Chatrugrahi Yoga: തുലാം രാശിയില്‍ ചതുര്‍ഗ്രഹിയോഗം; ഈ 5 രാശിക്കാർ തൊടുന്നതെല്ലാം പൊന്നാകും

Chaturgrahi Yoga 2023: ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അതുപോലെ അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണുള്ളത്.  ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും.

Written by - Ajitha Kumari | Last Updated : Oct 23, 2023, 07:47 PM IST
  • തുലാം രാശിയില്‍ ചതുര്‍ഗ്രഹിയോഗം
  • ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അതുപോലെ അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണുള്ളത്
  • ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ചേരുമ്പോൾ രാജയോഗം രൂപപ്പെടും
Chatrugrahi Yoga: തുലാം രാശിയില്‍ ചതുര്‍ഗ്രഹിയോഗം; ഈ 5 രാശിക്കാർ തൊടുന്നതെല്ലാം പൊന്നാകും

Surya Budh Mangal Ketu Gochar: ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ചേരുമ്പോൾ  രാജയോഗം രൂപപ്പെടും. പല അവസരങ്ങളിലും ഒരേ രാശിയില്‍ രണ്ട് ഗ്രഹങ്ങളാണ് സംക്രമണം നടത്താറുള്ളത്. എന്നാല്‍ അപൂര്‍വമായി രണ്ടിലേറെ ഗ്രഹങ്ങളും ഒരേ രാശിയില്‍ ഒന്നിക്കാറുണ്ട്. നാല് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ എത്തുമ്പോഴാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട യോഗങ്ങളിലൊന്നാണിത്. നിലവില്‍ തുലാം രാശിയില്‍ ചതുര്‍ഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്. നേരത്തെ സൂര്യന്‍, ചൊവ്വ, കേതു എന്നിവ തുലാം രാശിയില്‍ എത്തിയിരുന്നു.  ശേഷം ഒക്ടോബര്‍ 19 ന് ബുധനും തുലാം രാശിയില്‍ പ്രവേശിച്ചു. ഇതോടെയാണ് തുലാം രാശിയില്‍ ചതുര്‍ഗ്രഹി യോഗം രൂപപ്പെട്ടത്. ഇത് ഒക്ടോബര്‍ 30 വരെ തുടരും.  ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണകരമാകുന്നതെന്ന് നമുക്ക് നോക്കാം. 

Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ അനുഗ്രഹത്താൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നിങ്ങളും ഉണ്ടോ? 

ചിങ്ങം (Leo): തുലാം രാശിയില്‍ രൂപപ്പെടുന്ന ചതുര്‍ഗ്രഹിയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി നിങ്ങള്‍ക്ക് ലഭിക്കാതെ പോയ പണം തിരികെ കിട്ടും. കരിയറില്‍ പുതിയ അവസരങ്ങള്‍ തുറക്കപ്പെടും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ധിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ ലഭിക്കും വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം ഉണ്ടാകും.

കന്നി (Libra): തുലാം രാശിയില്‍ രൂപപ്പെടുന്ന ചതുര്‍ഗ്രഹിയോഗം കന്നി രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. കൃഷി, ബിസിനസ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവര്‍ക്ക് നേട്ടം.

Also Read: 7th Pay Commission: ദീപാവലിക്ക് മുൻപ് ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി, ഡിഎ വർധിപ്പിച്ചു

തുലാം (LIbra):  തുലാം രാശിയില്‍ രൂപപ്പെടുന്ന ചതുര്‍ഗ്രഹിയോഗം തുലാം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളിൽ നിന്ന് വരുമാനം ലഭിക്കും. ബിസിനസില്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ കഴിയും. പിതൃസ്വത്ത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ തീരും. നിയമവ്യവഹാരങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല വിധിയുണ്ടാകും. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. കുടുംബത്തിന്റെ ആരോഗ്യം നന്നായിരിക്കും. 

ധനു (Sagittarius): തുലാം രാശിയില്‍ രൂപപ്പെടുന്ന ചതുര്‍ഗ്രഹിയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. പാതിവഴിയില്‍ മുടങ്ങിയ ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും എല്ലാ കാര്യത്തിനും അകമഴിഞ്ഞ പിന്തുണ ലഭിക്കും. കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര നടത്താന്‍ അവസരം ലഭിക്കും. 

Also Read: സൂര്യശോഭയാൽ ഈ രാശിക്കാരുടെ ഭാഗ്യം വരും ദിനങ്ങളിൽ മിന്നിത്തിളങ്ങും

കുംഭം (Aquarius): തുലാം രാശിയില്‍ രൂപപ്പെടുന്ന ചതുര്‍ഗ്രഹിയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ നല്‍കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള അനുകൂല സമയം. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളിലേക്കെത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ കൊയ്യാം. സമൂഹത്തില്‍ ആദരവും പ്രശസ്തിയും വര്‍ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News