Shani Dev Angry: ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ശനിദേവന്‍റെ അപ്രീതിയ്ക്ക് ഇടയാക്കും, ജീവിതത്തിൽ പ്രശ്നങ്ങള്‍ കുന്നുകൂടും

Shani Dev Angry: ജ്യോതിഷത്തിൽ, ഒരേസമയം ക്രൂരനും എന്നാല്‍ നീതിമാനുമായ ദൈവമായി ശനി ദേവന്‍ കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ശനി ദേവന്‍ ഫലം നൽകുമെന്നാണ് വിശ്വാസം. 

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 06:03 PM IST
  • ജ്യോതിഷം പറയുന്നതനുസരിച്ച് ശനി ദേവന്‍റെ കോപം ഒഴിവാക്കാൻ, ഒരു വ്യക്തി ചില കാര്യങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം
Shani Dev Angry: ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ശനിദേവന്‍റെ അപ്രീതിയ്ക്ക് ഇടയാക്കും, ജീവിതത്തിൽ പ്രശ്നങ്ങള്‍ കുന്നുകൂടും

Shani Dev Angry: ഹൈന്ദവ വിശ്വാസത്തില്‍ നീതിയുടെ ദൈവമായാണ്  ശനി ദേവനെ കണക്കാക്കുന്നത്. കർമ്മഫലദാതാ എന്നും  ശനി ദേവന്‍  അറിയപ്പെടുന്നു. ശനി ദേവന്‍ വ്യക്തികള്‍ക്ക് അവരുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നീതി പുലർത്തുകയും ഫലം നല്‍കുകയും ചെയ്യും.  

Also Read:  Home Vastu: വീട് നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ, ഇല്ലെങ്കില്‍ ദാരിദ്ര്യം ഫലം 
 
ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ശനി ദേവന്‍റെ അനുഗ്രഹം ഏറെ അനിവാര്യമാണ്. വിശ്വാസമനുസരിച്ച്  ശനി ദേവന്‍റെ കോപം ആ വ്യക്തിയുടെ അധപതനത്തിന് വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ പ്രത്യേക പൂജകള്‍ ചെയ്യുന്നത്. 

Also Read:  Bathroom Vastu: കുളിമുറിയും ചിലപ്പോള്‍ ദാരിദ്ര്യത്തിന് കാരണമാകും..!! വാസ്തുശാസ്ത്രം പറയുന്നത്  
 
ശനി ദേവ് പ്രസാദിച്ചാൽ, ഒരു വ്യക്തി ദാരിദ്യത്തിന്‍റെ പടുകുഴിയില്‍ നിന്ന്  മാളികയില്‍ എത്തുന്നു. നികൃഷ്ടനിൽ നിന്ന് നീതിമാനാകുന്നു, ആ വ്യക്തിയുടെ ജീവിതത്തിൽ എല്ലാ സന്തോഷവും സമ്പത്തും പ്രതാപവും ഐശ്വര്യവും ലഭിക്കുന്നു. നേരെമറിച്ച്, ശനിയുടെ നിഷേധാത്മക അനുഭവം ഉണ്ടാകുമ്പോൾ, വ്യക്തി സിംഹാസനത്തിൽ നിന്ന് നേരെ നിലം പതിക്കുന്നു...

Also Read:  December Born People: ഡിസംബറിൽ ജനിച്ച ആളുകൾ കോടീശ്വരന്മാര്‍!! അവര്‍ക്കുണ്ട് ഏറെ പ്രത്യേകതകള്‍  
 
ശനിദശ തുടങ്ങുന്നു എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഉള്ളിലൊരു ഭയമാണ്. മരണകാരകനാണ് ശനി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാവാം ഒരുപക്ഷേ എല്ലാവരും ശനിദശയെ ഭയപ്പെടുന്നത്.  ശനിയുടെ കോപത്താൽ മനുഷ്യർ മാത്രമല്ല ദൈവങ്ങളും വിറയ്ക്കുന്നതായി മതഗ്രന്ഥങ്ങൾ പറയുന്നു. 

  
ജ്യോതിഷത്തിൽ, ഒരേസമയം ക്രൂരനും എന്നാല്‍ നീതിമാനുമായ ദൈവമായി ശനി ദേവന്‍ കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ശനി ദേവന്‍ ഫലം നൽകുമെന്നാണ് വിശ്വാസം. ശനിയുടെ അനുഗ്രഹം കൊണ്ട് ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല. എന്നാല്‍, മറുവശത്ത്, ശനിയുടെ ദുഷിച്ച കണ്ണ് ഒരു വ്യക്തിയെ പൂർണ്ണമായും നശിപ്പിക്കുന്നു.

അതിലാല്‍ ശനിയുടെ കോപം നിങ്ങളുടെ മേല്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതായത്, ജ്യോതിഷം പറയുന്നതനുസരിച്ച്  ശനി ദേവന്‍റെ കോപം ഒഴിവാക്കാൻ, ഒരു വ്യക്തി ചില കാര്യങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. ജ്യോതിഷത്തിൽ ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു. ശനി ദേവൻ ഒരു വ്യക്തിക്ക് അവന്‍റെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു. ഒരു വ്യക്തി മോശം പ്രവൃത്തികൾ ചെയ്താൽ, ശനി ദശ, സദേ സതി, ധൈയാ എന്നീ സമയത്ത് ശനി ദേവൻ ആ വ്യക്തിക്ക് ഏറെ ബുദ്ധിമുട്ടുകൾ നൽകുന്നു. മറുവശത്ത്, സൽകർമ്മങ്ങൾ ചെയ്യുന്ന ആളുകളെ ഉയര്‍ത്തുന്നു. 

മതഗ്രന്ഥങ്ങള്‍ അനുസരിച്ച് ഈ ജോലികള്‍ ചെയ്യുന്നത് ശനി ദേവന്‍റെ അപ്രീതി ക്ഷണിച്ചു വരുത്തും....
 
ഏത് ജോലി ചെയ്താൽ ശനിദേവൻ സന്തുഷ്ടനാകുമെന്നും ഏത് ജോലി ചെയ്താൽ ശനിദേവൻ ദേഷ്യപ്പെടുമെന്നും ജ്യോതിഷത്തിൽ പറയുന്നുണ്ട്. സന്തോഷകരമായ ജീവിതം നയിക്കാനും പ്രശ്‌നങ്ങൾ ഒഴിവാക്കാനും, ഏതൊക്കെ കാര്യങ്ങൾ ചെയ്യണമെന്നും ഏതൊക്കെ കാര്യങ്ങൾ ചെയ്യരുതെന്നും അറിയുക. 

സ്ത്രീകളെ അപമാനിക്കുന്നവരെ ശനി ദേവന്‍ വെറുക്കുന്നു. പ്രത്യേകിച്ച്, അശരണരെയോ വൃദ്ധരെയോ വിധവകളെയോ ദരിദ്രരായ സ്ത്രീകളെയോ അപമാനിക്കുന്നവരെ ശനി ദേവന്‍ ഒരിക്കലും വെറുതെ വിട്ടില്ല. 

പ്രായമായവർ, കുട്ടികൾ, വികലാംഗർ, തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ഒരിക്കലും അപമാനിക്കുകയോ കളിയാക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നവരെ ശനി ദേവന്‍ കഠിനമായി ശിക്ഷിക്കും.  

ആരെയെങ്കിലും ചൂഷണം ചെയ്യുന്നവരെയും, മറ്റുള്ളവരെ ചതിച്ച് മറ്റുള്ളവരുടെ പണം തട്ടിയെടുക്കുന്നവരെയും, അത്യാഗ്രഹികളെയും ശനി ദേവന്‍ വെറുതെ  വിടില്ല. അത്തരം ആളുകൾ തെറ്റായ കാര്യങ്ങൾ ചെയ്തുകൊണ്ട് പെട്ടെന്ന് സമ്പന്നരാകാം, എന്നാല്‍, അവര്‍ക്ക് ദരിദ്രരാകാൻ അധികനാൾ വേണ്ടിവരില്ല. 

മയക്കുമരുന്ന് കഴിക്കുന്നവർക്കും ചീത്ത കൂട്ടുകെട്ടുകൾ നടത്തുന്നവർക്കും അനാചാരങ്ങൾ ചെയ്യുന്നവർക്കും ശനി ദേവന്‍ വളരെയധികം ബുദ്ധിമുട്ടുകൾ നൽകുന്നു. ശനിയുടെ കോപം ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്. 

നായ്ക്കളെയും പക്ഷികളെയും  ശല്യം ചെയ്യുന്നവരോട് പോലും ശനി ദേവന്‍ ക്ഷമിക്കില്ല. ഇത്തരക്കാർ ജീവിതത്തിൽ തീര്‍ച്ചയായും കഷ്ടപ്പെടും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News