Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗത്തിലൂടെ ലക്ഷ്മീ നാരായണ യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ

Shukra Budh Yuti: ശാരീരിക സന്തോഷം, സൗന്ദര്യം, ഐശ്വര്യം എന്നിവയുടെ ഘടകമായ ശുക്രൻ രാശി മാറുമ്പോൾ അത് പല രാശികളേയും ബാധിക്കും. ഡിസംബർ 25 ആയ ഇന്നലെ ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചു.

Written by - Ajitha Kumari | Last Updated : Dec 26, 2023, 01:30 PM IST
  • ശുക്രൻ രാശി മാറുമ്പോൾ അത് പല രാശികളേയും ബാധിക്കും
  • ഡിസംബർ 25 ഇന്നലെ ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചു
  • ശുക്രനുശേഷം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഡിസംബർ 28 ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും
  • വൃശ്ചികത്തിൽ ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണയോഗം രൂപപ്പെടും
Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗത്തിലൂടെ ലക്ഷ്മീ നാരായണ യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ

Lakshmi Narayana Yoga:  ഡിസംബർ 25 ആയ ഇന്നലെ ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചു. ശുക്രനുശേഷം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഡിസംബർ 28 ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും. വൃശ്ചികത്തിൽ ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണയോഗം രൂപപ്പെടും. ഈ കോമ്പിനേഷൻ വരുന്ന പുതുവർഷം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  ശുക്രന്റെയും ബുധന്റെയും അനുഗ്രഹം ഏത്തൊക്കെ രാശിക്കാർക്കാണ് അറിയാം... 

Also Read: ഡിസംബർ അവസാനത്തോടെ വ്യാഴം നേർരേഖയിലേക്ക് സൃഷ്ടിക്കും ഗജകേസരി യോഗം; ഇവരുടെ സമയം തെളിയും!

മേടം (Aries):  ലക്ഷ്മീ നാരായണ യോഗം മേട രാശിക്കാർക്ക് വളരെയധികം ഗുണം നൽകും.  ഇതിലൂടെ പുതുവർഷത്തിൽ ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകും. ഇത്തരക്കാരുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. ഇതിലൂടെ പോസിറ്റീവ് എനർജി ഉണ്ടാകും. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. നിങ്ങളുടെ കരിയറിലോ ബിസിനസ്സിലോ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്ന ഇടപാട് നടക്കും. ഭാവിയിൽ നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

കർക്കടകം (Cancer):  ലക്ഷ്മീ നാരായണ രാജയോഗം ഈ രാശിക്കാർക്ക് ഭാഗ്യമായിരിക്കും.  ഇവർക്ക് ഇതിലൂടെ കുടുംബ ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടാകൂ. വളരെക്കാലമായി സമ്മർദ്ദത്തിലായിരുന്ന നിങ്ങൾക്ക് ഈ സമയം അതിൽ നിന്ന് ആശ്വാസം ലഭിക്കും. ബിസിനസ്സിൽ മികച്ച വിജയം ലഭിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഉത്സാഹത്തിന്റെ പ്രതിഫലം ലഭിക്കും. പ്രമോഷനും ശമ്പള വർദ്ധനയ്ക്കും ശക്തമായ സാധ്യത. മാതാപിതാക്കളുമായുള്ള ബന്ധം ദൃഢമാകും. കുടുംബത്തിന്റെ പിന്തുണയോടെ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. 

Also Read: സൂര്യന്റെ രാശിമാറ്റം സൃഷ്ടിക്കും രാജലക്ഷണ രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

വൃശ്ചികം (Scorpio):  ഈ രാശിയുടെ ആദ്യ ഭാവത്തിൽ ബുധന്റെയും ശുക്രന്റെയും സംയോഗം ഉണ്ടാകും. അതിലൂടെ ലക്ഷ്മി നാരായണ യോഗമുണ്ടാക്കും. ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. പുതുവർഷത്തിൽ നിങ്ങളുടെ ലക്ഷ്യം നേടുന്നതിൽ നിങ്ങൾ വിജയിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും. സഹോദരീ സഹോദരന്മാരുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. തൊഴിൽ ചെയ്യുന്നവർക്ക് ധാരാളം അവസരങ്ങൾ വന്നുചേരും. സ്വന്തം വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നത് നന്നായിരിക്കും. ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..   

 

Trending News