Falgun Amavasya 2024: ഫാൽഗുന അമാവാസി; തീയതി, സമയം, ആചാരങ്ങൾ, പ്രാധാന്യം എന്നിവ അറിയാം

Falgun Amavasya Time And Date: 2024 മാർച്ച് പത്തിന് ഫാൽഗുന മാസത്തിലെ അമാവാസിയാണ്. ഫാൽഗുന അമാവാസിക്ക് ഹിന്ദുമതത്തിൽ വലിയ പ്രാധാന്യമുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 06:05 PM IST
  • ഫാൽ​ഗുന അമാവാസി മാർച്ച് ഒമ്പതിന് ആരംഭിച്ച് മാർച്ച് പത്തിന് അവസാനിക്കുന്നു
  • മാർച്ച് ഒമ്പതിന് വൈകിട്ട് 06:17ന് ആരംഭിച്ച് മാർച്ച് പത്തിന് ഉച്ചകഴിഞ്ഞ് 02:29ന് അവസാനിക്കുന്നു
Falgun Amavasya 2024: ഫാൽഗുന അമാവാസി; തീയതി, സമയം, ആചാരങ്ങൾ, പ്രാധാന്യം എന്നിവ അറിയാം

ഹിന്ദുക്കൾ വളരെ പ്രാധാന്യത്തോടെ ആചരിക്കുന്ന ദിവസമാണ് അമാവാസി. പ്രാർഥനയ്ക്കും ദാനധർമ്മത്തിനും പൂർവ്വിക ആരാധനയ്ക്കും അനുയോജ്യമായ ദിവസമായാണ് അമാവാസിയെ കരുതുന്നത്. പിതൃപൂജ പോലുള്ള ആചാരങ്ങളിലൂടെ പൂർവ്വികരെ സ്മരിക്കുന്നതിനായി അമാവാസി ദിനത്തിൽ ഭക്തർ ക്ഷേത്ര ദർശനങ്ങൾ നടത്തുന്നു.

ഫാൽഗുന അമാവാസി 2024: തീയതിയും സമയവും

2024 മാർച്ച് പത്തിനാണ് ഫാൽ​ഗുന അമാവാസി. ഫാൽ​ഗുന അമാവാസി മാർച്ച് ഒമ്പതിന് ആരംഭിച്ച് മാർച്ച് പത്തിന് അവസാനിക്കുന്നു. മാർച്ച് ഒമ്പതിന് വൈകിട്ട് 06:17ന് ആരംഭിച്ച് മാർച്ച് പത്തിന് ഉച്ചകഴിഞ്ഞ് 02:29ന് ആണ് അവസാനിക്കുന്നത്.

അമാവാസി തിഥി ആരംഭം- 2024 മാർച്ച് 9, വൈകിട്ട് 06:17
അമാവാസി തിഥി അവസാനനം- 2024 മാർച്ച് 10 ഉച്ചകഴിഞ്ഞ് 02:29

ഫാൽഗുന അമാവാസിക്ക് ഹിന്ദുമതത്തിൽ വലിയ പ്രാധാന്യമുണ്ട്. ഗംഗാ നദിയിലെ പുണ്യജലത്തിൽ കുളിച്ചും പുണ്യസ്ഥലങ്ങൾ സന്ദർശിച്ചും ഭക്തർ ഈ ദിവസം ആചരിക്കുന്നു. പിതൃപൂജയും പിതൃ തർപ്പണവും അനുഷ്ഠിക്കുന്നതിനും പൂർവികരെ ആദരിക്കുന്നതിനും അവരുടെ അനുഗ്രഹം തേടുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ദിവസമാണിത്. ഈ ദിനം ആത്മീയ ശുദ്ധീകരണത്തിനുള്ള സമയമായി കണക്കാക്കപ്പെടുന്നു. ആന്തരിക വളർച്ചയും ആത്മീയ വളർച്ചയും നേടുന്നതിന് ധ്യാനം, പ്രാർത്ഥനകൾ, ആത്മപരിശോധന എന്നിവ നടത്താൻ ഭക്തരെ പ്രേരിപ്പിക്കുന്ന ദിനമാണിത്.

ഫാൽഗുന അമാവാസി 2024: ആചാരങ്ങൾ

വിശുദ്ധ ഗംഗാ നദിയിൽ കുളിക്കുന്നത് പുണ്യമായി കരുതുന്നു.
പിതൃമോക്ഷത്തിനായി ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നു.
പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക.
ആത്മീയ വളർച്ചയ്ക്കായി ഭഗവദ് ഗീതയും രാമായണവും വായിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News