Surya Budh yuti 2024: ഫെബ്രുവരി 13 ന് സൂര്യൻ കുംഭത്തിൽ പ്രവേശിച്ചു. ഇനി ഫെബ്രുവരി 20 ന് അതായത് 3 ദിവസങ്ങൾക്ക് ശേഷം ബുധൻ മകരത്തിൽ നിന്നും കുംഭ രാശിയിലേക്ക് പ്രവേശിക്കും. ജ്യോതിഷ പ്രകാരം സൂര്യൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ വളരെയധികം ശുഭകരമാണ്. ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേർന്നാണ് ബുദ്ധാദിത്യ രാജയോഗം സൃഷ്‌ടിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ സൂര്യനും ബുധനും ശുഭ സ്ഥാനത്താണെങ്കിൽ ജീവിതത്തിൽ അവർക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരില്ല. 12 രാശികളിൽ ഈ 4 രാശിക്കാർക്ക് ബുദ്ധാദിത്യയോഗം ശുഭഫലം നൽകും. അവ ഏതൊക്കെ അറിയാം...
Also Read: ഗജകേസരി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ
മേടം (Aries): സൂര്യൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മേടം രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ജോലിക്കാർക്കും വ്യവസായികൾക്കും ലാഭം ലഭിക്കും. വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. ദീർഘനാളത്തെ രോഗങ്ങൾ മാറും ആരോഗ്യം മുമ്പത്തേക്കാൾ മെച്ചപ്പെടും.
മിഥുനം (Gemini): ഈ രാശിക്കാർക്ക് ബുദ്ധാദിത്യയോഗം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജോലിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങി വിജയം കൈവരിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മെച്ചപ്പെടും. അതിനായുള്ള പുതിയ ലാഭ സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ജോലിയിൽ വരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കും, ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും.
Also Read: നരച്ച മുടി കറുപ്പിക്കാൻ ഈ സൂത്രങ്ങൾ സൂപ്പറാ..!
കന്നി (Virgo): ഈ രാശിക്കാർക്ക് ബുദ്ധാദിത്യ യോഗത്തിലൂടെ പുരോഗതിയുടെ വാതിലുകൾ തെളിയും. ജോലി ചെയ്യുന്ന ആളുകൾക്ക് പുതിയ ചുമതലകൾ ലഭിക്കും, സ്ഥാനക്കയറ്റത്തിനും സാധ്യത. പുതിയ ലാഭ സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് ആശ്വാസം ലഭിക്കും.
മകരം (Capricorn): ഈ രാശിക്കാർക്കും ബുധൻ്റെ-സൂര്യ കൂടിച്ചേരൽ വളരെ ശുഭകരമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. ബിസിനസ്സ് ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.