Horoscope: ഇന്നത്തെ ദിവസം ഏത് രാശിക്കാർക്കാണ് ഭാ​ഗ്യം? ശ്രദ്ധിക്കേണ്ട രാശിക്കാർ ഏതെല്ലാം? ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Astrological Predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായകമാകും.

Written by - Zee Malayalam News Desk | Last Updated : Feb 28, 2024, 08:37 AM IST
  • ഇടവം രാശിക്കാർ ബിസിനസിലെ മാന്ദ്യത്തിൽ നിന്ന് രക്ഷപ്പെടും
  • സമ്പാദ്യം മെച്ചപ്പെടുത്തും
  • ബിസിനസ് പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും
  • പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും പുതിയ ബന്ധങ്ങൾ ഉണ്ടാകാനും സാധ്യത
Horoscope: ഇന്നത്തെ ദിവസം ഏത് രാശിക്കാർക്കാണ് ഭാ​ഗ്യം? ശ്രദ്ധിക്കേണ്ട രാശിക്കാർ ഏതെല്ലാം? ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സ്വഭാവസവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായകമാകും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം പരിശോധിക്കാം.

മേടം
എന്തിനേയും നേരിടാനുള്ള പക്വത മേടരാശിക്കാർക്കുണ്ടാകും. സുഹൃത്തുക്കൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടും. വരുമാനം വർധിക്കും. സാമ്പത്തികമായി പുരോ​ഗമിക്കും.

ഇടവം
ബിസിനസിലെ മാന്ദ്യത്തിൽ നിന്ന് രക്ഷപ്പെടും. സമ്പാദ്യം മെച്ചപ്പെടുത്തും. ബിസിനസ് പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും പുതിയ ബന്ധങ്ങൾ ഉണ്ടാകാനും സാധ്യത.

മിഥുനം 
പുതിയ സുഹൃത്തുക്കളെ പരിചയപ്പെടും. പഴയ പ്രശ്നങ്ങളിൽ നിന്ന് പരിഹാരം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. കാര്യങ്ങൾ ചിന്തിച്ച് മാത്രം തീരുമാനത്തിലെത്തുക.

കർക്കടകം
നീണ്ടുനിൽക്കുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ഭക്ഷണ സംബന്ധമായ കാര്യങ്ങളിൽ താൽപര്യം ഉണ്ടാകും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അടുപ്പം വർധിക്കും.

ALSO READ: ഈ നാല് രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

ചിങ്ങം
കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സാമ്പത്തിക സമ്മർദ്ദം കുറയും. ദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടമുണ്ടാകും. യാത്രകൾ മാറ്റങ്ങൾ കൊണ്ടുവരും. ബിസിനസിലെ മത്സരങ്ങളിൽ വിജയിക്കും. ഓഫീസ് ജോലികളിൽ വേഗത ഉണ്ടാകും.

കന്നി
മാനസികമായി അസ്വസ്ഥത അനുഭവപ്പെടും. സാമ്പത്തികവുമായി ബന്ധപ്പെട്ട ചിന്തകൾ മെച്ചപ്പെടും. നിങ്ങളുടെ ശക്തിയും ബലഹീനതയും നിങ്ങൾ മനസ്സിലാക്കും. പുതിയ ബിസിനസ് സംരംഭങ്ങൾ പ്രയോജനപ്പെടും.

തുലാം
ഭാര്യാഭർത്താക്കന്മാർ ചെറിയ തർക്കങ്ങളിൽ നിന്ന് മുക്തി നേടും. സഹപ്രവർത്തകരും ബന്ധുക്കളും പിന്തുണ നൽകും. കഠിനാധ്വാനം ഫലം ചെയ്യും. സഹപ്രവർത്തകരുമായി പൊരുത്തപ്പെടുക. രഹസ്യ നിക്ഷേപങ്ങൾ വർധിക്കും.

വൃശ്ചികം
നിലപാടുകളിൽ ചില മാറ്റങ്ങളുണ്ടാകും.ഭാര്യാ-ഭർത്താക്കന്മാർ തമ്മിൽ അഡ്ജസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ജോലിയിൽ മൂല്യം മെച്ചപ്പെടും. ആസൂത്രണം ചെയ്ത കാര്യങ്ങൾ പൂർത്തീകരിക്കും. തടസ്സപ്പെട്ട ജോലികൾ പൂർത്തിയാക്കും. സമ്പാദ്യം വർധിക്കും.

ധനു
ചർച്ചകളിലൂടെ ബിസിനസ്സ് നേട്ടം ഉണ്ടാകും. കുട്ടികൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റും. മെഡിക്കൽ ഉപദേശം സ്വീകരിക്കണം. ജോലി സംബന്ധമായ ചിന്തകൾ വർധിക്കും.

മകരം
മാനസികമായി ഉത്സാഹമുള്ളവരായിരിക്കും. കുടുംബത്തിലെ ആശയക്കുഴപ്പങ്ങൾ ഇല്ലാതാകും. ബിസിനസിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കും. ജോലിയിൽ മികച്ച അന്തരീക്ഷം ഉണ്ടാകും. ബിസിനസിൽ മികവ് ഉണ്ടാകും.

കുംഭം
ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകും. അപ്രതീക്ഷിതമായ പലതും സംഭവിക്കും. എന്നാൽ, ഏതു കാര്യത്തിലും മിതത്വം പാലിക്കുക. കുടുംബത്തിൻ്റെ മാനസികാവസ്ഥയ്ക്ക് വിരുദ്ധമായ സുപ്രധാന തീരുമാനങ്ങളും പ്രവർത്തനങ്ങളും ഒഴിവാക്കുക.  

മീനം
എല്ലാ കാര്യത്തിലും ഉത്സാഹം കാണിക്കും. വിദേശയാത്രയിൽ നിന്ന് നേട്ടമുണ്ടാകും. വിലകൂടിയ സാധനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ ആവശ്യമാണ്. പുതിയ കരാറുകളിൽ ഏർപ്പെടും. മേലുദ്യോഗസ്ഥർ പിന്തുണ നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News