Budh Shukra Yuti: ബുധ-ശുക്ര യുതി സൃഷ്ടിക്കും രണ്ട് അത്യപൂർവ്വ യോഗങ്ങൾ; ഈ 3 രാശിക്കാർക്ക് ഭാഗ്യപ്പെരുമഴ!

Mercury-Venus conjunction: ജൂലൈ 7 ന് ശുക്രന്‍ ചിങ്ങം രാശിയില്‍ പ്രവേശിച്ചു. ആഗസ്റ്റ് 7 വരെ ഇവിടെ തുടരും. ബുധന്‍ ജൂലൈ 25 ന് രാവിലെ ചിങ്ങത്തില്‍ പ്രവേശിക്കും.  ബുധന്റെയും ശുക്രന്റെയും സംയോഗം ആഗസ്റ്റ് 7 വരെ ചിങ്ങം രാശിയില്‍ നിലനില്‍ക്കുകയും ലക്ഷ്മീ നാരായണയോഗം രൂപപ്പെടുകയും ചെയ്യും.

Written by - Ajitha Kumari | Last Updated : Jul 17, 2023, 04:36 PM IST
  • ശുക്രന്‍ ചിങ്ങം രാശിയില്‍ പ്രവേശിച്ചു
  • ഇനി ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിലേക്ക് നീങ്ങും
  • ജൂലൈ 7 ന് ശുക്രന്‍ ചിങ്ങം രാശിയില്‍ പ്രവേശിച്ചു
Budh Shukra Yuti: ബുധ-ശുക്ര യുതി സൃഷ്ടിക്കും രണ്ട് അത്യപൂർവ്വ യോഗങ്ങൾ; ഈ 3 രാശിക്കാർക്ക് ഭാഗ്യപ്പെരുമഴ!

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍ അവയുടെ സംയോജനം ശുഭ അശുഭകരമായ യോഗങ്ങള്‍ രൂപീകരിക്കാറുണ്ട്. അടുത്തിടെ ശുക്രന്‍ ചിങ്ങം രാശിയില്‍ പ്രവേശിച്ചു.  ഇനി  ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിലേക്ക് നീങ്ങും. ചിങ്ങത്തില്‍ ചൊവ്വ ഇതിനകം ഉള്ളതിനാല്‍ ബുധന്റെയും ശുക്രന്റെയും സംയോജനം ഐശ്വര്യപ്രദമായ ലക്ഷ്മീ നാരായണ രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിച്ചിരിക്കുകയാണ്.

Also Read: ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്തും പുരോഗതിയും!

ജൂലൈ 7 ന് ശുക്രന്‍ ചിങ്ങം രാശിയില്‍ പ്രവേശിച്ചു. ആഗസ്റ്റ് 7 വരെ ഇവിടെ തുടരും. ബുധന്‍ ജൂലൈ 25 ന് രാവിലെ ചിങ്ങത്തില്‍ പ്രവേശിക്കും.  ബുധന്റെയും ശുക്രന്റെയും സംയോഗം ആഗസ്റ്റ് 7 വരെ ചിങ്ങം രാശിയില്‍ നിലനില്‍ക്കുകയും ലക്ഷ്മീ നാരായണയോഗം രൂപപ്പെടുകയും ചെയ്യും. ഈ ശുഭ യോഗങ്ങള്‍ പല രാശിക്കാരിലും പെട്ട വ്യക്തികള്‍ക്ക് കാര്യമായ ഗുണഫലങ്ങള്‍ നല്‍കും. മൂന്ന് രാശിക്കാര്‍ക്ക് ബുധന്‍-ശുക്രന്‍ സംയോജനത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കും. ഇവരുടെ ജീവിതം മെച്ചപ്പെടുകയും ധാരാളം നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. ആ 3 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

Also Read: സൂര്യൻ കർക്കടകത്തിൽ; ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും

ആ രാശിക്കാർ മിഥുനം, കന്നി, തുലാം എന്നിവരാണ്. മിഥുന രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്‍-ശുക്രന്‍ സംയോഗത്താലുണ്ടാകുന്ന ലക്ഷ്മീ നാരായണ യോഗവും കേന്ദ്ര ത്രികോണ രാജയോഗവും അനുകൂലമായ ഫലങ്ങള്‍ നല്‍കും.  ഇത് സാമ്പത്തിക നേട്ടങ്ങളെയും ജോലിയിലെ വിജയത്തെയും സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മൊത്തത്തിലുള്ള വിജയവും ഉണ്ടാക്കും. പ്രൊഫഷണലുകള്‍ക്ക് അവരുടെ ജോലിയില്‍ പ്രമോഷനുകളും പ്രശംസയും ലഭിച്ചേക്കാം. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ നിങ്ങളുടെ വഴിയില്‍ വന്നേക്കാം. ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപയുണ്ടാകും. വിജയം കൈവരിക്കാനാക്കും. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ലാഭകരമായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനാകും.

തുലാം രാശിക്കാര്‍ക്ക് ബുധന്‍ - ശുക്രന്‍ സംയോജനത്തിന്റെ ഐശ്വര്യം ലഭിക്കും. നിരവധി ഭാഗ്യകരമായ സാഹചര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. സമ്പത്തിന്റെ പെരുമഴ നനയാന്‍ അവസരം കൈവരും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടും. നിക്ഷേപങ്ങള്‍ ഫലപ്രദമാകും, പുതിയ തൊഴിലവസരങ്ങള്‍ക്കായി തിരയുന്ന വ്യക്തികള്‍ക്ക് വിജയം ലഭിക്കും.  തുലാം രാശിയിലെ ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. പ്രൊഫഷണല്‍ ജോലികളിലും നല്ലകാലം വരും. ലക്ഷ്മീ ദേവിയുടെ പ്രത്യേക കൃപയുണ്ടാകും.  സാമ്പത്തിക വളര്‍ച്ച സുഗമമാകുകയും മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കുകയും ചെയ്യും.

Also Read: Karkidaka Vavu 2022: ഇന്ന് കർക്കടക വാവ്: പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി

ലക്ഷ്മീദേവിയുടെ അനുഗ്രഹംത്താൽ മിഥുനം, കന്നി, തുലാം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗവും കേന്ദ്ര ത്രികോണ രാജയോഗവും രൂപപ്പെടുന്ന സമയം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ ശുഭകരമായ യോഗങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സാമ്പത്തിക നേട്ടങ്ങള്‍, വിജയം, സമൃദ്ധി എന്നിവ നല്‍കും. നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയില്‍ നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും കൈവരും. നിക്ഷേപം, കരിയര്‍ വളര്‍ച്ച, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്ക് അനുകൂലമായ സമയമാണിത്.

ജ്യോതിഷത്തില്‍ കേന്ദ്ര ത്രികോണ രാജയോഗം വളരെ ശുഭകരമായി കണക്കാക്കുന്ന ഒന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ശുക്രന്‍, ബുധന്‍, ചൊവ്വ എന്നിവയുടെ സംയോജനം ഈ യോഗത്തെ സൃഷ്ടിക്കുന്നു. ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ മൂന്ന് കേന്ദ്ര ഭവനങ്ങള്‍ക്കും, ത്രികോണ ഭവനങ്ങള്‍ അല്ലെങ്കില്‍ രാശിചിഹ്നങ്ങള്‍ എന്നിവയ്ക്കിടയിലും സംയോജനമോ ഭാവങ്ങളോ ഉണ്ടാകുമ്പോഴാണ് ഇങ്ങനെയൊരു യോഗം രൂപം കൊള്ളുന്നത്. ഈ യോഗത്തില്‍ ഒമ്പതാം ഭാവം ശക്തമാണെങ്കില്‍ ഇത് ഐശ്വര്യകരമായ ലക്ഷ്മീ യോഗത്തെ സൂചിപ്പിക്കുന്നു.  ഇതിലൂടെ സമ്പത്ത്, ആരോഗ്യം, ജോലി സ്ഥിരത തുടങ്ങിയ നേട്ടങ്ങള്‍ ലഭിക്കും.

ജ്യോതിഷത്തില്‍ ലക്ഷ്മീ നാരായണ യോഗത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ഏതെങ്കിലും രാശിയില്‍ ബുധനും ശുക്രനും ഒരുമിച്ച് നില്‍ക്കുന്നത് ലക്ഷ്മീ നാരായണ യോഗം രൂപംകൊള്ളിക്കും.   ഈ യോഗം നിങ്ങള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹങ്ങള്‍ നല്‍കുന്നു മാത്രമല്ല സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതവും നൽകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Trending News