Lord Vishnu: വ്യാഴാഴ്ച അബദ്ധത്തില്‍ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ദുരിതം ക്ഷണിച്ചു വരുത്തും

Thursday Remedies: ജ്യോതിഷമനുസരിച്ച് വ്യാഴാഴ്‌ച ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്, അതായത് ഇക്കാര്യങ്ങള്‍ വ്യാഴാഴ്ച അബദ്ധത്തില്‍ പോലും ചെയ്യുന്നത് ദോഷമായി ഭവിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 05:43 PM IST
  • മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നും വിശ്വസിക്കപ്പെടുന്നു.
Lord Vishnu: വ്യാഴാഴ്ച അബദ്ധത്തില്‍ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ദുരിതം ക്ഷണിച്ചു വരുത്തും

Thursday Remedies: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഏതെങ്കിലും ദേവീദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. അതനുസരിച്ച്  വ്യാഴാഴ്ച മഹാവിഷ്ണുവിനെ പ്രത്യേകം ആരാധിക്കുന്ന ദിവസമാണ്. 

Also Read:  Eclipse 2024: ഈ വര്‍ഷത്തെ ഗ്രഹണങ്ങള്‍ എന്ന് സംഭവിക്കും? വിശദവിവരങ്ങള്‍ അറിയാം    
 
വ്യാഴാഴ്ച ലോക പരിപാലകനായ വിഷ്ണുവിനുള്ളതാണ്. ഈ ദിവസം മഹാവിഷ്ണുവിനെയും അമ്മ ലക്ഷ്മിയെയും ആരാധിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമുണ്ട്. മതവിശ്വാസമനുസരിച്ച്, ഈ ദിവസം മഹാവിഷ്ണുവിനെ ആചാരപരമായി ആരാധിക്കുന്ന വ്യക്തിക്ക് പ്രത്യേക അനുഗ്രഹം ലഭിക്കുന്നു. ഇത് ആ വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും നൽകുന്നു. 

Also Read:  Train Cancelled: കേരളവും ഉത്തരേന്ത്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കി, കാരണമിതാണ്  
 
മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നും വിശ്വസിക്കപ്പെടുന്നു.  

എന്നാല്‍, ജ്യോതിഷമനുസരിച്ച് വ്യാഴാഴ്‌ച ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്, അതായത് ഇക്കാര്യങ്ങള്‍ വ്യാഴാഴ്ച അബദ്ധത്തില്‍ പോലും ചെയ്യുന്നത് ദോഷമായി ഭവിക്കും. ആ അവസരത്തില്‍  വ്യാഴാഴ്‌ച ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം.  

1. ജ്യോതിഷ പ്രകാരം വ്യാഴാഴ്ച അബദ്ധത്തിൽ പോലും സ്ത്രീകൾ മുടി കഴുകരുത്. വിശ്വാസമനുസരിച്ച്, വ്യാഴാഴ്ച മുടി കഴുകുന്നത് അവരുടെ ജാതകത്തിൽ വ്യാഴം  ദുർബ്ബലമായിത്തീരാന്‍ ഇടയാക്കുന്നു. ഇത്  നിങ്ങൾ ചെയ്യുന്ന ജോലിക്ക് മുടക്കം വരുത്തുന്നു, അല്ലെങ്കില്‍ ദോഷം വരാന്‍ ഇടയാക്കുന്നു. ഈ ദിവസം മുടി കഴുകുന്നത് വീട്ടിൽ ഐശ്വര്യക്കുറവും ഒപ്പം സന്തോഷവും സമാധാനവും ഇല്ലാതാക്കുമെന്നും  പറയപ്പെടുന്നു.
 
2. വ്യാഴാഴ്ച അബദ്ധത്തിൽ പോലും വാഴപ്പഴം കഴിക്കരുത്. വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നു എന്നാണ് വിശ്വാസം. കൂടാതെ വ്യാഴാഴ്ച വാഴയെ പൂജിക്കാറുണ്ട്. അതിനാൽ ഈ ദിവസം വാഴപ്പഴം കഴിയ്ക്കുന്നത്‌ മഹാവിഷ്ണുവിന്‍റെ കോപത്തിന് ഇടയാക്കും.  

3. വ്യാഴാഴ്ച വസ്ത്രങ്ങൾ കഴുകുന്നതും ഒഴിവാക്കണം. വിശ്വാസമനുസരിച്ച്, വ്യാഴാഴ്ച വസ്ത്രങ്ങൾ കഴുകുന്നത് ജാതകത്തില്‍ വ്യാഴ ഗ്രഹത്തെ ദോഷകരമായി ബാധിക്കും. ഇതോടൊപ്പം, സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവി നിങ്ങളോട് കോപിക്കുന്നു, ഇത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴി തെളിക്കുന്നു.   

4. വ്യാഴാഴ്ച പണമിടപാടുകൾ കഴിവതും ഒഴിവാക്കണം. വ്യാഴാഴ്ച പണമിടപാടുകൾ നടത്തുന്നത് നിങ്ങളുടെ  ജാതകത്തില്‍ വ്യാഴം ദുർബ്ബലമായിത്തീരാന്‍ ഇടയാക്കുന്നു. ഇത് ജീവിതത്തിൽ നിന്ന് സന്തോഷവും സമാധാനവും ഇല്ലാതാക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിക്കും.  

5. വ്യാഴാഴ്ച, നിങ്ങൾ മാതാപിതാക്കളെയും അദ്ധ്യാപകരെയും അബദ്ധവശാൽ പോലും അപമാനിക്കരുത്. അവര്‍ വ്യാഴത്തെ പ്രതിനിധീകരിക്കുന്നു. 

6.  മൂർച്ചയുള്ളതായ വസ്തുക്കളും ആരാധനയുമായി ബന്ധപ്പെട്ട വസ്തുക്കളും വ്യാഴാഴ്ച വാങ്ങരുത്. ഇത് വീടിന്‍റെ സന്തോഷവും സമാധാനവും ഇല്ലാതാക്കുന്നു. 

7. വ്യാഴാഴ്ച  നഖം വെട്ടുന്നത് നിഷിദ്ധമാണ്. അങ്ങനെ ചെയ്യുന്നത് വീട്ടിൽ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.

8. വ്യാഴാഴ്ച ഷേവ് ചെയ്യുന്നതും  നല്ലതല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ പല  തടസ്സങ്ങളും നേരിടേണ്ടി വരും

9. വ്യാഴാഴ്ച മുടി മുറിക്കരുത്, ഇതും അശുഭമായി കണക്കാക്കുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News