Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും ഇരട്ടിക്കും!

Budh Shukra Yuti 2023: മേടം രാശിയില്‍ ബുധ-ശുക്ര സംയോഗം ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കും. ഈ യോഗത്തിന്റെ സ്വാധീനം 12 രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കും.  

Written by - Ajitha Kumari | Last Updated : Mar 20, 2023, 08:34 AM IST
  • ബുധ-ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം
  • മാര്‍ച്ച് 12 ന് ശുക്രന്‍ മേട രാശിയില്‍ പ്രവേശിച്ചു
  • മാര്‍ച്ച് 31 ന് ബുധന്‍ മേടം രാശിയില്‍ പ്രവേശിക്കും
Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും ഇരട്ടിക്കും!

Lakshmi Narayana Yoga: ഈ യോഗത്തിന്റെ സ്വാധീനം ചിലരുടെ ജീവിതത്തില്‍ പ്രതികൂല മാറ്റങ്ങളും ഉണ്ടാക്കും. മാര്‍ച്ച് 12 ന് ശുക്രന്‍ മേട രാശിയില്‍ പ്രവേശിച്ചു. മാര്‍ച്ച് 31 ന് ബുധന്‍ മേടം രാശിയില്‍ പ്രവേശിക്കും. ഇങ്ങനെ രണ്ട് ശുഭഗ്രഹങ്ങള്‍ ഒരുമിക്കുമ്പോള്‍ അത് മികച്ച ശുഭയോഗങ്ങള്‍ ഉണ്ടാക്കും. ഇതിന്റെ ഫലമായി ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും.  ഇത് 12 രാശിക്കാരുടെ ജീവിതത്തേയും ബാധിക്കുമെങ്കിലും ഈ 5 രാശിക്കാർക്ക് കൂടുതൽ ഫലങ്ങൾ നൽകും.  അവ ഏതൊക്കെ രാശികളാണ് എന്നറിയാം... 

Also Read: Trigrahi Yoga: മൂന്ന് ഗ്രഹങ്ങളുടെ സംഗമം സൃഷ്ടിക്കും ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്ക് വൻ ധനനേട്ടം

 

മേടം (Aries): മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ലക്ഷ്മി നാരായണ യോഗത്തിലൂടെ ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങൾ ലഭിക്കും.  യാത്രകൾ നിങ്ങൾക്ക് ഉപയോഗപ്പെടുന്നതായിരിക്കും.  മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ലക്ഷ്മീ നാരായണ യോഗത്തിലൂടെ ഇവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും, ഔദ്യോഗിക ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളും അവസാനിച്ച് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. 

കര്‍ക്കടകം (Cancer):  കര്‍ക്കടകം രാശിക്കാർക്ക് ധാരാളം അനുകൂല മാറ്റങ്ങള്‍ ലക്ഷ്മീ നാരായണ രാജയോഗത്തിലൂടെ ലഭിക്കും.  എല്ലാ കാര്യങ്ങളും ആസൂത്രിതമായി പൂര്‍ത്തിയാക്കുന്നതിന് കഴിയും.  കുടുംബത്തിന്റെ പ്രതീക്ഷകളും സന്തോഷങ്ങളും വര്‍ദ്ധിക്കുന്ന ഒരു സമയമാണിത്.  ആരോഗ്യം ശ്രദ്ധിക്കുക. ഓഫീസില്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും.കുടുംബത്തില്‍ സന്തോഷമുണ്ടാകും, മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിന് സാധ്യത. മാര്‍ച്ച് 12 ന് ശേഷം ഇവരുടെ നല്ല സമയം തുടങ്ങിയിരിക്കുകയാണ്.  

Also Read: Viral Video: കാമുകന് സർപ്രൈസുമായി കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ചിങ്ങം (Leo):  ഈ രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നതിലൂടെ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരും. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന നിരവധി അവസരങ്ങള്‍ ഇവര്‍ക്കുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. ലാഭമുണ്ടാകും. അതിന്റെ ഫലമായി ബിസിനസ് തുടരും.  കുടുംബത്തില്‍ ഐക്യവും സന്തോഷവും സമാധാനവും നിലനിര്‍ത്തും. ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളെ വേട്ടയാടും. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന്  സാധിക്കും. ഈ സമയം സാമ്പത്തിക പ്രതിസന്ധികള്‍ക്കും പരിഹാരം കാണാൻ കഴിയും.   

തുലാം (Libra): ഈ രാശിക്കാർക്ക് ലക്ഷ്മീ നാരായണ യോഗത്തിലൂടെ വളരെ നല്ല മാറ്റങ്ങൾ ഉണ്ടാക്കും.  ഈ സമയത്ത് ഇവരുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകുന്നു.  പുതിയ കരാറുകളും വസ്ത്രങ്ങളും ലഭിക്കുന്നതിനുള്ള സാധ്യത, കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കും, കുടുംബത്തിനും സൗഹൃദത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതിന് കഴിയും. ആരോഗ്യ പ്രശ്നങ്ങൾ ചെറിയ രീതിയില്‍ അലട്ടാം.  ഉപരിപഠനത്തിനുള്ള സാധ്യതയുണ്ട്. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്നു ചേരും. 

Also Read: Weight Loss: ഈ അത്ഭുത പാനീയം കുടിക്കൂ വയറിലെ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് അപ്രത്യക്ഷമാകും!

 

ധനു (Sagittarius): ധനു രാശിക്കാര്‍ക്ക് പൊതുവെ അവരുടെ ആരോഗ്യം ദുര്‍ബലമായേക്കാമെങ്കിലും ഇനി എല്ലാ ആരോഗ്യ പ്രശ്‌നങ്ങളും മാറി വരുന്ന ഒരു സമയം കൂടിയാണ്. കുടുംബത്തില്‍ നിന്നും മികച്ച പിന്തുണ ലഭിക്കും. ലക്ഷ്മീനാരായണ യോഗത്തിന്റെ സ്വാധീനത്തില്‍ ധനു രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും.  ഇതിലൂടെ കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ദാരിദ്യം ഒഴിഞ്ഞ് പോവുകയും ലക്ഷ്മിനാരായണന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News