Budh Gochar: ഒക്ടോബർ 1 മുതൽ ഈ രാശിക്കാരുടെ സമയം തെളിയും ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Budh Gochar 2023 in Kanya: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ വളരെക്കാലത്തിന് ശേഷം സ്വന്തം രാശിയായ കന്നി രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ബുധന്റെ ഈ സംക്രമണം വലിയ മാറ്റങ്ങൾ വരുത്തുകയും ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളയിക്കുകയും ചെയ്യും.

Written by - Ajitha Kumari | Last Updated : Sep 27, 2023, 11:08 AM IST
  • ജ്യോതിഷത്തിൽ ഗ്രഹങ്ങൾ ധനം, ബിസിനസ്സ്, സംസാരം, ബുദ്ധി എന്നിവയുടെ കാരകനാണ്
  • ബുധന് സ്ഥാനമാറ്റം ഉണ്ടാകുമ്പോഴെല്ലാം ആളുകളുടെ സാമ്പത്തിക നിലയേയും തൊഴിലിനേയും ബാധിക്കാറുണ്ട്
  • ബുധൻ ഉടൻ കന്നിയിൽ പ്രവേശിക്കാൻ പോകുകയാണ്
Budh Gochar: ഒക്ടോബർ 1 മുതൽ ഈ രാശിക്കാരുടെ സമയം തെളിയും ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Mercury Transit 2023 in Virgo: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ ധനം, ബിസിനസ്സ്, സംസാരം, ബുദ്ധി എന്നിവയുടെ കാരകനാണ്.  ബുധന്റെ സ്ഥാനമാറ്റം ഉണ്ടാകുമ്പോഴെല്ലാം ആളുകളുടെ സാമ്പത്തിക നിലയേയും തൊഴിലിനേയും ബാധിക്കാറുണ്ട്. ബുധൻ ഉടൻ സംക്രമിച്ച് കന്നിയിൽ പ്രവേശിക്കാൻ പോകുകയാണ്. 2023 ഒക്ടോബർ ഒന്നിന് ബുധൻ കന്നി യിൽ പ്രവേശിക്കും. കന്നി രാശിയുടെ അധിപനായ ബുധൻ ആ രാശിയിൽ പ്രവേശിക്കുമെന്നതിനാൽ ബുധന്റെ ഈ രാശിമാറ്റം വളരെ സ്പെഷ്യൽ ആയിരിക്കും.  ഒക്ടോബർ 1 ന് രാത്രി 08:39 ന് ബുധൻ ചിങ്ങം രാശിയിൽ നിന്ന് മാറി സ്വന്തം രാശിയായ കന്നിയിലേക്ക് സംക്രമിക്കും.  ഇത് 23 വരെ ഈ രാശിയിൽ തുടരും. ഇതുകൂടാതെ ഒക്‌ടോബർ ഏഴിന് ബുധൻ ചോതി നക്ഷത്രത്തിൽ പ്രവേശിക്കും.  ശേഷം ഒക്‌ടോബർ 31-ന് സ്വാതി നക്ഷത്രം വിട്ട് വിശാഖത്തിൽ പ്രവേശിക്കും. ബുധന്റെ സ്ഥാനത്ത് സംഭവിക്കുന്ന ഈ പ്രധാന മാറ്റങ്ങൾ 3 രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. ആ രാശികൾ ഏതെന്ന് അറിയാം...

Also Read: Lucky Zodiac Signs 2024: 2024 ൽ ഇവർ ശരിക്കും തിളങ്ങും, നിങ്ങളുടെ രാശിയുണ്ടോ?

 

മിഥുനം (Gemini): മിഥുന രാശിയുടെ അധിപൻ ബുധനാണ്. ബുധന്റെ സംക്രമണം ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും. അതോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി  മെച്ചപ്പെടും. ജോലിസ്ഥലത്തും സ്ഥിതി ശക്തമാകും.

കന്നി (Virgo): ഗ്രഹങ്ങളുടെ അധിപനായ ബുധന്റെ രാശി മാറ്റം കന്നി രാശിക്കാരുടെ ജീവിതത്തിൽ നല്ല നാളുകൾ കൊണ്ടുവരും. ഇവർക്ക് ബുധന്റെ അനുഗ്രഹത്താൽ ധനവും സമ്പത്തും സ്വത്തും ലഭിക്കും. ബിസിനസുകാർക്ക് വലിയ നേട്ടമുണ്ടാകും. ഇവർ പ്രധാനപ്പെട്ട ചില ജോലികളിൽ വിജയം കൈവരിക്കും. 

Also Read: Lord Ganesh Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? വിഘ്നേശ്വരൻ ഒരിക്കലും കൈവിടില്ല! 

ഇടവം (Taurus):  ബുധന്റെ സംക്രമണം ഇടവ രാശിക്കാർക്ക് ഗുണം നൽകും. പഴയ പ്രശ്നങ്ങൾ നീങ്ങും. നിങ്ങൾക്ക് ധാരാളം പണം ഈ സമയം ലഭിക്കും. ഇതിലൂടെ വരുമാനം വർദ്ധിക്കും. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് പണം വരും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിക്കപ്പെടും. നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

Trending News