ നേർരേഖയിലേക്ക്.. മണിക്കൂറുകൾക്കുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

Budh Gochar: ജ്യോതിഷ പ്രകാരം ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് പറയുന്നത്. സെപ്തംബർ 16 ന് ബുധൻ വക്രഗതിയിൽ നിന്നും നേർരേഖയിലേക്ക് ചലിക്കാൻ തുടങ്ങും.  ഈ കാലയളവിൽ ഏത് രാശിക്കാരുടെ സമയമാണ് മാറിമറിയാൻ പോകുന്നതെന്ന് നോക്കാം...

Written by - Ajitha Kumari | Last Updated : Sep 15, 2023, 08:11 PM IST
  • ജ്യോതിഷ പ്രകാരം ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് പറയുന്നത്
  • സെപ്തംബർ 16 ന് ബുധൻ വക്രഗതിയിൽ നിന്നും നേർരേഖയിലേക്ക് ചലിക്കാൻ തുടങ്ങും
Budh Margi 2023: ബുധൻ നേർരേഖയിലേക്ക്..  മണിക്കൂറുകൾക്കുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

Budh Margi Effect 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ബുധൻ ഗ്രഹങ്ങളുടെ രാജകുമാരനായി അറിയപ്പെടുന്നു. സൂര്യനോട് ഏറ്റവും അടുത്തുള്ളതും ഏറ്റവും ചെറുതുമായ ഗ്രഹമാണ് ബുധൻ. ബുദ്ധി, യുക്തി, ആശയവിനിമയം, ബിസിനസ്സ് എന്നിവയുടെ കാരകനായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെ ജാതകത്തിൽ ബുധന്റെ സ്ഥാനം ശക്തമാണെങ്കിൽ ആ വ്യക്തിക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും. നിലവിൽ ബുധൻ ചിങ്ങം രാശിയിൽ വക്രഗതിയിലാണ്. നാളെ അതായത് സെപ്റ്റംബർ 16 ന് ബുധൻ ചിങ്ങത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ബുധന്റെ നേരിട്ടുള്ള സഞ്ചാരം 12 രാശികളിലേയും ആളുകളുടെ ജീവിതത്തെ ബാധിക്കും. ഈ സമയം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും എന്നാൽ ചിലർക്ക് പ്രതികൂലവും. ബുധന്റെ ഈ സഞ്ചാരമാറ്റത്തിലൂടെ  ഏത് രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...

Also Read: Venus Transit 2023: ശുക്രൻ ചിങ്ങ രാശിയിലേക്ക്.. ഈ രാശിക്കാരുടെ സമയം ഒക്ടോബറിൽ തെളിയും

മിഥുനം (Gemini): ജ്യോതിഷ പ്രകാരം ബുധൻ നേർരേഖയിൽ സഞ്ചരിക്കുന്നത് മിഥുന രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തും. ഇത് കരിയർ മുന്നേറ്റത്തിനുള്ള വലിയ വഴികൾ തുറക്കാൻ സഹായിക്കും. ഈ കാലയളവിൽ പല ജോലികളും പൂർത്തീകരിക്കാൻ സാധ്യതയുണ്ട്. തൊഴിൽ പ്രൊഫൈലിൽ ഉചിതമായ മാറ്റങ്ങൾ കാണും. ധൈര്യം വർദ്ധിക്കും. പൂർവിക സ്വത്തുക്കളിൽ നിന്നുള്ള നേട്ടങ്ങൾ നേടുന്നതിൽ വിജയിക്കും. കഠിനാധ്വാനം ഫലം നൽകും. പുതിയ വാഹനം വാങ്ങാൻ പറ്റിയ സമയം.

ചിങ്ങം (Leo): ബുധന്റെ നേർരേഖയിലൂടെയുള്ള സഞ്ചാരം ചിങ്ങം രാശിക്കാരുടെ ജോലികൾ പൂർത്തിയാക്കും. ഈ സമയത്ത് നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ ലഭിക്കും. മികച്ച വിജയം നേടാൻ സാധ്യത, യാത്ര പോകാൻ സാധ്യത, ഈ കാലയളവിൽ നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ഈ കാലയളവിൽ ഈ സമയം പല പ്രശ്നങ്ങളും തരണം ചെയ്യാൻ കഴിയും.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

ധനു (Sagittarius): ജ്യോതിഷ പ്രകാരം ഈ സമയം ഈ രാശിക്കാരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും. നിങ്ങളുടെ കരിയർ ലക്ഷ്യങ്ങളിലേക്ക് മുന്നേറാൻ ഈ സമയം അനുകൂലമായ സമയമാണ്. വിജയം നേടാൻ ഈ സമയം വളരെ നല്ലതാണ്. ഈ സമയത്ത് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നിങ്ങൾക്ക് ജോലി അവസരങ്ങൾ ലഭിക്കും. നിങ്ങൾ ഒരു മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കിൽ വിജയിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.  ഈ സമയം വിദ്യാർത്ഥികൾക്ക് നല്ലതാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News