Budh Gochar 2023: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ മിന്നിത്തെളിയും!

Mercury Transit 2023: ചില രാശിക്കാർക്ക് ബുധന്റെ ഈ സംക്രമണം വളരെയധികം സന്തോഷം നൽകും.  എന്നാൽ ചിലർ സാമ്പത്തികമായി ജാഗ്രത പാലിക്കേണ്ടതുണ്ട്.

Written by - Ajitha Kumari | Last Updated : Jun 24, 2023, 08:36 AM IST
  • ഗ്രഹങ്ങളുടെ രാജകുമാരൻ ഇന്ന് മിഥുന രാശിയിൽ സംക്രമിക്കും
  • ഇത് ചിലർക്ക് സന്തോഷം നൽകും എന്നാൽ ചിലർക്ക് സാമ്പത്തികമായി ജാഗ്രത ആവശ്യമുണ്ട്
Budh Gochar 2023: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ മിന്നിത്തെളിയും!

Budh Rashi Parivartan 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ഇന്ന് മിഥുന രാശിയിൽ സംക്രമിക്കും. ഇത് ചിലർക്ക് സന്തോഷം നൽകും എന്നാൽ ചിലർക്ക് സാമ്പത്തികമായി ജാഗ്രത ആവശ്യമുണ്ട്. മിഥുന രാശിയിലെ ബുധന്റെ ഈ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം...

Also Read: Shani Dev Favourite Zodiac Sign: ശനി ദേവന്റെ പ്രിയ രാശിക്കാർ ഇവർ, നിങ്ങളുമുണ്ടോ ഇതിൽ?

മേടം (Aries):  മേട രാശിയിലെ ബുധ സംക്രമം മുതിർന്നവരുമായി നല്ല ബന്ധം നിലനിർത്തും. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ വർക്കും. ഔദ്യോഗിക ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ചെലവ് കൂടുന്നതിനനുസരിച്ച് ചില നല്ല വാർത്തകൾ വന്നുചേരും. സുഹൃത്തുക്കളുടെ പൂർണ പിന്തുണ ലഭിക്കും.

ഇടവം (Taurus):  ഈ സമയത്ത് നിങ്ങളുടെ ശ്രദ്ധ പഠനത്തിലായിരിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ബിസിനസ് പ്ലാനുകൾ മെച്ചപ്പെടും. പണം സമ്പാദിക്കാനുള്ള അവസരങ്ങൾ വന്നുക ചേരും. സ്ഥലമാറ്റത്തിന് സാധ്യത.

Also Read: ലക്ഷ്മീദേവിയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, ലഭിക്കും വാൻ സമ്പൽസമൃദ്ധി!

മിഥുനം (Gemini):  മിഥുന രാശിക്കാർ ഈ കാലയളവിൽ വളരെ സന്തുഷ്ടരായിരിക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. ജോലി ചെയ്യുന്നവർക്ക് അധിക ജോലിഭാരം ഉണ്ടാകാം. ജോലി സംബന്ധമായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം.

കർക്കടകം (Cancer):  ബുധന്റെ സംക്രമത്തിലൂടെ നിങ്ങൾ സംതൃപ്തിയും സമാധാനവും ലഭിക്കും. പരീക്ഷയിലോ അഭിമുഖത്തിലോ വിജയം നേടാം. വരുമാനം വർദ്ധിക്കും.

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് ബുധ സംക്രമണം വരുമാനത്തിൽ വർദ്ധനവ് വരുത്തും. ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്താൻ കഴിയും. ബിസിനസ് വളരാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. സഹോദരങ്ങളുമായി തർക്കത്തിൽ ഏർപ്പെടരുത്. തൊഴിലന്വേഷകരുടെ കാത്തിരിപ്പ് അവസാനിക്കും.  

Also Read: Guru Gochar 2023: ഈ രാശിക്കാർ 2024 വരെ മിന്നിത്തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!

കന്നി (Virgo):  ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെടും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്രയ്ക്ക് സാധ്യത.  യാത്രകൾ ഗുണം ചെയ്യും. എഴുത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തിരക്കുള്ള സമയമാണ് വരുന്നത്. സാമ്പത്തിക സ്ഥിരതയ്ക്കായി പരിശ്രമിക്കുക.

തുലാം (Libra):  കുടുംബത്തിൽ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. ജോലിസ്ഥലത്ത് വന്ന മാറ്റം വെല്ലുവിളി നിറഞ്ഞതാണ്.  ഈ സമയത്ത് കഠിനാധ്വാനം ചെയ്യും. ജീവിത പങ്കാളിക്ക് മുൻഗണന നൽകും.

ധനു (sagittarius): ബുധൻ സംക്രമിക്കുന്നതിനാൽ നിങ്ങളുടെ കരിയറിൽ വിജയം കൈവരിക്കും. ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചേക്കാം. കുടുംബത്തിൽ സമാധാനം നിലനിർത്തുക. പഴയ സുഹൃത്തിനെ പരിചയപ്പെടാം. വരുമാനത്തിൽ വർദ്ധനവുണ്ടാകും.

Also Read: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസ് അറസ്റ്റിൽ

മകരം (Capricorn):   ഈ കാലയളവിൽ ചെലവുകൾ കൂടുതലായിരിക്കും. ഇതുമൂലം നിങ്ങൾ കുഴപ്പത്തിലാകും. ജോലി മാറുന്നവർക്ക് സുഹൃത്തുക്കളുടെ സഹായത്താൽ നല്ല അവസരങ്ങൾ ലഭിക്കും. കുടുംബത്തോടൊപ്പം തീർത്ഥാടനം നടത്താണ് യോഗം.

കുംഭം (Aquarius):  നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ബന്ധം മുമ്പത്തേക്കാൾ ദൃഢമാകും. നിങ്ങൾ പരസ്പരം കമ്പനി ഇഷ്ടപ്പെടും.

മീനം (Pisces):  ബുധൻ സംക്രമിക്കുന്നതിനാൽ നിങ്ങൾക്ക് പൂർവ്വിക സ്വത്തിൽ നിന്ന് പ്രയോജനം ലഭിക്കും. സാഹചര്യങ്ങൾ അനുകൂലമായിരിക്കും. സ്വത്തും പണവും വർദ്ധിക്കും. കരിയറിൽ മുന്നേറും. അവസരങ്ങൾ ലഭ്യമാകും. വേറെ സ്ഥലത്തേക്ക് സ്ഥലം മാറ്റം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News