Shani Budh Gochar: ശനി-ബുധൻ മുഖാമുഖം; 4 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ ധനനേട്ടം!

Shani Budh Gochar: 30 വർഷത്തിനു ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിലെത്തി. അധികം വൈകാതെ ശനിയും ബുധനും മുഖാമുഖം വരുന്ന ഗ്രഹനിലകൾ രൂപപ്പെടും. ബുധനും ശനിയും ഏഴാം ഭാവത്തിലൂടെ മുഖാമുഖം സഞ്ചരിക്കും.  

Written by - Ajitha Kumari | Last Updated : Sep 12, 2023, 07:39 PM IST
  • ശുക്രൻ നേർരേഖയിലേക്ക്
  • ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം
  • സെപ്റ്റംബർ 4 മുതൽ ശുക്രൻ കർക്കടകത്തിൽ നേർരേഖയിൽ നീങ്ങുകയാണ്
Shani Budh Gochar: ശനി-ബുധൻ മുഖാമുഖം; 4 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ ധനനേട്ടം!

Budh and Shani: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും കാലാകാലങ്ങളിൽ രാശിചക്രം മാറും. ഇങ്ങനെ രാശികളിൽ ഗ്രഹങ്ങളുടെ സംക്രമണം മൂലം വിവിധ ഗ്രഹാവസ്ഥകൾ സൃഷ്ടിക്കപ്പെടും. 2023 സെപ്റ്റംബർ 18 മുതൽ ശനിയും ബുധനും ഒരുമിച്ച് ഒരു പ്രത്യേക സാഹചര്യം സൃഷ്ടിക്കും.  അതായത് സെപ്റ്റംബർ 18 മുതൽ, ബുധനും ശനിയും പരസ്പരം മുഖാമുഖം സഞ്ചരിക്കും. അതായത് ഈ രണ്ട് ഗ്രഹങ്ങളും ഏഴാം ഭാവത്തിൽ ഒരുമിച്ചു സഞ്ചരിക്കും. അതിന്റെ സ്വാധീനം എല്ലാ രാശിക്കാർക്കും ഉണ്ടാകുമെങ്കിലും ഈ 4 രാശിക്കാർക്ക്  പ്രത്യേക അനുകൂല്യങ്ങൾ നൽകും.  ഇവർക്ക് ഈ സമയം അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. ഭാഗ്യം തെളിയും. ആ  ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നോക്കാം.

Also Read: ശുക്രൻ നേർരേഖയിലേക്ക്; ഈ 4 രാശിക്കാർ ക്ക് ലഭിക്കും രാജകീയ ജീവിതം

മേടം (Aries): മേടം രാശിക്കാർക്ക് ശനിയും ബുധനും മുഖാമുഖം സഞ്ചരിക്കുന്നതിലൂടെ വളരെയധികം ഗുണം നൽകും.  വൻ പുരോഗതി, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.  നിങ്ങളുടെ ചില പദ്ധതികൾ വിജയിച്ചേക്കും. വേദനകളിൽ നിന്ന് ആശ്വാസം ലഭിക്കും.

ഇടവം (Taurus): ഏഴാം ഭാവത്തിൽ ശനിയുടെയും ബുധന്റെയും സഞ്ചാരം ഇടവം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഇത്തരക്കാർക്ക് പുതിയ ജോലി ലഭിക്കും. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് വലിയ പുരോഗതിയുണ്ടായേക്കും. ജോലിയിൽ നിങ്ങൾക്ക് പുതിയ ചില ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കും. നിങ്ങളുടെ ജോലി പൂർത്തിയാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും.

Also Read: ബുധൻ നേർരേഖയിലേക്ക്; സെപ്റ്റംബർ 16 മുതൽ ഇവർക്ക് ലഭിക്കും ആഡംബര ജീവിതവും വൻ പുരോഗതിയും!

മിഥുനം (Gemini): ശനിയും ബുധനും മുഖാമുഖം വരുന്നത് മിഥുന രാശിക്കാർക്ക് വലിയ ഗുണമുണ്ടാക്കും.  ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും. എഴുത്തും സാഹിത്യവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം അത്ഭുതകരമായിരിക്കും. വിദേശത്തുനിന്നും ലാഭം ഉണ്ടാകും. ജോലിയിൽ പ്രമോഷനോ ഇൻക്രിമെന്റോ ലഭിച്ചേക്കും.

തുലാം (Libra): ഏഴാം ഭാവത്തിൽ നിന്നുള്ള ശനിയുടെയും ബുധന്റെയും സഞ്ചാരം തുലാം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് എല്ലാ നേട്ടങ്ങളും ഉണ്ടാകും.  ജോലി പൂർത്തീകരിക്കാൻ കഴിയും. അക്കൗണ്ടുകൾ, ടെക്‌നിക്കൽ, സിഎ, ഗ്ലാമർ, മീഡിയ, വൻകിട ബിസിനസുകാർ എന്നിവർക്ക് ഇത് മികച്ച സമയമായിരിക്കും. ഈ സമയം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News