Shani Uday 2023: ജ്യോതിഷത്തിൽ ശനിയ്ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ശനി ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ്. സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് ശനി അനുഗ്രഹവും ദോഷം ചെയ്യുന്നവർ ശനിയുടെ കോപവും അനുഭവിക്കേണ്ടി വരും. മാർച്ച് 5 ആയ നാളെ രാത്രി ശനി സ്വന്തം രാശിയായ കുംഭത്തിൽ തന്നെ ഉദിക്കും (Shani Uday). ഏതെങ്കിലും ഗ്രഹത്തിന്റെ ഉദയം രാശികളിൽ ശുഭകരമായ സ്വാധീനം ചെലുത്താറുണ്ടെങ്കിലും ഈ രാശിക്കാർ ഈ കാലയളവിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത് ഏത് രാശിക്കാShaniരാണ് എന്ന നമുക്ക് നോക്കാം...
Also Read: Shani Uday 2023 : ശനി ഉദയത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!
ഈ രാശിക്കാർ ശ്രദ്ധിക്കുക (These zodiac signs have to be careful)
ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിന്റെയും ഉദയം എല്ലാ രാശിക്കാരുടേയും ജീവിതത്തെ നല്ല രീതിയിൽ സ്വാധീനിക്കും. എന്നാൽ ഇക്കാലയളവിൽ ചിലർക്ക് വലിയ ബുദ്ധിമുട്ടുകളും ഉണ്ടാകും. ഈ സമയത്ത് മകരം, കുംഭം, ധനു രാശിക്കാരുടെ ഏഴര ശനി കഴിയും എന്നാൽ മിഥുനം, തുലാം രാശിക്കാർക്ക് കണ്ടക ശനി തുടരുകയാണ്. അതുകൊണ്ടുതന്നെ ശനിയുടെ ഉദയ (Shani Uday) സമയത്ത് ഈ രാശിക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
ശനിയുടെ ഉദയത്തിന്റെ ഫലം
ശനിയുടെ ഉദയം പല രാശിക്കാരും ശ്രദ്ധയോടെ നടക്കേണ്ട സമയമാണ്. പലപ്പോഴും ചില വ്യക്തികൾക്ക് അവരുടെ മനസിന്റെ ആഗ്രഹമനുസരിച്ച് കാര്യങ്ങൾ നടക്കില്ല. ഈ സമയത്ത് പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. വായ്പ നൽകുന്നത് ഒഴിവാക്കുക. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലസനാക്കും. ഇത് മാത്രമല്ല ബിസിനസ്സിലും ജോലിസ്ഥലത്തും ഭാഗ്യം കൂടെയുണ്ടാവില്ല. ഈ സമയത്ത് ഇവരുടെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിയില്ല. അതുപോലെ ഈ സമയം ഇവർ വലിയ നിക്ഷേപം ഒഴിവാക്കുക. ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായഭിന്നത വർദ്ധിക്കും.
ഈ ഉപായങ്ങൾ ചെയ്യുക
ഏഴര ശനി കണ്ടക ശനിയുടെ ദോഷങ്ങൾ ഒഴിവാക്കാൻ ഹനുമാനെ ആരാധിക്കുന്നത് ഉത്തമമാണ്. ഹനുമാനെ ആരാധിക്കുന്നതിലൂടെ ശനിദോഷം ഒഴിവാക്കാനാകും. ഹനുമാന്റെ ഭക്തരുടെ മേൽ ശനി ദേവന്റെ ദുഷിച്ച കണ്ണ് പതിക്കില്ല എന്നാണ് പറയുന്നത്. ഈ കാലയളവിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുകയും സീതാരാമന്റെ നാമം ജപിക്കുകയും ചെയ്യുന്നത് ഉത്തമമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)