Horoscope Today 13 January: നിങ്ങളുടെ നക്ഷത്രങ്ങൾ എന്താണ് പറയുന്നത്? ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? അറിയാം

Horoscope Today 13 January:  ഇന്ന് ജനുവരി 13 വെള്ളിയാഴ്ച.  ഇന്നത്തെ ദിവസം നക്ഷത്രങ്ങള്‍ എന്തെല്ലാം ഭാഗ്യങ്ങളാണ് നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്നത്?  ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? അറിയാം 

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 10:07 AM IST
  • ഇന്ന് ജനുവരി 13 വെള്ളിയാഴ്ച. ഇന്നത്തെ ദിവസം നക്ഷത്രങ്ങള്‍ എന്തെല്ലാം ഭാഗ്യങ്ങളാണ് നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്നത്? ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? അറിയാം
Horoscope Today 13 January: നിങ്ങളുടെ നക്ഷത്രങ്ങൾ എന്താണ് പറയുന്നത്? ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? അറിയാം

Horoscope Today 13 January: ഇന്ന് ജനുവരി 13 വെള്ളിയാഴ്ച.  ഇന്നത്തെ ദിവസം നക്ഷത്രങ്ങള്‍ എന്തെല്ലാം ഭാഗ്യങ്ങളാണ് നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്നത്?  ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്?  ജീവിതത്തിലെ നിർണായകവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുന്ന ദിവസമാണോ ഇന്ന്?  അറിയാം 

ഇന്നത്തെ രാശിഫലം ( Today's Horoscope) 
 
മേടം രാശി  (ഇന്നത്തെ മേടം  രാശിഫലം (Aries Horoscope Today)
നിങ്ങളുടെ കോപത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസിലെ മാറ്റത്തിന്‍റെ ആകെത്തുയായി പെട്ടെന്ന് ധനലാഭം ഉണ്ടാകും. ഇന്നേദിവസം ഹനുമാന് ചുവന്ന പൂക്കൾ അർപ്പിക്കുന്നത് ഉത്തമമാണ്. 

ഈ രാശിക്കാരുടെ ഭാഗ്യ നിറം:   മഞ്ഞ

Also Read:  Shukra Gochar 2023: ശനിയുടെ രാശിയിൽ ശുക്രന്‍റെ സംക്രമണം ഈ 3 രാശിക്കാര്‍ സമ്പന്നരാകും

ഇടവം   (ഇന്നത്തെ ഇടവം  രാശിഫലം)  (Today Taurus Horoscope) 
തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. ജോലി മാറുന്നത്  ഏറെ ആലോചിച്ചു മാത്രം.  ബിസിനസ് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക.  ലക്ഷ്മിദേവിക്ക് താമരപ്പൂവ് സമര്‍പ്പിക്കുന്നത് ഉത്തമമാണ്.  

Also Read:  Surya-Shani Yuti 2023: ശത്രു ഗ്രഹങ്ങൾ മകര രാശിയിൽ ഒരുമിച്ച്, ഈ രാശിക്കാർ സൂക്ഷിക്കുക!

ഈ രാശിക്കാരുടെ ഭാഗ്യ നിറം: വെള്ള

മിഥുനം ( (ഇന്നത്തെ മിഥുനം  രാശിഫലം)  (Today Gemini Horoscope) 
ഒരു പുതിയ വാഹനം വാങ്ങുന്നതിനട്ട് സൂചനകള്‍, ബിസിനസില്‍ ഇന്ന്  നിക്ഷേപം വേണ്ട. ജീവിത പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. ഗണപതിയ്ക്ക് ചെമ്പരത്തിപ്പൂവ് സമര്‍പ്പിക്കുക. 

Also Read:  Makar Sankranti 2023: മകരസംക്രാന്തി ദിനത്തിൽ ഈ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാം, ലക്ഷ്മിദേവി നിങ്ങളുടെ ഭവനത്തില്‍ വാസമുറപ്പിക്കും 
 
ഈ രാശിക്കാരുടെ  ഭാഗ്യ നിറം:   നീല

കർക്കടകം  (ഇന്നത്തെ കർക്കടകം  രാശിഫലം) (Cancer Horoscope Today)
ഇന്നത്തെ നിങ്ങളുടെ യാത്ര മാറ്റിവയ്ക്കുക. ഒരു തർക്കത്തിലും ഏർപ്പെടരുത്. വൈകുന്നേരം മുതൽ കാര്യങ്ങൾ മെച്ചപ്പെടും. ശിവന് നാളികേരം നിവേദിക്കുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:   ചുവപ്പ്

ചിങ്ങം  (ഇന്നത്തെ ചിങ്ങം രാശിഫലം) (Leo Horoscope Today)
ദാമ്പത്യജീവിതം മെച്ചപ്പെടും. ഇന്ന് ചുറ്റിക്കറങ്ങാൻ അവസരമുണ്ട്. ജോലിയിൽ പുരോഗതിയുണ്ടാകും. നാരായണ ഭഗവാന് മഞ്ഞ പൂക്കൾ അർപ്പിക്കുക. 

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  മറൂൺ

കന്നി  (ഇന്നത്തെ കന്നി രാശിഫലം)  (Horoscope Virgo Today)
കുടുംബത്തിന്‍റെ പിന്തുണ ലഭിക്കും. തൊഴിൽ ബുദ്ധിമുട്ടുകൾ മാറും. ബിസിനസില്‍ ലാഭം ഉണ്ടാകും. ദുർഗ്ഗാ ദേവിക്ക് റോസാപ്പൂക്കൾ സമർപ്പിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  ചുവപ്പ്

തുലാം  (ഇന്നത്തെ തുലാം  രാശിഫലം) (Libra Horoscope Today)
ആരോഗ്യകാര്യത്തില്‍ പുരോഗതി ഉണ്ടാകും.  കടബാധ്യതകളിൽ നിന്ന് മോചനം ലഭിക്കും. പഴയ സുഹൃത്തിനെ കണ്ടുമുട്ടും.  ലക്ഷ്മിദേവിയ്ക്ക് ചുവന്ന പൂക്കൾ അർപ്പിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം : സ്വർണ്ണം

വൃശ്ചികം (ഇന്നത്തെ വൃശ്ചികം രാശിഫലം) (Scorpio Horoscope Today) 
ബിസിനസ് നടത്തുന്ന ഈ രാശിക്കാര്‍ക്ക് ഈ ദിവസം നല്ലതല്ല. ബിസിനസിൽ വിജയം കുറയും. വീട്ടിൽ വരുന്ന അതിഥിയുമായി കൂടുതല്‍ ഇടപെടരുത്. വീടിന്‍റെ തെക്ക് ഭാഗം വൃത്തിയായി സൂക്ഷിക്കുക. രാവിലെയും വൈകുന്നേരവും ഹനുമാനെ ആരാധിക്കുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം :  വെള്ള

ധനു (ഇന്നത്തെ ധനു രാശിഫലം)  (Sagittarius Horoscope Today)
പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. നല്ല വാർത്തകൾ ലഭിക്കും. മഹാവിഷ്ണുവിന് മഞ്ഞപ്പൂക്കൾ സമർപ്പിക്കുക.
 
ഈ രാശിക്കാരുടെ ഭാഗ്യ നിറം: നാരങ്ങാ മഞ്ഞ 

മകരം (ഇന്നത്തെ മകരം രാശിഫലം) (Today Capricorn Horoscope)
ജോലിയിലെ മാറ്റം നേട്ടങ്ങൾ നൽകും. വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും.  സംസാരത്തിൽ സംയമനം പാലിക്കുക. സരസ്വതിക്ക് വെളുത്ത പൂക്കൾ അർപ്പിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  ചാരനിറം

കുംഭം (ഇന്നത്തെ കുംഭം രാശിഫലം)  (Today Aquarius Horoscope)
പഴയ കേസിൽ വിജയം ഉണ്ടാകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും, ജോലിയിൽ പുരോഗതിക്ക് സാധ്യതയുണ്ട്. ഹനുമാന് തേങ്ങ സമര്‍പ്പിക്കുന്നത് ഉത്തമം.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  ആകാശനീല

മീനം (ഇന്നത്തെ മീനം രാശിഫലം) (Pisces Horoscope Today)
സന്താന ഭാഗ്യം ഉണ്ടാകും, കുറച്ച് സമയത്തിന് ശേഷം പുതിയ വാഹനം വാങ്ങുക. കണ്ണിന്‍റെ പ്രശ്നം മാറും. മഹാവിഷ്ണുവിന് മഞ്ഞപ്പൂക്കൾ സമർപ്പിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  പർപ്പിൾ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News